കന്യകത്വത്തിന്റെ ടെസ്റ്റ്‌

#കന്യകത്വത്തിന്റെ പേരിൽ ധാരാളം പീഡനങ്ങളും, തൽഫലമായുള്ള ആത്മാഹൂതികളും കൊലപാതകങ്ങളും നൂറ്റാണ്ടുകളായി സമൂഹത്തിൽ ഒരു കാൻസർ പോലെ നിലനിൽക്കുന്നുണ...

#കന്യകത്വത്തിന്റെ പേരിൽ ധാരാളം പീഡനങ്ങളും, തൽഫലമായുള്ള ആത്മാഹൂതികളും കൊലപാതകങ്ങളും നൂറ്റാണ്ടുകളായി സമൂഹത്തിൽ ഒരു കാൻസർ പോലെ നിലനിൽക്കുന്നുണ്ട്. ഈ കന്യകാത്വ ഭയം പെൺകുട്ടികളെ പല sports acivity ൽ നിന്നും പിന്തിരിപ്പിക്കുന്നു, periods ൽ tampoon ഉപയോഗിക്കാൻ ഭയപ്പെടുത്തുന്നു, സ്വയംഭോഗത്തിൽ നിന്നു വരെ ഭയത്തോടെ അകന്നു നിൽക്കാൻ പ്രേരിപ്പിക്കുന്നു.

ഈ അടുത്തിടെ ഒരു തലതിരിഞ്ഞ അലവലാതി രാജ്യത്തു police ൽ പെൺകുട്ടികളെ എടുക്കുന്നതിനു മുൻപേ കന്യക test എടുക്കുന്ന തലം വരെ എത്തി ഈ പോക്രിത്തരം. വിവാഹം കഴിഞ്ഞ് sex ന് ശേഷം bed ൽ blood കണ്ടില്ലെങ്കിൽ ആ പെണ്ണിന്റെ കാര്യം കട്ടപൊക എന്ന രീതിയിൽ ഇവിടെയും ഈ തോന്ന്യവാസം നിലനിൽക്കുന്നു.

 ആദ്യമേ പറയട്ടെ virginity test എന്നത് തന്നെ ഒരു ഉറപ്പില്ലാത്ത പരിശോധന ആണ്. നമ്മൾ പഠിച്ചിട്ടുള്ളതും അല്ലെങ്കിൽ കേട്ടിട്ടുള്ളതും പോലെ ഒരു diaphram അല്ല കന്യാചർമം (hymen) മറിച്ചു അത് ഒരു frill പോലുള്ള growth ആണ്. പലർക്കും പല രീതിയിലുള്ള Hymen ആവും ഉണ്ടാവുക. ഒരു പഠനത്തിൽ 50 ഗർഭിണികളെ virginity test ന് വിധേയരാക്കിയപ്പോൾ 28 പേർ കന്യക ആണ് എന്നായിരുന്നു result. 20 വർഷമായി വേശ്യയായ സ്ത്രീയിൽ ഈ test നടത്തിയപ്പോൾ അവരിലും റിസൾട്ട്‌ virgin എന്നായിരുന്നു.  ഇതിൽ നിന്നു തന്നെ എത്ര ഭോഷ്കാണ് ഈ പരിപാടി എന്ന് മനസിലാക്കാം. ഒരു sexual penetration നടന്നാൽ പൊട്ടി തകർന്നു പോകുന്ന ഒന്നല്ല ഇത്. Attach ചെയ്യുന്ന pic നോക്കുക പല type ഉം പൊട്ടി മാറാതെ തന്നെ സെക്സ് സാധ്യമാക്കുന്ന തരം ആണ്.

വിദ്യാഭ്യാസം ഉള്ള ആരും ഇതിനെ കുറിച്ച് വ്യാകുലപ്പെടരുത്. ഇനി നിങ്ങളുടെ partner കന്യക ആണോ എന്ന് അറിഞ്ഞേ തീരൂ എന്നുണ്ടെങ്കിൽ അത് അവളോട്‌ ചോദിക്കുക. ഭൂതകാല കന്യകത്വം (പെണ്ണിന്റെയും ആണിന്റെയും) അല്ല പ്രധാനം, ഒന്നിച്ചു ജീവിക്കുമ്പോളുള്ള trust ആണ് എന്ന് മനസിലാക്കുക.
കടപ്പാട് : ആരോ

You Might Also Like

0 comments

Flickr Images