ശിശുരോഗ വിദഗ്ധൻ

ഡോ.ബൽരാജിന്റെ(കോഴിക്കോട്‌) അടുത്ത്‌ ഇനിയും ചികിത്സ വേണോ...?അതോ മക്കളെ വേണോ..? ശിശുരോഗ വിദഗ്ധൻ എന്ന് കേട്ടറിഞ്ഞാണു മകളെ ഡോ.ബൽരാജിന്റെ അടുത്ത...

ഡോ.ബൽരാജിന്റെ(കോഴിക്കോട്‌) അടുത്ത്‌ ഇനിയും ചികിത്സ വേണോ...?അതോ മക്കളെ വേണോ..?

ശിശുരോഗ വിദഗ്ധൻ എന്ന് കേട്ടറിഞ്ഞാണു മകളെ ഡോ.ബൽരാജിന്റെ അടുത്ത്‌ കാണിച്ചത്‌. ടിബി ആണെന്നും ഉടൻ ചികിത്സ വേണമെന്നും പറയുക മാത്രമല്ല കുറെ ചൂടാവുകയും ചെയ്തു. നിങ്ങളെ കുട്ടിയെ നിങ്ങൾ തന്നെ നോക്കണമെന്നൊക്കെയുള്ള ഡയലോഗ്‌ കേട്ട്‌ ഞാൻ കരുതി കുട്ടികളോടുള്ള ഇഷ്ടമുള്ള ഡോക്ടർ തന്നെ. അൽപം തെറി സഹിച്ചാലും ഫീസ് 300 കോടുത്താലും വേണ്ടില്ല ചികിത്സ ഇവിടെ തന്നെ ആവട്ടെയെന്നു. അങ്ങനെ 2 വയസ്സുള്ള എന്റെ മകൾ 6 മാസം അയാളുടെ മരുന്ന് കഴിച്ചു. വീടിനോട്‌ ചേർന്നുള്ള സ്വന്തം മെഡിക്കൽ കടയിൽ മാത്രം കിട്ടുന്ന മരുന്ന്.
ഇതിനിടയിൽ ഇടക്കിടെയുള്ള ഷാജീസിൽ നിന്നു മാത്രമുള്ള എക്സറെ സ്കാനിങ്ങുകളും മറ്റും വേറെ. 6 മാസത്തെ മരുന്ന് കോഴ്സ്‌ പൂർത്തിയാക്കി.

കഴിഞ്ഞ ദിവസം മകൾക്ക്‌ കഫം നിറഞ്ഞിട്ട്‌ വീണ്ടും അദ്ദേഹത്തെ കാണിക്കാൻ പോയതായിരുന്നു. ഉടനെ പറഞ്ഞു ഷാജീസിൽ നിന്ന് എക്സറെ എടുക്കാൻ. അതെടുത്തു കാണിച്ചപ്പോൾ പറയുന്നത്‌ ഇത്‌ ന്യൂമോണിയ ആയിട്ടുണ്ട്‌. ഉടനെ മുക്കം കെഎംസീടി ആശുപത്രിയിൽ അഡ്മിറ്റ്‌ ആവണമെന്നും പറഞ്ഞു. തലശേരിയുള്ള ഞാൻ എന്തിനു എന്റെ മകളുടെ ന്യൂമോണിയ ചികിത്സിക്കാൻ മുക്കത്ത്‌ എവിടെയോ ഉള്ള കെഎംസീടി ആശുപത്രിയിൽ അഡ്മിറ്റ്‌  ആവുന്നു. പത്രത്തിൽ കുറെ സമരവും പ്രതിഷേധവും നടക്കുന്ന വാർത്ത മാത്രമെ കെഎംസീടി ആശുപത്രിയെ കുറിച്ച്‌ എനിക്ക്‌ അറിയുമായിരുന്നുള്ളൂ. ഉടനെ മാവൂരിലുള്ള സുഹൃത്തിനെ വിളിച്ച്‌ ആശുപത്രിയെ കുറിച്ച്‌ അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി അത്‌ ബൽരാജ്‌ ഇപ്പൊ അവിടെ ഒപിയിലുണ്ട്‌, അവിടേക്ക്‌ കച്ചോടം ഉണ്ടാക്കാനുള്ള പരിപാടിയാണെന്ന്. അതോടെ കൺഫ്യൂഷനായി. എന്ത്‌ ചെയ്യും. കോഴിക്കോടുള്ള മറ്റൊരു സുഹൃത്തിനെ വിളിച്ചന്വേഷിച്ചപ്പൊൾ എന്തായാലും കെഎംസീടി ആശുപത്രിയിലേക്ക്‌ പോവണ്ടാന്ന് തന്നെ പറഞ്ഞു. അങ്ങനെ നാട്ടിലെ ഒരു ശിശു രോഗ വിദഗ്ധനെ കാണിക്കാൻ തീരുമാനിക്കുകയും ബൽരാജിന്റെ ഷീട്ടുകളും എക്സറെ രിപ്പോർട്ടും അദ്ദേഹത്തിനു കാണിക്കുകയും ചെയ്തു. എക്സറെ നോക്കി ഡോക്ടർ പറഞ്ഞു ന്യൂമോണിയ ആയിട്ടില്ല എന്ന്. എന്നാൽ കഫം ഉണ്ട്‌ അതിനുള്ള ഒരു ഗുളിക തരാമെന്ന്. ഞാൻ മകളുടെ ടിബി ഉണ്ടെന്ന് പറഞ്ഞ പഴയ ബൽരാജിന്റെ മെഡികൽ റിപ്പോർട്ടും‌ കാണിച്ചു. റിപ്പോർട്ട്‌ വായിച്ച ശേഷം ടിബിക്ക്‌ ടെസ്റ്റ്‌ ചെയ്തപ്പോഴുണ്ടാവുന്ന അടയാളത്തെകുറിച്ച്‌ ചോദിച്ചു. അദ്ദേഹം മൊബൈലിൽ കുറെ ചിത്രങ്ങൾ കാണിച്ചുതന്നു. അതിൽ മകളുടെ കൈയിൽ ഉണ്ടായ അടയാളത്തിന്റെ വലുപ്പത്തിനു സമാനമായത്‌ ഞാൻ കാണിച്ചു കൊടുത്തു. അപ്പോൾ ഡോക്ടർ പറഞ്ഞു താങ്കളുടെ മകൾക്ക്‌ ടിബി ഉണ്ടായിരുന്നില്ല. റിപ്പോർട്ട്‌ ഒന്നുകൂടി പരിശോധിച്ച്‌ ഡോക്ടർ പറഞ്ഞു ടിബി ഉണ്ടായിരുന്നില്ല, പക്ഷെ ടിബിയുടെ മരുന്നാണു 6 മാസം കുടിച്ചതെന്നു. മരുന്ന് കുടിച്ചതിനു പ്രശ്നമില്ല..എന്നാൽ അത്‌ കുടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്ന്. കൂടെ ഡോക്റ്റർ ഒരു കാര്യം കൂടി പറഞ്ഞു- ഭാവിയിൽ എന്തെങ്കിലും മെഡികൽ ആവശ്യത്തിനു ആരെങ്കിലും ചോദിച്ചാൽ കുട്ടിക്ക്‌ ടിബി ഉണ്ടായി എന്ന് പറയരുത്‌. അതിനുള്ള മരുന്ന് കുടിച്ചു എന്ന് മാത്രമേ പറയാവൂ എന്ന്. ഇപ്പൊ ഈശ്വരാനുഗ്രഹത്താൽ എന്റെ മകളുടെ കഫം 2 ഗുളികയിൽ തീർന്നു. ഞാൻ ഈ അനുഭവം പങ്കു വെച്ചപ്പോൾ മറ്റൊരു ഡോക്ടറോട്കൂടി അഭിപ്രായം തേടിയവർ ബൽരാജിന്റെ ചൂഷണത്തിൽ നിന്നും രക്ഷപ്പെട്ടു എന്ന് പലരും പറഞ്ഞു.

എന്റെ അനുഭവത്തിൽനിന്ന് ഞാൻ മനസ്സിലാക്കിയ പ്രധാന പ്രശ്ശ്നങ്ങൾ എണ്ണിപറയാം.
1.നമ്മുടെ മക്കളുടെ ആരോഗ്യമാണു പ്രധാനം. ഒരു നല്ല ഡോക്ടർ കുട്ടികൾക്ക്‌ പരമാവധി മരുന്ന് കുറക്കാനാൺ നോക്കുക. വളരെ ചെറുപ്പത്തിൽ മരുന്ന് കഴിക്കുന്നത്‌ കുട്ടികളുടെ പ്രതിരോധശേഷി കുറക്കും. എന്നാൽ പണത്തിനു വേണ്ടി
ബൽരാജ്‌ നമ്മുടെ മക്കളെ ഇല്ലാത്ത അസുഖത്തിനു മരുന്ന് കുടിപ്പിക്കുകയാണു.

2.പണത്തോടുള്ള ആർത്തിയാണു ബൽരാജിനെ ഇതിനു പ്രേരിപ്പിക്കുന്നത്‌. മെഡികൽ കോളജിൽ ഡോക്ടർ ആയിരിക്കെ ആർത്തിമൂത്ത്‌ വീട്ടിൽ പ്രാക്ടീസ്‌ ചെയ്ത്ത വിവാദമായിരുന്നു. പൊലീസിനു ഇടപെടേണ്ടി വന്നിരുന്നു.

മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ, ഫീസ്‌ 300+ മരുന്ന് അയാളുടെ കടയിൽ നിന്ന്+ എക്സറെ സ്കാൻ എന്നിവക്ക്‌ കമ്മീഷൻ. അവിടെയുള്ള ക്മ്പോണ്ടർ നമ്പർ എഴുതിയിട്ടെ അവിടേക്ക്‌ വിടുള്ളൂ. + ഇപ്പൊ കെഎംസിടിയിലേക്ക്‌ അയച്ച്‌ അവിടെയും കമ്മീഷൻ ഉണ്ടാക്കുന്നു.

3. നിങ്ങളുടെ മക്കളുടെ ആരോഗ്യം നിങ്ങളാണു നോക്കേണ്ടത്‌ എന്നൊക്കെ ഡയലോഗ്‌ അടിച്ച്‌ ചൂടാവുന്നത്‌ മാർക്കറ്റിംഗ്‌ തന്ത്രമാണു. കുട്ടികളോട്‌ ഉത്തരവാദിത്വം ഉണ്ടെന്ന് തോന്നിപ്പിക്കുകയാണു ലക്ഷ്യം. അതിന്റെ മറവിൽ കുട്ടികളെ അനാവശ്യമായി മരുന്ന് കുടിപ്പിച്ച്‌ ചൂഷണവും ചെയ്യുന്നു.

4.ബൽരാജിന്ര് കാണിച്ചവരും കാണിക്കുന്നവരും മറ്റൊരു ഡോക്ടറോട്‌ അഭിപ്രായം തേടുന്നത്‌ നല്ലതാണു. മക്കളുടെ ജീവൻ വെച്ചാണു കളി. നമ്മുടെ അറിവില്ലായ്മയെ ചൂഷണംചെയ്യുകയാണയാൾ. രോഗിയോട്‌ പെരുമാറാൻ പോലും അറിയാത്ത മെഡിക്കൽ ഡോക്ടർക്ക്‌ മേടിക്കാൻ മാത്രമെ അറിയുള്ളൂ.

Drബൽരാജിന്റെ ഒരു ഇര.

Got Forwarded

You Might Also Like

0 comments

Flickr Images