മുള്ളാത്തയും ലക്ഷ്മിതരുവും

ആദരാഞ്ജലികൾ...!! മുള്ളാത്തയും ലക്ഷ്മിതരുവും കാന്‍സറിനുള്ള 'natural' മരുന്നാണെന്ന് നിങ്ങളില്‍ പലരുംകേട്ടിട്ടുണ്ടാവുമല്ലോ.  ആ വിവരം സ...

ആദരാഞ്ജലികൾ...!!
മുള്ളാത്തയും ലക്ഷ്മിതരുവും കാന്‍സറിനുള്ള 'natural' മരുന്നാണെന്ന് നിങ്ങളില്‍ പലരുംകേട്ടിട്ടുണ്ടാവുമല്ലോ.  ആ വിവരം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും മുള്ളാത്തയും ലക്ഷ്മിതരുവും ഒരുപാട് വിറ്റഴിക്കുകയും ചെയ്ത സെബി വല്ലച്ചിറക്കാരൻ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ച് കാൻസറിനടിമപ്പെട്ട് മരണമടഞ്ഞു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

മുള്ളാത്ത - ലക്ഷ്മിതരു ബിസിനെസ്സ്  മാറ്റി നിര്‍ത്തി കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ഒരു ജീവിതമായിരുന്നു സാമൂഹ്യ പ്രവര്‍ത്തകനായ സെബിയുടേത്‌. എവിടെ രക്‌തം വേണമെങ്കിലും ഓടിയെത്തുന്ന തൃശൂരിലെ സാമൂഹ്യപ്രവര്‍ത്തകന്‍. ബ്ലഡ്‌ ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍. 

2014 ജനുവരിയിലാണ്‌ സെബിക്ക്‌ പെട്ടെന്ന്‌ സംസാരിക്കാനും വെള്ളമിറക്കാനും കഴിയാതെ വന്നത്‌. പല്ലുവേദനയാണെന്ന്‌ കരുതി ഡോക്‌ടറെ കാണിച്ചു.
ഉമിനീര്‍ ഗ്രന്ഥിയില്‍ കാന്‍സര്‍ പിടിപെട്ടതാണെന്ന്‌ ഡോക്‌ടര്‍ സ്‌ഥിരീകരിച്ചപ്പോള്‍ സെബി ആദ്യമൊന്ന്‌ ഞെട്ടി. ചേട്ടനൊഴികെ ആരോടും ഒന്നും പറഞ്ഞില്ല. നാവിന്‌ അസുഖമാണെന്നും ഓപ്പറേഷന്‍ വേണമെന്നുമാണ്‌ ഭാര്യയോട്‌ പറഞ്ഞത്‌. സെബിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്‌ റേഡിയേഷന്‍ കഴിഞ്ഞതോടെ ശരീരം വല്ലാതെ ശോഷിച്ചു.

റേഡിയേഷന്‍ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ ബ്രദര്‍ ടോം അലന്‍ സുഹൃത്തായ ഡോ.അഗസ്‌റ്റിന്‍ ആന്റണിക്കൊപ്പം സെബിയെ സന്ദര്‍ശിക്കാനെത്തിയത്‌. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട പ്ര?ഫസറായ അഗസ്‌റ്റിന്‌ സെബിയുടെ അവസ്‌ഥ കണ്ടപ്പോള്‍ പറഞ്ഞു
''റേഡിയേഷന്‍  പകരം ലക്ഷ്‌മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാല്‍ മതി. "

ഡോക്‌ടര്‍ പറഞ്ഞത്‌ സെബിയും വിശ്വസിച്ചു. ലക്ഷ്‌മിതരുവും മുള്ളാത്തയും എവിടെനിന്നു കിട്ടും എന്നുള്ള അന്വേഷണമായി പിന്നീട്‌. അഞ്ചേരിയിലെ ഡോ.ഗീതയുടെ വീട്ടില്‍ നിന്നും ലക്ഷ്‌മിതരു കണ്ടെത്തി. മറ്റൊരിടത്തുനിന്ന്‌ മുള്ളാത്തയും. പതിനഞ്ചു ദിവസം മൂന്നുനേരം ലക്ഷ്‌മിതരുവിന്റെ ഇല പിഴിഞ്ഞും മുള്ളാത്ത കുരു നീക്കി ജ്യൂസാക്കിയും കഴിച്ചു.

കുറച്ചുനാള്‍ കഴിഞ്ഞ്‌ കാന്‍സര്‍ വിദഗ്‌ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു.
''സെബിക്കിപ്പോള്‍ കാന്‍സറൊന്നുമില്ല. രണ്ടുമാസത്തിലൊരിക്കല്‍ ചെക്കിംഗിന്‌ വന്നാല്‍ മതി.'' എന്ന് ഡോ ഗംഗാധരന്‍ പറഞ്ഞു മരുന്നിനൊപ്പം ഈ ചെടികളുടെ കഷായവും തുടരാൻ അദ്ദേഹം നിർദ്ദേശിച്ചു എന്നൊക്കെ ആണ് സെബി അവകാശപ്പെട്ടിരുന്നത്. ഗംഗാധരന്‍ ഡോക്‌ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.മധുവിനു എന്നും സെബി പറഞ്ഞിരുന്നു.

സെബിയുടെ അവകാശവാദങ്ങൾക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയും ഇല്ലെന്ന് ഡോ. ഗംഗാധരന്‍ നിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. അദ്ധേഹത്തിന്റെ 30 course radiation അദ്ധേഹത്തിന്റെ ഉമിനീര്‍ഗ്രന്ധിയിലെ കാന്‍സര്‍  ഭേദമാക്കിയിട്ടുണ്ടാവാം. പക്ഷെ അത് മറ്റൊരിടത്ത് പടരുന്നുണ്ടോ എന്നറിയാനായികൃത്യമായി follow up പരിശോധനകള്‍ നടത്തണം എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതെല്ലാം അവഗണിച്ച സെബി  മുള്ളാത്ത - ലക്ഷ്മിതരു ബിസിനെസ്സ് ന്റെ പ്രചാരകന്‍ ആയി മാറുക ആയിരുന്നു.

ചിലപ്പോള്‍ ആരുടെയെങ്കിലും നുണപ്രചരണത്തിൽ സെബി വീണതാവാം. പക്ഷെ  ആര്‍ക്കാണ് ഇത് കൊണ്ട് യഥാര്‍ത്ഥലാഭം  ഉണ്ടായത്. 

ലക്ഷ്മിതരു (Simarouba glauca) എന്ന ഈ മരം  തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ആണ് കണ്ടു വന്നിരുനത്. അവിടെ ഇതിന്റെ പേര് Paradise Tree, Bitterwood, dysentery bark എന്നൊക്കെ ആണ്. അവിടെ വയറിളക്കം പോലുള്ള അസുഖങ്ങള്‍ക്ക് ഒരു മരുന്നായി അത് തദ്ദേശീയര്‍ ഉപയോഗിച്ചിരുന്നു.
1713 ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ ആണ് ഈ ജീനസ് നാമകരണം ചെയ്തത്,
ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം ആണ് ഇന്ത്യയില്‍ ഈ മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ മുന്‍കൈ എടുക്കുകയും ഇതുമായി ബന്ധപ്പെട്ട ചില പേറ്റന്റുകള്‍ കൈവശമാക്കുകയും ചെയ്തത്. ഈ പ്രസ്ഥാനം ആണ് ‘ലക്ഷ്മി തരു’ എന്ന പേര് ഈ വൃക്ഷത്തിന് നല്‍കിയത്.

അതിനു ശേഷം ഇതിനെ കാന്‍സര്‍ മരുന്നായി ഉപയോഗികാം എന്നവ്യാജ പ്രചരണം വ്യാപകമായി നല്‍കി. തിരുവല്ല സ്വദേശി ചാക്കോ,ഫോൺ നമ്പർ: 9447000067 കായംകുളം എസ്.എൻ. ആശുപത്രി യിലെ ഡോ.ഗീത,നമ്പർ: 9349542353 എന്നിവര്‍ ഒക്കെ ഈ വ്യാജ മരുന്നിന്റെ മറ്റു  പ്രചാരകര്‍ ആയിരുന്നു. ഫോണ്‍ നമ്പര്‍ വച്ച് തന്നെ ആയിരുന്നു ഇവര്‍ മരുന്നിന്റെ പ്രചരണം നടത്തിയിരുന്നത്..  ആവശ്യക്കാര്‍ തങ്ങളുടെ അടുക്കലേക്ക് തന്നെ എത്താന്‍ ഉള്ളഎളുപ്പ വഴി.

അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഈ രണ്ടു സസ്യങ്ങള്‍ക്കും വിപണിയില്‍ വലിയ നിലയും വിലയും നേടിക്കൊടുത്തൂ എന്നതാണ് ഈ വ്യാജപ്രചാരവേല കൊണ്ടുണ്ടായ ഏക നേട്ടം..! കേവലം 25 രൂപ ഉണ്ടായിരുന്ന മുളളാത്ത പഴത്തിന് 200 - 300 രൂപയും 5രൂപ മാത്രം ഉണ്ടായിരുന്ന ലക്ഷ്മി തരുവിന് 60 -100 രൂപയുമാണ് ഇന്നത്തെ വിപണി വില.!! അപ്പോള്‍ ആര്‍ക്കാണ്  ഈ ബിസിനെസ്സ് കൊണ്ട് ലാഭം ഉണ്ടായത് എന്ന് ആലോചിച്ചു നോക്കുക.

ആരോഗ്യ രംഗത്ത് നടക്കുന്ന അന്ധവിശ്വാസവും അശാസ്ത്രീയതയും ചൂഷണവും ഭീകരമാണ്. കാന്തകിടക്കയും കളിമണ്ണ് ചികിത്സയും വ്രണത്തിൽ പോരുകോഴിയെ കൊണ്ട് കൊത്തിക്കലും മൂത്രചികിത്സയും.
കാൻസർ പോലുള്ള മാരകരോഗങ്ങൾ പിടിപെടുന്നവർ വളരെ ദുർബ്ബലമായ മാനസികാവസ്ഥയിലായിരിക്കും. അവരെ ഒന്ന് വഴി തെറ്റിക്കാന്‍ വളരെ എളുപ്പം ആണ്.  വയറിളക്കത്തിന് തെക്കേ അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന ഈമരുന്നിനു  ഇന്ത്യയില്‍ പ്രചാരം  ലഭിക്കാന്‍ ആയി  കാന്‍സര്‍ അസുഖം തന്നെ തിരഞ്ഞെടുത്തു എന്ന് ഒന്ന് ആലോചിച്ചു നോക്കുക.  അപ്പോള്‍ മനസിലാവും  ഇതിന്റെ പ്രചാരകരുടെ ബിസിനെസ്സ് കുബുദ്ധി!!

ഇവിടെ സെബി എന്നസാമൂഹ്യ പ്രവര്‍ത്തകന്‍  ചെയ്തത്   താന്‍ അനുഭവിച്ച  വേദനകള്‍  മറ്റാരും അനുഭവിക്കാതിരിക്കാന്‍  നല്ല ഉദ്ദേശത്തില്‍ ചെയ്ത  ഒരു സാമൂഹ്യ പ്രവര്‍ത്തനം ആയിരിക്കാം.  പക്ഷെ അദ്ദേഹം വിശ്വസിച്ചത് കപട ശാസ്ത്രത്തില്‍  ആയി പോയി.
അതിനു അദ്ദേഹത്തിന് വില കൊടുക്കേണ്ടി വന്നത്  സ്വന്തം ജീവന്‍ കൊണ്ടും.!

Dr Venugopal
Director Emergency Medicine
Aster MIMS ( DM Health Care)

You Might Also Like

0 comments

Flickr Images