UAE Employment പുതിയ‌ വിസ‌ നാട്ടില്‍ നിന്ന് അടിക്കുന്ന‌തിന് വേണ്ടി ആവിശ്യ‌മുള്ള‌ കാര്യ‌ങ്ങ‌ള്‍ കാര്യ‌ങ്ങ‌ള്‍

[3:43AM, 02/01/2017] ‪+971 55 127 4609‬: UAE Employment പുതിയ‌ വിസ‌ നാട്ടില്‍ നിന്ന് അടിക്കുന്ന‌തിന് വേണ്ടി ആവിശ്യ‌മുള്ള‌ കാര്യ‌ങ്ങ‌ള്‍ ...

[3:43AM, 02/01/2017] ‪+971 55 127 4609‬: UAE Employment പുതിയ‌ വിസ‌ നാട്ടില്‍ നിന്ന് അടിക്കുന്ന‌തിന് വേണ്ടി ആവിശ്യ‌മുള്ള‌ കാര്യ‌ങ്ങ‌ള്‍ കാര്യ‌ങ്ങ‌ള്‍...*
1. ഒറിജിന‌ല്‍ പാസ്സ്പോര്‍ട്
2. ഇന്‍റ‌ര്‍ന‌ഷ‌ണ‌ല്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ( INR. 10,000 ബാല‌ന്‍സ് ഉണ്ടായിരിക്ക‌ണം)
3. UAE consulate അംഗീകാര‌മുള്ള‌ മെഡിക്ക‌ല്‍ സെന്‍റ‌റില്‍ നിന്നുള്ള‌ മെഡിക്ക‌ല്‍ റിപ്പോര്‍ട്ട്. (Rs. 3600/-)
4. UAE യില്‍ നിന്ന് ലഭിച്ച‌ മെഡിക്ക‌ല്‍ റെഫ‌റന്‍സ് പേപ്പ‌ര്‍.
    ഇവ‌യുമായി തിരുവ‌ന‌ന്ത‌പുരം UAE consulate ല്‍ ചെല്ലുക.
(മ‌ണക്കാട്, തിരുവ‌ന‌‌ന്ത‌പുരം - ത‌മ്പാനൂര്‍ ‍‍‍‍‍‍‍‍‍‍‍‍‍റെയില്‍വെ/KSRTC സ്റ്റാന്‍റില്‍ നിന്നും 2 kms)
ഞാന്‍ പിന്നിട്ട‌ വ‌ഴികളില്‍ നിന്നും അവിടെ നിന്ന് പ‌രിച‌യ‌പ്പെട്ട‌വ‌രില്‍ നിന്നും മ‌ന‌സ്സിലായ‌വ.
രാവിലെ‍ TVM റെയില്‍വെ സ്റ്റേഷ‌നില്‍ ചെന്ന് ഓട്ടൊ വിളിച്ച് മ‌ണ‌ക്കാട് UAE consulate ലേക്ക് പോകുക‌.(ആദ്യ‌മായി പോകുന്ന‌വ‌രാണെങ്കില്‍ prepaid auto വിളിക്കുന്ന‌താകും ന‌ല്ല‌ത് 10 രൂപ‌ കൂടുത‌ല്‍ കൊടുത്താലും ചില‌പ്പോള്‍ 100 രൂപ‌ വ‌രെ ലാഭിക്കാന്‍ സാധിക്കും). കാലത്ത് 9 മ‌ണിക്കാണ് consulate തുറ‌ക്കുക‌ (നീണ്ട‌ ക്യൂ ഉണ്ടാകുന്ന‌ത് കൊണ്ട് എത്ര‌യും നേര‌ത്തെ എത്തി ക്യൂവില്‍ സ്ഥാനം പിടിക്കുന്ന‌ത് ന‌ന്നായിരിക്കും ‍‍‍‍‍‍‍‍‍‍‍‍‍~ ര‌ണ്ട് ക്യൂ ഉള്ള‌ത് കൊണ്ട് ആദ്യ‌മായി ചെല്ലുന്ന‌വ‌രുടെ ക്യൂ ചോദിച്ച‌തിന് ശേഷം നില്‍ക്കാന്‍ പ്ര‌ത്യേകം ശ്ര‌ദ്ധിക്കുക‌ ). സെക്യൂരിറ്റി വ‌ള‌രെ strict ആയ‌ത്കൊണ്ട് ക‌യ്യില്‍ ന‌മ്മുടെ നാട്ടിലെ ഒരു ID (വോട്ട‌ര്‍ ID/ ആധാര്‍/ ഡ്രൈവിങ്ങ് ലൈസ‌ന്‍സ് etc. ) ഉണ്ടാവേണ്ട‌താണ്. ചെക്ക് ചെയ്ത‌തിന്‍റെ ശേഷം മാത്ര‌മേ അക‌ത്ത് ക‌ട‌ത്തുക‌യുള്ളൂ.
അക‌ത്ത് ക‌ട‌ന്ന‌തിന് ശേഷം റിസ‌പ്ഷ‌നില്‍ പാസ്സ്പോര്‍ട് കാണിച്ച് ടോക്ക‌ണ്‍ എടുക്കുക‌. ആദ്യം കാണുന്ന‌ നാല് കൌണ്ട‌റുക‌ളില്‍ ഒന്നില്‍ ന‌മ്പ‌ര്‍ സ്ക്രീനില്‍ കാണുമ്പോള്‍ അവിടെ മെഡിക്ക‌ല്‍ റിസ‌ല്‍ടും AED. 150 (INR. 3200 - including charges) എടുക്കാന്‍ പ‌റ്റിയ‌ ഇന്‍റ‌ര്‍നാഷ‌ണല്‍ debit/credit കാര്‍ഡും കൊടുക്കുക‌. പിന്നീട് അവര്‍ റിസ‌ല്‍റ്റ് അറ്റ‌സ്റ്റ് ചെയ്താല്‍ ന‌മ്മ‌ളെ പേര് വിളിക്കും അപ്പോള്‍ അത് ക‌ള‌ക്ട് ചെയ്യുക‌(ഏക‌ദേശം 10 മിനുട്സ് മാത്ര‌മേ എടുക്കുക‌യുള്ളൂ). എന്നിട്ട് അതുമായി വീണ്ടും  റിസ‌പ്ഷ‌നില്‍ പോയാല്‍ അവിടെ നിന്ന് visa approval ചെയ്യാനുള്ള‌ കൌണ്ട‌റിലേക്കുള്ള‌ ടോക്ക‌ണ്‍ ത‌രും. അതുമായി  ന‌മ്മുടെ നംമ്പ‌ര്‍ സ്ക്രീനില്‍ തെളിയുന്ന‌ത് വ‌രെ കാത്തിരിക്കുക‌. നംമ്പ‌ര്‍ വിളിച്ചാല്‍ ആ കൌണ്ട‌റില്‍ പോയി പാസ്സ്പോര്‍ട്, അറ്റ‌സ്റ്റ് ചെയ്ത‌ റിപ്പോര്‍ട്ട്, INR 6250 എടുക്കാന്‍ പ‌റ്റിയ‌ കാര്‍ഡ് എന്നിവ‌ കൊടുക്കുക‌. അവിടെ ഫിംഗ‌ര്‍ പ്റിന്റും ഒപ്പും ന‌ല്‍കേണ്ടി വ‌രും. അപ്പോള്‍അവിടെ നിന്ന് വിസ‌ approved ആയ‌ ഒരു പേപ്പ‌ര്‍ ല‌ഭിക്കും.
അതുമായി ഫ‌സ്റ്റ് ഫ്ളോറില്‍ പോകുക‌. അവിടെ ന‌മുക്ക് രണ്ടാമ‌ത്‌ കിട്ടിയ‌ ടോക‌ണ്‍ പ്ര‌കാരം അവിടെയുള്ള‌ ഏതെങ്കിലും ഒരു കൌണ്ട‌റിലേക്ക് വിളിക്കും. അവിടെ പോയാല്‍ 10 ഫിംഗ‌ര്‍ പ്രിന്‍റും ക‌ണ്ണ് ടെസ്റ്റും നട‌ത്തുന്ന‌താണ് അതോടൊപ്പം വിസ‌ക്ക് വേണ്ടിയുള്ള‌ ഫോട്ടോയും എടുക്കും.
ശേഷം വ‌ഴിക്ക് വ‌ഴിയായി ഓരോരുത്ത‌രേയും ഇന്‍റര്‍വ്യൂവിനായി വിളിക്കുന്ന‌താണ്(വെറുതെ ജോലിയെന്താണെന്നും എങ്ങോട്ടാണ് പോകുന്ന‌തെന്നും ചോദിക്കുക‌യുള്ളു ഭാഷ‌ അറിയില്ലെങ്കിലും കുഴ‌പ്പ‌മില്ല‌ ത‌ര്‍ജ്ജ‌മ ചെയ്തു ത‌രാന്‍ ഒരു മ‌ല‌യാളി ഒപ്പ‌മുണ്ടാകും). ര‌ണ്ടാമ‌ത്തെ കൌണ്ട‌റില്‍ ന‌മ്മ‌ള്‍ കൊടുത്ത‌ same ഫിംഗ‌ര്‍ പ്രിന്‍റും ഒപ്പും ഇവിടെയും ചെയ്യണം. അതിന്‍റെ ഒപ്പം ത‌ന്നെ UAE യില്‍നിന്ന് ല‌ഭിച്ച‌ റ‌ഫ‌റ‌ന്‍സ് പേപ്പ‌റും അവിടെ കൊടുക്ക‌ണം.ന‌മ്മുടെ പാസ്സ്പോര്‍ട് വിസ‌ അടിക്കുന്ന‌തിനായി അവിടെ വാങ്ങിവെക്കുന്ന‌താണ്. ശേഷം ന‌മുക്ക് ഒരു സ്ലിപ്പ് ല‌ഭിക്കും. അത് വാങ്ങുന്ന‌ സ‌മ‌യ‌ത്ത് എന്നാണ് പാസ്സ്പോര്‍ട് വാങ്ങാന്‍ വരേണ്ട‌തെന്ന് അവര്‍ പ‌റയാന്‍ മ‌റ‌ന്നാലും ന‌മ്മ‌ള്‍ ചോദിക്കാന്‍ മ‌റ‌ക്ക‌രുത്. കിട്ടുന്ന‌ സ്ലിപ് ന‌ഷ്ട‌പ്പെടുത്ത‌രുത് അതുമായി വ‌ന്നാല്‍ മാത്ര‌മേ പാസ്സ്പോര്‍ട്ട് ല‌ഭിക്കുക‌യുള്ളൂ.
അവ‌ര്‍ പ‌റ‌യുന്ന‌ ദിവ‌സം consulate ല്‍ വ‌രിക‌. പാസ്സ്പോര്‍ട് ക‌ള‌ക്ട് ചെയ്യുന്ന‌തിനുള്ള‌ ക്യൂവില്‍നില്‍ക്കുക‌ (ക്യൂ മാറാതെ സൂക്ഷിക്കുക‌ കാര‌ണം ഈ ക്യൂവാണ് ആദ്യം വിളിക്കുക‌). അവ‌ര്‍ ത‌ന്ന‌ സ്ലിപ്പ് അവിടെയുള്ള‌ കൌണ്ട‌റില്‍ കാണിച്ചാല്‍ മൂന്ന് മാസം കാലാവ‌ധിയുള്ള‌ വിസ‌ അടിച്ച‌ പാസ്സ്പോര്‍ട് ല‌ഭിക്കുന്ന‌താണ്...
  ❎❎❎❎
ന‌മ്മ‌ല്‍ പ്ര‌ത്യേകം ശ്ര‌ദ്ധിക്കേണ്ട‌ത്....
➡ ര‌ണ്ട് ദിവ‌സം താമ‌സിക്കാന്‍വേണ്ടിയുള്ള‌ ത‌യ്യാറെടുപ്പോട് കൂടി വ‌രിക‌. മിക്ക‌വാറും അടുത്ത‌ ദിവ‌സം ത‌ന്നെ പാസ്സ്പോര്‍ട് ക‌ള‌ക്ട് ചെയ്യാനുള്ള‌ ദിവ‌സം ല‌ഭിക്കും.
➡ ശ‌നി, ഞായ‌ര്‍ ദിവ‌സമാണ് consulate അവ‌ധി ദിവ‌സ‌ങ്ങ‌ള്‍. അത് കൊണ്ട് വെള്ളിയാഴ്ചയും‌ ദൂര‌സ്ഥ‌ല‌ങ്ങ‌ളിലുള്ള‌വ‌ര്‍ വ‌രാതിരിക്കുന്ന‌ത് ന‌ന്നായിരിക്കും.
➡ നാട്ടില്‍നിന്ന് ത‌ന്നെ മെഡിക്ക‌ല്‍ എടുത്ത് വ‌രിക‌. എടുക്കാത്ത‌വ‌ര്‍ക്ക് തിരുവ‌ന‌ന്ത‌പുര‌ത്ത് നിന്നും എടുക്കാവുന്ന‌താണ്.(അപ്പോള്‍ ഒരു ദിവ‌സം കൂടി ന‌ഷ്ട‌പ്പെടും .
(കടപ്പാട്‌)send by WhatsApp

You Might Also Like

0 comments

Flickr Images