*FEMALE HEALTH TIPS *ആര്‍ത്തവസംബന്ധ വേദനയ്ക്ക് പരിഹാരമായി സൂപ്പര്‍ പാനീയങ്ങള്‍*

*FEMALE HEALTH TIPS ➖➖➖➖➖➖ *ആര്‍ത്തവസംബന്ധ വേദനയ്ക്ക് പരിഹാരമായി സൂപ്പര്‍ പാനീയങ്ങള്‍* ```````````````````````````````````````````...


*FEMALE HEALTH TIPS
➖➖➖➖➖➖
*ആര്‍ത്തവസംബന്ധ വേദനയ്ക്ക് പരിഹാരമായി സൂപ്പര്‍ പാനീയങ്ങള്‍*
``````````````````````````````````````````````````````````
മിക്ക സ്ത്രീകളേയും വിഷമസന്ധിയിലാക്കുന്ന അവസ്ഥയാണ് ആര്‍ത്തവകാലത്തെ പുറം വേദനയും അടിവയറ്റിലെ വലിഞ്ഞുമുറുകുന്ന വേദനയും. വേദന സഹിക്കുന്ന സ്ത്രീകള്‍ എന്നാല്‍ പലപ്പോഴും ഇത് വീട്ടിലെ മറ്റാരോടെങ്കിലും പങ്കുവെക്കാറുമില്ല എന്നതാണ് സത്യം. അതിനാല്‍ തന്നെ വേദന സഹിച്ചുകൊണ്ട് വേണ്ടി വരും ഒരു പക്ഷെ വീട്ടുജോലികളും ചെയ്തുതീര്‍ക്കാന്‍. ആര്‍ത്തവകാലത്ത് രൂപപ്പെടുന്ന ഹോര്‍മോണുകളാണ് ഈ വേദനയ്ക്ക് പ്രധാനകാരണം. പ്രസ്റ്റെഗ്ലാന്‍ഡിന്‍ എന്ന ഹോര്‍മോണുകളാണ് ഇത്തരം വേദനയുണ്ടാക്കുന്നത്. അസഹനീയമായ ഈ വേദന അല്പം ഗൃഹവൈദ്യം കൊണ്ട് ഭേദപ്പെടുത്താവുന്നതാണ്. അത്തരത്തില്‍ ഉണ്ടാക്കാവുന്ന 6 സൂപ്പര്‍ പാനീയങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്.
1. ഇഞ്ചി, തേന്‍, നാരങ്ങ ജ്യൂസ്
``````````````````````````````````````
ആവശ്യമായവ:
ഇഞ്ചി- ചെറിയൊരു കഷണം
തേന്‍- 1 ടീസ്പൂണ്‍
നാരങ്ങാനീര്- അര ടീസ്പൂണ്‍
വെള്ളം- 1 കപ്പ്
ഉണ്ടാക്കുന്ന വിധം:
ഗ്രേറ്റര്‍ ഉപയോഗിച്ച് ഇഞ്ചി ചീവി വെക്കുക
വെള്ളം ചൂടാക്കുക
വെള്ളം തിളവന്നാല്‍ ചിരകിവെച്ച ഇഞ്ചി അതില്‍ ചേര്‍ക്കുക തുടര്‍ന്ന് 2-3 മിനുട്ട് കൂടി തിളക്കാന്‍ അനുവദിക്കുക
തുടര്‍ന്ന് തീ ഓഫ് ചെയ്ത് ഒരു അരിപ്പ വെച്ച് വെള്ളം അരിച്ചെടുക്കുക
ഈ വെള്ളത്തിലേക്ക് തേനും നാരങ്ങാനീരും ചേര്‍ത്ത് നന്നായി ഇളക്കുക.
ദിവസം 2-3 നേരം ഇത് കുടിക്കണം
2. തുളസിയില വെള്ളം
``````````````````````````````
ആവശ്യമായവ:
തുളസിയില: 1 ടേബിള്‍ സ്പൂണ്‍
വെള്ളം- 1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വെള്ളം തിളപ്പിക്കുക
തിള വന്നാല്‍ തുളസിയിലയിട്ട് ഒരു മിനുട്ട് നേരം കൂടി തിളപ്പിക്കുക
തീ ഓഫ് ചെയ്ത ശേഷം പാത്രം അടച്ചുവെക്കുക
ഈ വെള്ളം തണുത്തശേഷം തുളസിയില അരിച്ചശേഷം വെള്ളം കുടിക്കാം. ദിവസം രണ്ടുതവണ ആവര്‍ത്തിക്കുക
3. കറുവപ്പട്ട ചായ
````````````````````````````
ആവശ്യമായവ
കറുവപ്പട്ട പൊടി- കാല്‍ ടീസ്പൂണ്‍
വെള്ളം- 1 കപ്പ്
തയ്യാറാക്കുന്ന വിധം
വെള്ളം തിളപ്പിക്കുക
കറുവപ്പട്ട പൊടിയിട്ട് വീണ്ടപം 4-5 മിനുട്ട് നേരം തിളപ്പിക്കുക
തീ ഓഫ് ചെയ്ത് 5 മിനുട്ട് നേരം മാറ്റിവെക്കുക
കുടിക്കാന്‍ പാകത്തിനുള്ള ഇളം ചൂടായാല്‍ കുടിക്കാം
ദിവസം 2-3 തവണ ആവര്‍ത്തിക്കുക
4. പെരുംജീരകം ഹെര്‍ബല്‍ ചായ
`````````````````````````````````````````````
ആവശ്യമായവ
പെരുംജീരകം- 1 ടീസ്പൂണ്‍
വെള്ളം- 1 കപ്പ്
ഓര്‍ഗാനിക് തേന്‍- 1 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
വെള്ളം തിളപ്പിക്കുക
തിളച്ചശേഷം പെരുംജീരകമിട്ട് 3 മിനുട്ട് കൂടി തിളക്കാന്‍ അനുവദിക്കുക
കുറഞ്ഞ ചൂടീല്‍ 5 മിനുട്ട് കൂടി ചൂടാക്കുക
തീ ഓഫ് ചെയ്ത ശേഷം സാവധാനം ഓര്‍ഗാനിക് തേന്‍ ഇതില്‍ ചേര്‍ക്കുക
ദിവസം 2-3 നേരം ഇത് കുടിക്കാം
5. കാരറ്റ് ജ്യൂസ്
``````````````````````````
ഉണ്ടാക്കുന്ന വിധം
കാരറ്റ് തൊലി കളഞ്ഞ് വെക്കുക
ഗ്രേറ്റ് ചെയ്‌തെടുക്കുക
വൃത്തിയുള്ള മസ്ലിന്‍ തുണിയിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റ് പകര്‍ന്ന് വെക്കുക
തുണി മുറുക്കി കാരറ്റ് നീര് പരമാവധി വരും രീതിയില്‍ പിഴിയുക
ഇങ്ങനെ ലഭിക്കുന്ന ജ്യൂസ് ദിവസം 3-4 തവണ ഉപയോഗിക്കാം
6. കറ്റാര്‍വാഴ, ഓര്‍ഗാനിക് തേന്‍ ജ്യൂസ്
```````````````````````````````````````````````````
ആവശ്യമായവ
കറ്റാര്‍വാഴ ജ്യൂസ് - 1 ടേബിള്‍സ്പൂണ്‍
ഓര്‍ഗാനിക് തേന്‍- 1 ടീസ്പൂണ്‍
വെള്ളം- 1കപ്പ്
ഉണ്ടാക്കുന്ന വിധം
വെള്ളത്തിലേക്ക് തേന്‍ ഒഴിച്ച് നല്ല പോലെ ഇളക്കുക
ഇതിലേക്ക് കറ്റാര്‍വാഴ നീരും ചേര്‍ത്ത് ഇളക്കുക
2-3 തവണയെങ്കിലും ആര്‍ത്തവ ദിവസങ്ങളില്‍ ഉപയോഗിക്കുക
*By Jamsheed Calicut*
Female Health Tips* Whatsapp Group
Admin No 8590192424
⚡⚡⚡⚡⚡⚡⚡⚡⚡
*Pls Forward All Facebook Page   Thanks*

You Might Also Like

0 comments

Flickr Images