തീരുമാനം കൊച്ചിയില്‍ നടന്ന സംഘസംഘടനാ ഭാരവാഹികളുടെ രഹസ്യയോഗത്തില്‍

തീരുമാനം കൊച്ചിയില്‍ നടന്ന സംഘസംഘടനാ ഭാരവാഹികളുടെ രഹസ്യയോഗത്തില്‍ ഐഎസിന്റേതെന്ന പേരില്‍ പോസ്റ്റര്‍ പ്രചരണം നടത്താന്‍ സംഘപരിവാര്‍ നീക്കം കെ...

തീരുമാനം കൊച്ചിയില്‍ നടന്ന സംഘസംഘടനാ ഭാരവാഹികളുടെ രഹസ്യയോഗത്തില്‍

ഐഎസിന്റേതെന്ന പേരില്‍ പോസ്റ്റര്‍ പ്രചരണം നടത്താന്‍ സംഘപരിവാര്‍ നീക്കം

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ആഗോള ഭീകര സംഘടനയായ ഐഎസിന്റേതെന്ന പേരില്‍ സംസ്ഥാനത്തുടനീളം പോസ്റ്ററുകള്‍ പതിക്കാനും ലഘുലേഖകള്‍ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കാനും സംഘപരിവാര സംഘടനകളുടെ രഹസ്യ യോഗ തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയിലെ മാരാര്‍ജി ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പോസ്റ്ററുകള്‍ക്കും ലഘുലേഖക്കും പിന്നില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളാണെന്ന് വരുത്തി വ്യാപകമായ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും മുസ്‌ലിംകളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുമാണ് ഈ നീക്കം. യോഗത്തില്‍ ഗോപാലന്‍കുട്ടി മാസ്റ്റര്‍, ശശികല ടീച്ചര്‍, വല്‍സലന്‍ തില്ലങ്കേരി, ഭക്തവല്‍സലം, കെ എസ് സേതുമാധവന്‍ തുടങ്ങിയവരെല്ലാം യോഗത്തിന് എത്തിയിരുന്നു. മലബാറിലെ മുസ്‌ലിം കേന്ദ്രങ്ങളിലായിരിക്കും ഐ എസിന്റെ പേരിലുള്ള പോസ്റ്ററുകള്‍ ആദ്യഘട്ടത്തില്‍ പ്രചരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാന ഹിന്ദു ക്ഷേത്രങ്ങള്‍ അക്രമിക്കുമെന്ന മുന്നറിയിപ്പായിരിക്കും പോസ്റ്ററില്‍ ഉണ്ടാവുക. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശ്രീരാമ സേനയും കോഴിക്കോട്ട് ഹനുമാന്‍ സേനയും കൊല്ലത്ത് ശിവസേനയും പാലക്കാട്ട് ബജ്‌റംഗ്ദളും മറ്റു ജില്ലകളില്‍ ആര്‍എസ്എസിനുമാണ് പ്രചരണ ചുമതല. കൈയെഴുത്ത് പോസ്റ്ററും അച്ചടിച്ച പോസ്റ്ററുകളും ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലായിരിക്കും മലയാളത്തില്‍ അച്ചടിച്ച ലഘുലേഖകള്‍ വ്യാപകമായി പ്രചരിപ്പിക്കുക, ഇസ്‌ലാം അപകടത്തിലാണെന്നും മത പരിവര്‍ത്തനത്തിന് തയ്യാറാകാത്ത ഹിന്ദുക്കളെ അക്രമിക്കണമെന്നതടക്കമുള്ളവ ഉള്‍പ്പെടുത്തിയാവും ലഘുലേഖകള്‍ തയാറാക്കുക. ഇതിനായുള്ള സിനോപ്‌സും തയാറാക്കിയിട്ടുണ്ട്. ഐഎസിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും വെബ്‌സൈറ്റും തുടങ്ങാനും ഇതുവഴി വര്‍ഗീയ പ്രചാരണം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇവയുടെ നിര്‍മാണവും ലോഗിങും അക്കൗണ്ട് നിയന്ത്രണവും ഗള്‍ഫ് രാഷ്ട്രങ്ങളിലെ സംഘപരിവാര പ്രവര്‍ത്തകര ഏല്‍പിക്കാനാണ് തീരുമാനം. ഇതുവഴി അന്വേഷണസംഘങ്ങളെ വേഗത്തില്‍ കബളിപ്പിക്കാനവുമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം സംഘപരിവാര ജിഹ്വകളായി പ്രവര്‍ത്തിക്കുന്ന ചില മലയാളം ന്യൂസ് പോര്‍ട്ടറുകളിലൂടെ ഐഎസുമായി ബന്ധപ്പെട്ട ഭീതിജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി ന്യൂസ് പോര്‍ട്ടില്‍ വന്ന വാര്‍ത്ത ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. മറുനാടന്‍ മലയാളി, ഹൈന്ദവ കേരളം.കോം, ഹന്ദുവിശ്വ.കോം തുടങ്ങിയ വെബ് പോര്‍ട്ടുകളും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകള്‍ ഐഎസ് അനുകൂലികളാണെന്ന് വരുത്തിത്തീര്‍ത്ത് പരമാവധി മുതലെടുപ്പ് നടത്താനുള്ള തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെടുകയുണ്ടായി. ഈ വിഷയത്തില്‍ മുസ്‌ലിം സംഘടനകളെ പ്രതിരോധത്തിലാക്കി കടന്നാക്രമിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം ലീഗ്, നദ് വത്തുല്‍ മുജാഹിജീന്‍ എന്നീ സംഘടനകളെ പ്രതിക്കൂട്ടിലാക്കിയുള്ള പ്രചരണം ശക്തിപ്പെടുത്താനും ആലോചനയുണ്ട്. കാണാതായവരുടെയും മതപരിവര്‍ത്തനം ചെയ്തവരുടെയും സാക്കിര്‍ നായിക്കിന്റെയും പേരില്‍ ഐ എസിനെതിരായ കാടിളക്കിയുള്ള പ്രചരണങ്ങള്‍ വേണ്ടത്ര ഗുണം ചെയ്തില്ലെന്ന് ആര്‍ എസ് എസ് മുഖ്യ കാര്യവാഹക് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ യോഗത്തില്‍ പറഞ്ഞു. സത്യസരണിക്കെതിരെ നടത്തിയ പ്രചരണങ്ങള്‍ വേണ്ടത്ര ഏശിയില്ലെന്ന് ഹനുമാന്‍ സേന നേതാവ് ഭക്തവല്‍സലം ചൂണ്ടിക്കാട്ടി. മലയാളികള്‍ ഐ എസില്‍ ചേര്‍ന്നതായി ജനം വിശ്വസിക്കണമെങ്കില്‍ ഇനിയും വലിയ പ്രചരണങ്ങള്‍ ആവശ്യമാണെന്ന് വല്‍സന്‍ തില്ലങ്കേരിയും പറയുകയുണ്ടായി. ഐ എസ് അനുകൂല പ്രചരണം നടത്തുന്നതിന്റെ വിശദാംശങ്ങള്‍ ആലോചിക്കാന്‍ ഈ മാസം 30ന് സംഘപരിവാര സംഘടനകളുടെ യോഗം കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും വീണ്ടും ചേരും. അതിന് ശേഷമായിരിക്കും പ്രചാരണങ്ങള്‍ ആരംഭിക്കുക.

ഈ മെസ്സേജ് ഏല്ലാവർക്കും ഫോർവേർഡ് ചെയ്യുക

You Might Also Like

0 comments

Flickr Images