അമ്മയുടെ നിസ്സഹയാവസ്ഥ

എന്റെ വാക്ക് ധിക്കരിച്ച് നീ അവളെ കെട്ടിയാല് പിന്നെ എനിക്കിങ്ങനെ ഒരു മകനില്ലെന്ന് ഞാന് കരുതുമെന്നുള്ള അച്ഛന്റെ വാക്ക് കേട്ടപ്പോള് വിനോദ് തകര്...

എന്റെ വാക്ക് ധിക്കരിച്ച് നീ അവളെ കെട്ടിയാല് പിന്നെ എനിക്കിങ്ങനെ ഒരു മകനില്ലെന്ന് ഞാന് കരുതുമെന്നുള്ള അച്ഛന്റെ വാക്ക് കേട്ടപ്പോള് വിനോദ് തകര്ന്നില്ല.....അവനവളേയും കൊണ്ട് ഈ വീട്ടിലേക്ക് വരികയാണെങ്കില്ഞങ്ങളീ രണ്ട് മക്കളും പിന്നെ ഈ വീട്ടില് താമസിക്കില്ലെന്ന് അച്ഛന്റെ മുഖത്ത് നോക്കി രണ്ട് ഏട്ടന്മാര് പറഞ്ഞത് കേട്ടപ്പോഴും വിനോദ് തകര്ന്നില്ല....പക്ഷെ ഈ വീട്ടില് തന്നെ മനസ്സിലാക്കിയിട്ടുള്ള ഒരേഒരാളായ തന്റെ അമ്മയുടെ നിസ്സഹയാവസ്ഥ കണ്ടപ്പോള് വിനോദിന്റെ നെഞ്ചൊന്ന് പിടഞ്ഞു..അച്ഛന്റെ തിരുമാനങ്ങളില്ഇന്നേവരെ എതിര്ത്തു പറയാന് ധൈര്യപ്പെടാത്ത തന്റെ അമ്മയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോള് വിനോദിന്റെ മനസ്സൊന്നിടറി.....എങ്കിലും ആരോടും ഒന്നും പറയാതെ വിനോദ് തന്റെ മുറിയിലേക്ക് പോയി... സ്വന്തമെന്ന് പറയാവുന്ന കുറച്ച് തുണികള് ഒരു ബാഗിലാക്കി പുറത്തേക്കിറങ്ങി...മുറിക്ക് വെളിയില് താന് സ്വന്തം അമ്മയുടെ സ്ഥാനത്ത് കണ്ടിരുന്ന രണ്ട് ഏട്ടത്തിയമ്മമാര് തന്നെ കണ്ട് പരിഹസിച്ച് മുഖം തിരിച്ചത് വിനോദ് കണ്ടു...അമ്മയെ ഒന്ന് നോക്കി.. മനസ്സുകൊണ്ട് ആ കാലില് തൊട്ട്വന്ദിച്ച് വിനോദ് ആ വീടിന്റെ പടിയിറങ്ങി...വയല്വരമ്പിലൂടെമുന്നോട്ട് നടക്കുമ്പോള് വിനോദിനെ ആരും തിരിച്ചു വിളിച്ചില്ല. അല്ലെങ്കിലും അവനെ തിരിച്ചു വിളിക്കാനോ , കൂടെ നിര്ത്താനോ , നിസ്സഹായയായ അമ്മയൊഴികെ ആ വീട്ടില് അന്നും ഇന്നും ആരും ഉണ്ടായിരുന്നില്ല...പഠിത്തത്തില് പുറകിലായതിനാല്പ്രമാണിയായ അച്ഛന് പണ്ടേ മനസ്സ് കൊണ്ട് അവനെ എഴുതി തള്ളിയിരുന്നു... ഏട്ടന്മാര്ക്കെന്നും അവനൊരു അധികപറ്റായിരുന്നു...... അവരുടെ ഒരു സന്തോഷത്തിലും അവനെ അവര് കൂടെ കൂട്ടിയിരുന്നില്ല...അതുകൊണ്ട് തന്നെ വിനോദിന്റെ കൂട്ടുകാരെന്നുംക്ലാസ്സിലെ പുറകിലെ ബഞ്ചുകാരായിരുന്നു. അവരുടെ കൂടെ ചൂണ്ടയിടലും , ഗോലി കളിക്കലും , അമ്പലകുളത്തില്നീരാടലും , പാടത്തിറങ്ങി ഫുട്ബോള് കളിക്കലുമായിരുന്നു അവന്റെ സന്തോഷങ്ങള്....ഒടുവില് പത്താം ക്ലാസ്സിലെ പരീക്ഷയില് വിനോദ് തോറ്റു. ആ സമയം ഏട്ടന്മാര് രണ്ടും പേരും ഉയര്ന്ന പഠിപ്പ് നേടുകയായിരുന്നു. പഠിപ്പ് കഴിഞ്ഞ് അവര്ക്ക് രണ്ട് പേര്ക്കും വലിയ ശമ്പളമുള്ള സര്ക്കാര് ജോലിയായി , വലിയ വീട്ടില് നിന്ന് സംബന്ധമായി , കുടുംബമായി...ഈസമയത്തും വീട്ടിലറിയാതെ കൂട്ടുകാരുടെ കൂടെ സകല പണിക്കും വിനോദ് പോകാറുണ്ടായിരുന്നു.. ചുമടെടുക്കല് മുതല് ടിപ്പര് ഡ്രൈവറായി വരെ ജോലിയെടുത്തു...പലപ്പോഴും ഇതറിഞ്ഞ് നാണക്കേട് തോന്നിയ അച്ഛനും ഏട്ടന്മാരും അവനെ വാക്കുകള് കൊണ്ട് ആക്രമിക്കുക പതിവായിരുന്നു... ഒടുവില് വിനോദിനെ തേടി വീട്ടിലേക്ക് വരുന്ന കൂട്ടുകാരെ അവര് ചീത്ത പറഞ്ഞ് അപമാനിച്ചയക്കാന് തുടങ്ങി... അതുകൊണ്ട് അവരും വരാതായി....അതോടെ പണിക്ക് പോവുന്നതും നിന്നും... വിനോദ് വീട്ടില് ഒറ്റക്കിരുപ്പായി....പിന്നീടങ്ങോട്ട്വീട്ടിലെ കിണറ്റില് പോയ തൊട്ടിയെടുക്കാനും , ഏട്ടന്മാരുടെ കാറിന്റെ ടയര് പഞ്ചറായാല് അത് മാറ്റിയിടാനും , കാറ് കഴുകിയിടാനും , വാട്ടര് ടാങ്ക് കഴുകി വൃത്തിയാക്കാനും, ഫ്യൂസായ ബള്ബ് മാറ്റിയിടാനും വേണ്ടി മാത്രമായിരുന്നുവിനോദേ എന്നുള്ള അവന്റെ ശരിയായ പേര് ആ വീട്ടിലുള്ളവര്വിളിച്ചിരുന്നത്....ആ ഒറ്റപ്പെടലിന്റെ വേദനയില് കഴിയുമ്പോഴാണ് അച്ഛന്റെ പണ്ടത്തെ കാര്യസ്ഥനായിരുന്ന മരിച്ചുപോയ രാമേട്ടന്റെ മകള് ചിന്നുവുമായി വിനോദ് പരിചയമാവുന്നത് . ഈ ഒറ്റപ്പെടലില് നിന്നൊരു ആശ്യാസമായിരുന്നു അവള് ..ആ ആശ്യാസം പിന്നീട് പ്രണയമാവുകയായിരുന്നു , ആ പ്രണയം പിന്നീട് വീട്ടിലറിയുന്നു, വീട്ടിലറിഞ്ഞ് അതൊരു പൊട്ടിത്തെറിയാവുന്നു , അവളെ കല്ല്യാണം കഴിക്കാന് അനുവാദം ചോദിച്ച വിനോദിന് വീട് വിട്ടിറങ്ങേണ്ടിവരുന്നു .....വീട് വിട്ടിറങ്ങിയ വിനോദ് നേരെ പോയത് തന്റെ കൂട്ടുകാരുടെ അടുത്തേക്കാണ്. അവിടെ നിന്ന് കുറച്ച് ദിവസം കഴിഞ്ഞ് കൂട്ടുകാരുടെ സാന്നിധ്യത്തില് വിനോദിന്റേയും ചിന്നുവിന്റേയും കല്ല്യാണം ലളിതമായി നടന്നു...വയല്വക്കത്തുള്ള ഒരു കൊച്ച് വീട്വാടകക്കെടുത്ത് അവിടേക്കായിരുന്നു വിനോദ് അവളേയുംകൊണ്ട് പോയത്...കാഴ്ച്ചയില് ഒരു കൊച്ച് വീടെങ്കിലും അതൊരു സ്വര്ഗ്ഗമായിരുന്നു. വിനോദിന് അമ്മയായും സഹോദരിയായും കാമുകിയായും ഭാര്യയായും ചിന്നു മാറി.. ജീവിക്കാനുള്ള വാശിയും തന്റേടവും അവന് പകരാന് ചിന്നുവിനായി....ഈ സമയം നാണക്കേടുകൊണ്ട്പുറത്തിറങ്ങാതെ അച്ഛനും ചേട്ടന്മാരും കുറെ ദിവസം വീട്ടിലിരുന്നു.തന്റെ ഒരുതരി മണ്ണ് അവന് ഞാന് കൊടുക്കില്ലെന്ന് പറഞ്ഞ് അച്ഛന് മൂത്ത മക്കളുടെ പേരില് സ്വത്തെഴുതി വില്പത്രം തയ്യാറാക്കി...വിവരമറിഞ്ഞ് വിനോദ് ആരോടും പരാതി പറയാന് പോയില്ല.. ആരേയും കുറ്റപ്പെടുത്തിയില്ല.. തന്നെ കുടിയില് കാത്തിരിക്കുന്നതന്റെ പ്രിയതമയെ മനസ്സിലോര്ത്ത്എല്ലുമുറിയെ പണിയെടുത്ത് അല്ലലില്ലാതെ കുടുംബം പോറ്റി...ചിന്നു ഗര്ഭിണിയായി...ഒരു ആണ്കുഞ്ഞിനെ പ്രസവിച്ചു. സുഖപ്രസവമായിരുന്നു. കുഞ്ഞിനെ കണ്ടവര് , കണ്ടവര് പറഞ്ഞു വിനോദിന്റെ അതേ ഛായയാണെന്ന്. ഒരച്ഛനായതിന്റെആഹ്ലാദത്തിലായിരുന്നു പിന്നീടുള്ള വിനോദിന്റെ ദിവസങ്ങള്....വിനോദ് പണി കഴിഞ്ഞ് നേരത്തെ വരാന് തുടങ്ങി.. കുഞ്ഞിനെ ലാളിക്കാനാണ് ഇത്ര നേരത്തെ ഭര്ത്താവ് വരുന്നതെന്നറിഞ്ഞ് ചിന്നു എന്നും ആ സമയം കുഞ്ഞിനേയും തോളിലിട്ട് വിനോദിന്റെ വരവും കാത്തിരിക്കും...ആയിടയ്ക്കാണ് ചിന്നുവിനോട് ആരോ പറഞ്ഞത് , വിനോദിന്റെ അച്ഛന് കുളിമുറിയില് കാല് തെറ്റി വീണ് വലത് കാല് ഒടിഞ്ഞ് പ്ലാസ്റ്ററിട്ട്കിടക്കുകയാണെന്ന്.വിവരമറിഞ്ഞ വിനോദ് അതത്ര കാര്യമാക്കിയില്ല.. അപ്പോഴേക്കും തൊട്ടിലില് കിടന്ന് കുഞ്ഞു കരഞ്ഞതിനാല് ആ സംസാരം അവിടെ നിന്നു..ദിവസങ്ങള് കടന്ന് പോയി.... ഒരു ദിവസം പണിക്ക് പോവ്വാനിറങ്ങിയ വിനോദിന്റെ മുന്നിലേക്ക് പാല്ക്കാരന് പയ്യന് ഓടി കിതച്ച് വന്നു... തന്റെ മുന്നില് വന്ന പയ്യനോട് കാര്യമെന്തെന്ന്ചോദിച്ചപ്പോള് അവന് പറഞ്ഞു ,'' ചേട്ടന്റെ വീട്ടില് ഞാനിന്ന് പാല് കൊടുക്കാന് ചെന്നപ്പോള് ഇന്നലെ ഞാന് കൊണ്ട് വച്ച പാല് അതേ പടി അവിടിരിപ്പുണ്ട്. അത് കണ്ട് വീട്ടില് ആരുമില്ലേന്നറിയാന് കുറെ ഞാന് കതകില് തട്ടി. ആരും കതക് തുറക്കാത്തത് കണ്ടപ്പോള് സംശയം തോന്നി ഞാനാ ആ വീടിന് ചുറ്റും പേര് വിളിച്ച് നടന്ന് നോക്കിയപ്പോള് ഒരു മുറിയില് നിന്ന് പതിഞ്ഞ ശബ്ദത്തില് ഞെരക്കവും മൂളക്കവും കരച്ചിലും കേട്ടു ,എന്താന്നറിയാന്ജനവാതിലിനിടയിലൂടെ നോക്കിയപ്പോള് ചേട്ടന്റെ അച്ഛന് താഴെ വീണ് കിടക്കുന്നതാണ് കണ്ടത്.. ഒരു കാലില് പ്ലാസ്റ്ററിട്ട്കിടക്കുന്ന ചേട്ടന്റെ അച്ഛന് കുടിക്കാന് വെള്ളം കിട്ടാതെ തൊണ്ട വരണ്ട് കട്ടിലില് നിന്ന് ഇറങ്ങിയതാവും . അങ്ങനെ കാല് തെറ്റി വീണതാവും , താഴെ ഒരു വെള്ള പാത്രവും , നിലത്ത് മുഴുവന് വെള്ളവുമാണ് .. പക്ഷെ ചേട്ടന്റെ അമ്മയെ ഞാന് ആ മുറിയിലെങ്ങും കണ്ടില്ല ''കേട്ടപ്പാടെ വിനോദ് ഓടി.... സര്വ്വശക്തിയുമെടുത്ത് ഓടി. പാടവരമ്പിലൂടെ , ഇടവഴിയിലൂടെ , മുള്വേലി ചാടി കടന്ന് , ഓടി ....ഗെയിറ്റ് തള്ളി തുറന്നു.. വാതിലില് മുട്ടി.. ആരും തുറക്കുന്നില്ല... പിന്നൊന്നും നോക്കിയില്ല... വാതില് ചവുട്ടി പൊളിച്ചു...പിന്നെ കേട്ടത് ഈശ്യരാ എന്നുള്ള വിനോദിന്റെ ദയനീയ വിളിയാണ്...കുടിക്കാന് ഒരു തുള്ളി വെള്ളം കിട്ടാതെ പ്ലാസ്റ്ററിട്ട കാലുമായി നിലത്ത് കിടന്ന് , തറയില് തൂവിപോയ വെള്ളത്തില് കിടക്കുന്ന തീര്ത്തും അവശനായ അച്ഛനെ കണ്ട് വിനോദിന്റെ ചങ്ക് പൊട്ടി.... വേഗം പിടിച്ചെഴുന്നേല്പ്പിച്ച് കട്ടിലിലിരുത്തി. ഓടി അടുക്കളയില് പോയി വെള്ളമെടുത്ത് അച്ഛനെ കുടിപ്പിച്ചു...കട്ടിലില് കിടത്തി.. പ്രതാപിയായിരുന്ന അച്ഛന്റെ ഈ രൂപം കണ്ട് വിനോദിന് വിശ്യസിക്കാനായില്ല....ആ ഞെട്ടലിനിടയിലാണ് വിനോദ് അമ്മയുടെ കാര്യം ഓര്ത്തത് , എന്റെ അമ്മയെവിടെ.....?ഈശ്യരാ എന്റെ അമ്മ എന്നും പറഞ്ഞ് ആ വലിയ വീട്ടിലെ മുറികള് ലക്ഷ്യമാക്കി അവന് ഓടി.. ഓടത്തിനിടയിലാണ്ഒരു മുറിയില് നിന്ന് ഞരക്കം കേട്ടത്.. പെട്ടെന്ന് ആ ഞരക്കം കേട്ട മുറിയിലേക്ക് ഓടി ചെന്ന് നോക്കിയപ്പോള് അമ്മയതാ ഒരു പുതപ്പിനടിയില്കിടന്ന്പനിച്ചു വിറക്കുന്നു. അമ്മേന്നും വിളിച്ച് അടുത്തിരുന്ന് ആ പുതപ്പ് മാറ്റി കൈ കൊണ്ടാ നെറ്റിയില് തൊട്ടപ്പോള് പൊള്ളുന്ന ചൂട്...വിനോദ് പുറത്തേക്കിറങ്ങി , കൂട്ടുകാരന്റെ അടുത്തേക്കോടി ... കൂട്ടുകാരനോട് ഒരു വണ്ടി വിളിച്ചുവരാന് പറഞ്ഞു. വണ്ടി വന്നു . ആ വണ്ടിയില് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ട് പോവ്വാന് കൂട്ടുകാരനെ കൂടെ വിട്ടു...ആ വണ്ടി ഗെയിറ്റ് കടന്നതും പുറകെ ഒരു ആഡംബര കാറ് ആ മുറ്റത്ത് വന്ന് നിന്നു.. അതില് നിന്നിറങ്ങി വന്നത് ഏട്ടന്മാരും ഏട്ടത്തിയമ്മമാരും... എവിടെയോ മൂന്ന് ദിവസം കറങ്ങാന് പോയിട്ടുള്ള വരവാണ്... വിനോദിനെ കണ്ടതും നിനക്കെന്താടാ ഈ വീട്ടില് കാര്യമെന്ന് ചോദിച്ച് അവര് അലറി...അവരെ കണ്ടപ്പോള് ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ അലറിവിളിച്ഛ വിനോദ് നിലത്ത് കിടക്കുന്ന ഒരൊത്ത മര തടിയെടുത്ത് അവര്ക്ക് നേരെ പാഞ്ഞടുത്തു ... ഭയന്ന് തലയില് കൈ വച്ച് കുനിഞ്ഞു നിന്ന് കണ്ണടച്ച് അലറി കരഞ്ഞ അവരുടെ മുന്നില് വച്ച് ആ ആഡംബരകാറിന്റെ മുന്നിലും പുറകിലുമുള്ള ഗ്ലാസ്സ് വിനോദ് ഒരു ഭ്രാന്തനെപോലെ അടിച്ചു പൊട്ടിച്ചു....ഇത് കണ്ട് പേടിച്ച് , ചേര്ന്ന് നിന്ന് ആര്ത്തുവിളിച്ചഅവരുടെ നേരെ വിനോദ് തീക്ഷ്ണമായി ഒന്ന് നോക്കി . ആ നോട്ടത്തിന്റെ തീവ്രതയില് എല്ലാവരും ഭയന്ന് നിശബ്ദരായി......ആ മരത്തടി താഴെയിട്ട് വിനോദ് അച്ഛന് കിടക്കുന്ന മുറിയിലേക്ക് ഓടി . കട്ടിലില് ഇപ്പോഴും തലതാഴ്ത്തി ഇരിക്കുകയാണ് അച്ഛന്.. വിനോദ് ഒന്നും ചോദിച്ചില്ല. അച്ഛന്റെ അലമാര തുറന്ന് കറുത്ത കരയുള്ള ഒരു വെള്ളമുണ്ടും വെള്ള ഷര്ട്ടുമെടുത്തു. ഇരു കയ്യാല് അച്ഛനെ പൊക്കി നിര്ത്തി. പഴയ മുണ്ട് മാറ്റി അരയില് പുതിയ മുണ്ടു കെട്ടാന് കുനിഞ്ഞ വിനോദിന്റെ നെറുകയില് രണ്ട് തുള്ളി കണ്ണീര് വീണത് വേദനയോടെ അവനറിഞ്ഞു...അച്ഛനെ താങ്ങിയെടുത്ത് പുറത്തെ കസേരയില് കൊണ്ടിരുത്തി. അച്ഛന് അടിമുടി വിറക്കുന്നുണ്ടായിരുന്നു ..എല്ലാവരോടുമായി കൈ ചുണ്ടി അലറിവിളിച്ച് വിനോദ് പറഞ്ഞു , സ്വത്തും പണവുമല്ലേ നിങ്ങള്ക്ക് വേണ്ടത് , അത് നിങ്ങളെടുത്തോ , പക്ഷെ അച്ഛനേയും അമ്മയേയും എനിക്ക് വേണം , ഞാനവരെ കൊണ്ട് പോവുകയാണ് ''അപ്പോഴേക്കും അമ്മയെ ഡോക്ടറെ കാണിച്ച് കൂട്ടുകാരന്വണ്ടിയുമായി എത്തി. അച്ഛനെ താങ്ങിയെടുത്ത് വണ്ടിയില് അമ്മക്കരികിലിരുത്തി... വണ്ടി യാത്രയായി...വിനോദിനെ കാണാതെ പരിഭ്രമിച്ച് ചിന്നു മുറ്റത്തിറങ്ങി കാത്തുനില്ക്കുന്നുണ്ടായിരുന്നു..... വണ്ടി വരുന്നത് കണ്ടതും ചിന്നു വെപ്രാളപ്പെട്ട്വണ്ടിക്കരികിലേക്ക് ഓടി വന്നു.. അച്ഛനെ താങ്ങി പുറത്തിറക്കി വിനോദ് ചിന്നുവിനോടായിപറഞ്ഞു , കണ്ണ് മിഴിച്ച് നില്ക്കാതെ പോയി അമ്മയെ കൈ പിടിച്ചിറക്കെടീഎന്ന്..അത് കേട്ടതും ചിന്തയില് നിന്നും ഞെട്ടിയുണര്ന്ന് ചിന്നു വേഗം ചെന്ന് ,വാ അമ്മേന്നും പറഞ്ഞ് അമ്മയെ പുറത്തിറക്കി ആ കൊച്ചു വീട്ടിലേക്ക് കയറ്റിയിരുത്തി...എന്റെ ഉണ്ണിയെവിടെ മോനേന്ന് അമ്മ ചോദിച്ചപ്പോള് ചിന്നു ഓടി പോയി തൊട്ടിലില് കിടക്കുന്ന കുഞ്ഞിനെ എടുത്ത് അമ്മയുടെ മടിയില് വച്ച് കൊടുക്കാന് പോയപ്പോ അമ്മ പറഞ്ഞു ആദ്യം അച്ഛനെ കാണിക്കാന്...അച്ഛന്റെ അടുത്തേക്ക് പോവ്വാന് പേടിച്ചു നിന്ന ചിന്നുവിന്റെ കയ്യില് നിന്നും വിനോദ് കുഞ്ഞിനെ വാങ്ങി കസേരയില് ഇരിക്കുന്ന അച്ഛന്റെ കയ്യിലേക്ക് നീട്ടി...വിറയാര്ന്ന കൈകളാല് കുഞ്ഞിനെ ഏറ്റു വാങ്ങി അച്ഛന് വിതുമ്പി , വിതുമ്പി ആ ഓമന നെറ്റിയില് ഉമ്മവച്ചു. അത് കണ്ട് ആദ്യം കരഞ്ഞത് അമ്മയാണ്... വിനോദിനും കരച്ചിലടക്കാനായില്ല.. പണ്ട് ഓര്മ്മ വച്ച നാളുമുതല് പരീക്ഷ പേപ്പറൊക്കെ കിട്ടി , പോഗ്രസ്സ് കാര്ഡൊക്കെ കിട്ടുമ്പോള് , ഉയര്ന്ന മാര്ക്ക് വാങ്ങിയ ഏട്ടന്മാരെ അച്ഛന് മടിയിലിരുത്തി ലാളിച്ച്നെറ്റിയില് ഉമ്മ വക്കുന്നത് പലപ്പോഴും താന് കൊതിയോടെ നോക്കി നിന്നത് വിനോദോര്ത്തു... അന്നൊരുമ്മക്ക് ഞാനെത്രയോ കൊതിച്ചിരുന്നു.പക്ഷെ... വിനോദിന് പൊട്ടികരയാന് തോന്നി. കരയുന്നത് ആരും കാണാതെയിരിക്കാന് അടുക്കളയിലേക്ക്മാറി നിന്ന വിനോദ് കണ്ടത് അവിടെ ചുമരില് ചാരി കണ്ണീരൊഴുക്കി നില്ക്കുന്ന തന്റെ ചിന്നുവിനെയാണ്...സന്തോഷം കൊണ്ട് പരസ്പരം നോക്കി അവര്... ചിന്നുവിന്റെകണ്ണീര് തുടച്ച് വിനോദ് പറഞ്ഞു , ''നമ്മുടെ മോന് ഭാഗ്യമുള്ളവനാണ്''വേഗം ഇരുകയ്യാലും നിറഞ്ഞ രണ്ട് കണ്ണും തുടച്ച് ആവേശത്തോടെ വിനോദ് പറഞ്ഞു '' വേഗം ഒരു സഞ്ചിയെടുക്ക്, കടയില് പോകണം , സാധനങ്ങളൊക്കെ വാങ്ങണം , നമുക്കിന്നിവിടെഒരു സദ്യയൊരുക്കണം , അച്ഛനിഷ്ടമുള്ള സാമ്പാറും അമ്മക്കിഷ്ടമുള്ള തോരനും പായസമൊക്കെ ചേര്ത്തൊരു സദ്യ ''സഞ്ചിയുമായി കടയിലേക്കിറങ്ങാന് നേരം വിനോദ് ഒന്നു കൂടെ അകത്തേക്ക് നോക്കി... മുത്തശ്ശനും മുത്തശ്ശിയും തൊട്ടില് കിടത്തിയ കുഞ്ഞിനെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയാണ്...അഭിമാനത്തോടെയുംസന്തോഷത്തോടെയുംഒരു സഞ്ചിയുമായി കൊച്ച് കുട്ടികളെ പോലെ തുള്ളിച്ചാടി , ഇടക്കൊരു കയ്യാല് കവിളിലേക്ക് വീഴുന്ന കണ്ണീര് തുടച്ചോണ്ട് ആ പാടവരമ്പിലൂടെ നടന്ന് പോവുന്ന ആ രൂപം കണ്ണില് നിന്നും മറയുന്നത് വരെ നിറകണ്ണുകളാല് ചിന്നു നോക്കി നിന്നു....

You Might Also Like

0 comments

Flickr Images