അപകടത്തില്‍പ്പെട്ടയാളെ എങ്ങനെ സുരക്ഷിതമായി വേ ഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാം

http://www.sharechat.co *അപകടത്തില്‍പ്പെട്ടയാളെ എങ്ങനെ സുരക്ഷിതമായി വേ ഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാം?* നമ്മുടെ റോഡുകളില്‍ ഉണ്ടാകുന്ന അ...

http://www.sharechat.co
*അപകടത്തില്‍പ്പെട്ടയാളെ എങ്ങനെ സുരക്ഷിതമായി വേ ഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാം?*

നമ്മുടെ റോഡുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ പ്രതിവര്‍ഷം നാലായിരത്തിലേറെപ്പേര്‍ മരണമടയുകയും 38,000-ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും അപകടത്തില്‍ ഇരയാകുന്നവരെ ശരിയായ രീതിയില്‍ ആശുപത്രിയില്‍ എത്തിക്കാത്തതും കാലതാമസം വരുത്തുന്നതുമാണ് മരണത്തിനോ പരിക്ക് ഗുരുതരമാകുന്നതിനോ കാരണമാകുന്നത്. അപകടത്തില്‍പ്പെട്ടിട്ടോ രോഗം മൂര്‍ച്ഛിച്ചിട്ടോ സ്വന്തം നിയന്ത്രണം നഷ്ടപ്പെട്ടുപോയ ഒരാള്‍ക്ക് യുക്തി ഉപയോഗിച്ച് ചെയ്യേണ്ട അടിയന്തര സഹായങ്ങളാണ് പ്രഥമശുശ്രൂഷ (First Aid). ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകുന്ന മിനിറ്റുകളുടെ കാലതാമസം പോലും ഒരുപക്ഷെ അയാളുടെ ജീവന്‍ നഷ്ടപ്പെടുത്തിയേക്കാം. അപകടത്തില്‍പ്പെട്ടയാളെ എങ്ങനെ സുരക്ഷിതമായി വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാം? അതിനുള്ള വഴികളാണ് ചുവടെ.

https://www.facebook.com/Royal-Enfield-Riders-Club-Changaramkulam-394048844100179/

അപകടത്തില്‍പ്പെട്ട രോഗിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങളാണ് തീരുമാനിക്കേണ്ടത്.

1) രോഗിയുടെ സുരക്ഷിതത്വം
2) മെഡിക്കല്‍ ഫസ്റ്റ് എയ്ഡ്
3) യുക്തമായ വാഹനം
4) യുക്തമായ ആശുപത്രി

https://www.facebook.com/Royal-Enfield-Riders-Club-Changaramkulam-394048844100179/

റോഡപകടങ്ങളില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

അപകടത്തില്‍പ്പെട്ടയാളെ ആദ്യം കാണുന്ന ഏതെങ്കിലും വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോവരുത്. ബോധം ഇല്ലാത്തവര്‍, ധാരാളം രക്തം നഷ്ടപ്പെട്ടവര്‍, ഇടുപ്പെല്ല് പൊട്ടിയവര്‍, നട്ടെല്ലില്‍ ക്ഷതം പറ്റിയവര്‍, കാലുകളുടെ എല്ല് പൊട്ടിയവര്‍, ഹാര്‍ട്ട് അറ്റാക്ക് വന്നവര്‍ ഇങ്ങനെയുള്ള രോഗികളെ കിടത്തിമാത്രം ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതാണ്. ഇതിനായി ആംബുലന്‍സ്, ജീപ്പ്, ലോറി, മിനി ലോറി, മാരുതിവാന്‍ എന്നിവതുടങ്ങി ഇടുപ്പ് മുതല്‍ തലവരെ ഇളകാതെ കിടത്തുവാന്‍ പറ്റുന്ന ഏതു വാഹനവും ഉപയോഗിക്കാം.

https://www.facebook.com/Royal-Enfield-Riders-Club-Changaramkulam-394048844100179/

         മേല്‍പ്പറഞ്ഞ പരിക്കുകള്‍ അല്ലാതെ മറ്റു പരിക്കുകള്‍ പറ്റിയവരെ ഏതു വാഹനത്തിലും കൊണ്ടുപോകാം.

         അപകടത്തില്‍പ്പെട്ട വ്യക്തിയെ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാകുന്ന അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതാണ്.

         അപകട സ്ഥലത്തുനിന്നുതന്നെ അപകടത്തില്‍പ്പെട്ട വ്യക്തിയുടെ വീട്ടുകാരെയോ സുഹൃത്തുക്കളെയോ വിവരം അറിയിക്കാന്‍ ശ്രമിക്കുക.

  ബോധമുള്ള രോഗിയെ മലര്‍ത്തികിടത്തി കാലുകള്‍ കുറച്ച് ഉയര്‍ത്തിവയ്ക്കുക.

തലയിണയില്ലാതെ കിടക്കേണ്ടിവന്നാല്‍ നമ്മള്‍ എങ്ങനെ കിടക്കുമോ ആ രീതയില്‍ ബോധമില്ലാത്ത രോഗിയെ കിടത്തണം.

തലച്ചോറിന് ആഘാതമേറ്റതോ ആഘാതമേറ്റെന്ന് സംശയിക്കുന്നതോ ആയ രോഗിയെ എത്രയും പെട്ടെന്ന് സി.ടി. സ്‌കാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുക.

https://www.facebook.com/Royal-Enfield-Riders-Club-Changaramkulam-394048844100179/

നട്ടെല്ലിന് പരിക്കേറ്റ രോഗിയെ കഴിയുന്നതും സ്‌ട്രെച്ചറില്‍തന്നെ ആശുപത്രിയില്‍ എത്തിക്കുക.

അപകടത്തില്‍പ്പെട്ട വ്യക്തിയുടെ നട്ടെല്ലിനു പരുക്ക് പറ്റിയിട്ടുണ്ട് എന്ന അനുമാനത്തില്‍ വേണം പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തുന്നതുവരെ കൈകാര്യം ചെയ്യാന്‍.

കമഴ്ന്നുകിടക്കുന്ന നട്ടെല്ലിനു പരിക്കു പറ്റിയ രോഗിയെ സുരക്ഷിത  സ്ഥാനത്തേക്ക് മാറ്റുമ്പോള്‍ രോഗിയുടെ രണ്ടു കക്ഷത്തിലും പിടിച്ചുകൊണ്ട് നട്ടെല്ല് ഇളകാതെ പതുക്കെ വലിച്ചു നീക്കുക.

        മലര്‍ന്ന് കിടക്കുന്ന നട്ടെല്ലിനു പരിക്കു പറ്റിയ രോഗിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമ്പോള്‍ രോഗിയുടെ രണ്ട് കാലുകള്‍ പിടിച്ച് പതുക്കെ വലിച്ച് നീക്കുക.

തോളെല്ലിനോ മുതുകെല്ലിനോ പരിക്ക് പറ്റിയ ഒരു വ്യക്തിയുടെ പരിക്കുപറ്റിയ ഭാഗത്തെ കൈ, നീളമുള്ള ഒരു തുണികൊണ്ട് കഴുത്തിന് ചുറ്റികെട്ടുക. അതിനുശേഷം വെറൊരു തുണികൊണ്ട് ദേഹത്തോട് ചേര്‍ത്ത് കൂട്ടിക്കെട്ടുക.

കീഴ്‌കൈയുടെയോ കൈമുട്ടിന്റെയോ എല്ലിന്റെ ഭാഗത്തിനുള്ള പരിക്കാണെങ്കില്‍ പരിക്കേറ്റ കൈ മുഴുവനായും ബലമുള്ള സാധനം വച്ചുകെട്ടി ഇളകാതാക്കുക.

തുടയെല്ലിനോ കീഴ്ക്കാല്ലെല്ലിനോ പരിക്കു പറ്റിയാല്‍ കാലുകള്‍ക്കിടയില്‍ തുണി മടക്കി വയ്ക്കുക. തുടര്‍ന്ന് നാലഞ്ചു സ്ഥലങ്ങളില്‍ കാലുകള്‍ തമ്മില്‍ തുണി ഉപയോഗിച്ച്  കൂട്ടിക്കെട്ടുക.

https://www.facebook.com/Royal-Enfield-Riders-Club-Changaramkulam-394048844100179/

കാലിന്റെ പാദത്തിന്റെ എല്ലിന് പരിക്കുപറ്റുകയാണെങ്കില്‍ കാലിന്റെ ഉപ്പൂറ്റി ചതുരത്തിലുള്ള കട്ടിയുള്ള തുണിയില്‍ വച്ചതിനുശേഷം രണ്ട് കെട്ട് കാലില്‍ കെട്ടിയതിനുശേഷം രണ്ട് കെട്ട് പാദത്തിലും കെട്ടുക.

ഇത്തരത്തില്‍ പ്രഥമശുശ്രൂഷ നല്‍കുന്നതോടൊപ്പം  രോഗിയെ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന അപകടം ഒഴിവാക്കാം.

You Might Also Like

0 comments

Flickr Images