കേരളം - ഭരണ സംവിധാനം...

General awareness 11/06/2016 കേരളം - ഭരണ സംവിധാനം... സംസ്ഥാന ഭരണം. സംസ്ഥാനത്തിന്റെ ഭരണം മൂന്നു തലങ്ങളിലാണ് നടക്കുന്നത്- നിയമ നിര്‍മാണം (l...

General awareness 11/06/2016

കേരളം - ഭരണ സംവിധാനം...

സംസ്ഥാന ഭരണം.

സംസ്ഥാനത്തിന്റെ ഭരണം മൂന്നു തലങ്ങളിലാണ് നടക്കുന്നത്- നിയമ നിര്‍മാണം (legilsature), നിര്വാഹകം (executive), നീതിന്യായം (legislature).

നിയമ നിര്‍മാണം
ഗവര്‍ണര്‍, ജനപ്രതിനിധികള്‍ അടങ്ങുന്ന നിയമസഭ എന്നിവ സംയുക്തമായി സംസ്ഥാനത്തിന്ആവശ്യമായ നിയമ നിര്‍മാണം നടത്തുന്നു.
നിര്വാഹകം
സംസ്ഥാന ഭരണത്തിന്റെ നടത്തിപ്പിന് ഗവര്‍ണര്‍, മുഖ്യ മന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് നിര്വാഹകം.
നീതിന്യായം
സംസ്ഥാന നീതിന്യായ നിര്‍വഹാനത്തിന്റെ ചുമതല ഹൈക്കോടതി, അതിനു കീഴില്‍ ഉള്ള കോടതികള്‍ എന്നിവയ്ക്കാണ്.

നിയമസഭ
പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ (18 വയസ്സ്) അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ജന പ്രതിനിധികള്‍ അടങ്ങുന്നതാണ് നിയമസഭ.
ഭരണ ഘടനാപ്രകാരം അഞ്ചുവര്‍ഷമാണ്‌ നിയമസഭയുടെ കാലാവധി.
തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ രാഷ്ട്രീയ പാര്ടിയുടെയോ രാഷ്ട്രീയ പാര്‍ടികള്‍ ചേര്‍ന്ന കൂട്ടുമുന്നനിയുടെയോ നേതാവിനെ ഗവര്‍ണര്‍ മുഖ്യമന്ത്രി ആയി നിയമിക്കുന്നു. മന്ത്രിമാരെ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഗവര്‍ണര്‍ നിയമിക്കുന്നു.
മന്ത്രിസഭാ നിയമസഭയോട് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ എം.എല്‍.എ. (മെമ്പര്‍ ഓഫ് ലെഗിസ്ലെടിവ് അസ്സംബ്ലി) എന്നു അറിയപ്പെടുന്നു.
വെബ് സൈറ്റ്: www.niyamasabha.org

ഗവര്‍ണര്‍
ഭരണഘടനാപ്രകാരം (വകുപ്പ് സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ ഗവര്‍ണര്‍ ആണ്. ഗവര്‍ണറുടെ പേരിലാണ് എല്ലാ നിര്‍വാഹക പ്രവര്‍ത്തനങ്ങളും ന്ബടക്കുന്നത്. നിയമസഭയില്‍ പാസ് ആക്കുന്ന ബില്ലുകള്‍ നിയമം ആകുന്നത് ഗവര്‍ണര്‍ ഒപ്പ് വയ്ക്കുന്നതോടുകൂടിയാണ്.
സംസ്ഥാനത്ത് പ്രസിഡണ്ട്‌ ഭരണം ഏര്‍പ്പെടുത്തുമ്പോള്‍ കേന്ദ്രത്തിനു വേണ്ടി സംസ്ഥാന ഭരണം നടത്തുന്ന ചുമതല ഗവര്‍ണര്‍ക്കാണ്. (വകുപ്പ് 356)
സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഗവര്‍ണര്‍ ആണ്.

സെക്രട്ടെറിയറ്റ്
സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രം ആണ് സെക്രട്ടെരിയറ്റ്. നിരവധി വകുപ്പുകള്‍ ചേര്‍ന്ന സെക്രട്ടെരിയട്ടിന്റെ തലപ്പത്ത് മുഖ്യ മന്ത്രിയും വകുപ്പ് മന്ത്രിമാരും ആണ് ഉള്ളത്.
സെക്രട്ടെരിയട്ടിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സെക്രട്ടെരിയട്ടിന്റെ പൂര്‍ണ ചുമതലയുള്ള ചീഫ് സെക്രട്ടറി ആണ്. സിവില്‍ സര്‍വീസിന്റെ തലവനും ചീഫ് സെക്രട്ടറി ആണ്.

ജില്ലാ ഭരണം
സംസ്ഥാനത്തെ ഭരണ സൗകര്യാര്‍ത്ഥം 14ജില്ലകള്‍ ആയി തിരിച്ചിരിക്കുന്നു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വം ജില്ലാ കളക്ടറില്‍ നിക്ഷിപ്തം ആയിരിക്കുന്നു. അസിസ്റ്റന്റ്‌ കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, സബ് കളക്ടര്‍ എന്നീ ഉദ്യോഗസ്ഥര്‍ കളക്ടറെ ഭരണ കാര്യങ്ങളില്‍ സഹായിക്കുന്നു.
ജില്ലയുടെ പരിധിയില്‍ വരുന്ന ക്രിമിനല്‍, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നത് ജില്ലാ ജഡ്ജി ആണ്. അദ്ദേഹത്തിന് കീഴില്‍ സെഷന്‍സ് ജഡ്ജ്, ജുഡിഷ്യല്‍ മജിസ്ട്രറ്റ് തുടങ്ങിയവര്‍ ഉണ്ടായിരിക്കും.
ജില്ലയിലെ പോലീസിന്റെ ഉത്തരവാദിത്തം പോലീസ് സൂപ്രണ്ടില്‍ നിക്ഷിപ്തമായിരിക്കുന്നു. സൂപ്രണ്ടിന് കീഴില്‍ ഡി വൈ എസ് പിയും അതിനു താഴെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും  അതിനും താഴെ പോലീസ് സ്റ്റേഷന്‍കളുടെ ചുമതലയില്‍ സബ് ഇന്‍സ്പെക്ടര്‍മാരും ഉണ്ട്.

താലൂക്കുകള്‍
ജില്ലകളെ താലൂക്കുകള്‍ ആയി തിരിച്ചിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ 63 താലൂക്കുകള്‍ ഉണ്ട്. താലൂക്കിന്റെ തലവന്‍ തഹസീല്‍ദാര്‍ ആണ്.

വില്ലേജുകള്‍
താലൂക്കുകളെ വില്ലേജുകള്‍ ആയി തിരിച്ചിരിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ 1572 വില്ലേജുകള്‍ ആണ് ഉള്ളത്. വില്ലേജിന്റെ ഭരണത്തലവന്‍ വില്ലേജ് ഓഫീസര്‍ ആണ്.

തദ്ദേശ സ്വയംഭരണം
പഞ്ചായത്ത് വാര്‍ഡുകളായി തിരിച്ച് പ്രായപൂര്‍ത്തി വോട്ടവകാഷത്തിലൂടെ അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജന പ്രതിനിധികളുടെ പഞ്ചായത്ത് ഭരണം നടത്തുന്നത്. പ്രതിനിധി സമിതിയില്‍ നിന്നും പഞ്ചായത്തിന്റെ പ്രധാന ഭരണാധികാരിയായി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നു.

മുനിസിപ്പാലിറ്റി
നഗര പ്രദേശങ്ങളെ ഭരണകൌകര്യത്തിനായി മുനിസിപ്പാലിറ്റികള്‍ ആയി രൂപീകരിച്ചിരിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ 60മുനിസിപ്പാലിറ്റികള്‍ ഉണ്ട്. മുനിസിപ്പാലിറ്റികളെ വാര്‍ഡുകള്‍ ആയി തിരിച്ച്പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തുകയും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ സമിതിയില്‍ നിന്നും ചെയര്‍മാനെയും ഡെപ്യൂട്ടി ചെയര്‍മാനെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

കോര്‍പ്പരേഷന്‍
കേരളത്തില്‍ അഞ്ച് കൊര്‍പ്പറെഷനുകള്‍ ആണ് ഉള്ളത്. മുനിസിപ്പലിറ്റിയിലെത് പോലെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി സമിതിയില്‍ നിന്നും ഭരണത്തലവന്‍ ആയി മേയരെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെ ടുക്കുന്നു.

You Might Also Like

0 comments

Flickr Images