പ്രവാസിയുടെ പെണ്കാണൽ

കല്ല്യാണം ....കഴിക്കാന് പറ്റിയ പെണ്ണിനെ കണ്ട് പിടിച്ച് അവളോട് സമ്മതം ചോദിച്ചപ്പോള് അവള് പറയുകയാ ആരെ കെട്ടിയാലും പ്രവാസിയെ കല്യാണം കഴിക്കൂലാ ...

കല്ല്യാണം ....കഴിക്കാന് പറ്റിയ പെണ്ണിനെ കണ്ട് പിടിച്ച് അവളോട് സമ്മതം ചോദിച്ചപ്പോള് അവള് പറയുകയാ ആരെ കെട്ടിയാലും പ്രവാസിയെ കല്യാണം കഴിക്കൂലാ എന്ന്..
ന്യൂ ജെനറേഷൻ പെൺപിള്ളേർ ഇങ്ങനെയൊക്കെ ഉണ്ടാകുമോ...
എനിക്കാദ്യം സങ്കടം വന്നു..
പിന്നീടത് അൽപം ദേഷ്യമായി മാറി...
എന്താന്ന് ചോദിച്ചപ്പോൾ പറയുകയാ എപ്പോഴും ബൈക്കിൽ ചെത്തി നടക്കണം എപ്പോഴും കൂടെ വേണം എന്നൊക്കെ..
ചെറുതായൊന്നു പുഞ്ചിരിച്ചു ഞാൻ..
സ്നേഹ കൂടുതൽ കൊണ്ടാകാം തന്റെ പ്രിയപ്പെട്ടവൻ എപ്പോഴും കൂടെ വെണമെന്ന് വാശി പിടിച്ചത്..
പ്രവാസികൾക്ക് അതൊക്കെ എപ്പഴെങ്കിലുമൊക്കെ അല്ലേ കഴിയൂ..
പക്ഷെ...,
അവൾക്കറിയില്ലല്ലോ മാസങ്ങൾ താണ്ടി ലീവിനു നാട്ടിലേക്ക് വരുമ്പോൾ നമുക്കിടയിൽ പരസ്പരം ഉണ്ടാകുന്ന സ്നേഹത്തിന്റെ വലിപ്പം..ആ ദിവസങ്ങളിൽ നിനക്കിഷ്ടമുള്ള
തെന്തോ അതെല്ലാം വാങ്ങി തരുന്നതിലുള്ള ശുഷ്കാന്തി..
എടീ...പെണ്ണേ.....
എന്നും ബൈക്കിൽ ചുറ്റാൻ കഴിയില്ലെങ്കിലു
ം പ്രവാസി നാട്ടിലെത്തിയാൽ സുഖമുള്ള ഒരു വൈകുന്നേരം നിന്നേം കൊണ്ടൊരു യാത്രയുണ്ട്.. എല്ലാം മറന്ന് കൊണ്ട് നിന്നോടൊട്ടി ഇരുന്ന് കൊണ്ട് ഒരു യാത്ര..
നിന്റെ പ്രസവ സമയത്ത് നിന്റെ വയറിൽ തല വെച്ച് കിടക്കാൻ ആശയില്ലാഞ്ഞിട്ടല്ല,
നമുക്കൊരു വാവ ജനിക്കാൻ പോകുന്നു എന്നറിയുമ്പോൾ തൊട്ട് മനസ്സിൽ ഗർഭം വഹിക്കുന്നവരാ ഞങ്ങൾ പ്രവാസികൾ...
എയർ പോർട്ട് മുതൽ വീട് വരെയുള്ള യാത്രയിൽ ഞാൻ തിരയുന്ന കണ്ണുകൾ നിന്റേത് മാത്രമായിരിക്കും...
അപരന്റെ നാമത്തിൽ പൊതിഞ്ഞ കവറിൽ നിറച്ച് നിനക്കുള്ള സമ്മാനങ്ങളുമായിരിക്കും..
ആദ്യ രാത്രി അവസാനിക്കാത്തവരാ ഞങ്ങൾ പ്രവാസികൾ... നിന്നോടൊപ്പം കിടന്നുറങ്ങുന്ന എല്ലാ രാത്രികളും എനിക്കങ്ങനെയാണെന്ന് കൂട്ടിക്കോളൂ.....
ശബ്ദത്തെ മാത്രം പ്രണയിച്ച് കൊണ്ട് എത്രയെത്ര നാളുകൾ തള്ളി നീക്കിയാലും അവസാനം കാഴ്ചയുടെ മുന്നിൽ നമ്മൾ വന്നെത്തുമ്പോൾ നമ്മുടെ കണ്ണുകളിൽ മാത്രം വിടരുന്ന ഒരു മുഹബത്തുണ്ട്..
നിന്നോട് മാത്രമായ് പറയാൻ വെച്ച ഒരുപാട് വാക്കുകളുണ്ട്.. വിരഹത്തിന്റെയും കാത്തിരിപ്പിന്റേയും പെയ്ത്തിൽ നമുക്ക് നനയാനുമുണ്ട്....
നിന്റെ കൊച്ചു കൊച്ചു വാശികൾ നിറച്ച് തിരിക്കാറുള്ള ആ മുഖം എനിക്കിവിടെ വെച്ചു തന്നെ കാണാം പെണ്ണേ..
ദിനങ്ങൾ അത്രയും നമുക്ക് വിരുന്ന്കാരനായി
രിക്കും...
നിന്റെ പേര് അന്ന്മുതൽ കുടുംബങ്ങളിൽ മുഴങ്ങും നിന്റെ പുരുഷൻ വന്നെന്നും പറഞ്ഞുകൊണ്ട്..
വിട്ടു നിൽക്കേണ്ടി വരും പെണ്ണേ നമുക്ക് ചിലപ്പോൾ..
അന്നേരം നീ കാണിക്കുന്ന ക്ഷമയോളം വരില്ല മറ്റൊന്നിനും...
പ്രവാസികൾ എന്നും പ്രണയം സൂക്ഷിക്കുന്നവര
ാ എന്നോർക്കണേ..
നാടിനോട്
മണ്ണിനോട്,
വീടിനോട്,
ഉമ്മയോട്,
കുടുംബക്കാരോട്,
പിന്നെ നിന്നോട്...
എങ്കിലും നീ പറഞ്ഞല്ലോ എപ്പഴും കൂടെ ഉണ്ടാകുന്നവൻ ആകണമെന്ന്,
ആ വാക്ക് നമുക്കൊന്ന് തിരുത്താം...
കാരണം
"നീ അരികിലുള്ളപ്പോൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതിനേക്കാൾ ഒരുപിടി മുൻപിലാണു പെണ്ണേ
നീ അരികിലില്ലാത്തപ്പോൾ സന്തോഷവും സമാധാനവും നശിക്കുമ്പോഴുള്ള ബന്ധത്തിന്റെ ശക്തി..

D posted by :-A/s ക്രീയേഷൻസ്

You Might Also Like

0 comments

Flickr Images