പത്ത് പതിനെട്ട് വയസുള്ള സുന്ദരിയായ ഒര് പെണ്‍കുട്ടി
10:05 amപത്ത് പതിനെട്ട് വയസുള്ള സുന്ദരിയായ ഒര് പെണ്‍കുട്ടി ഒര് ഭ്രാന്തന്‍റെ കയ്യും പിടിച്ച് അങ്ങാടിയിലൂടെ നടക്കുന്നത് കണ്ടതോടെ ആളുകളുടെ ശ്രദ്ധമുഴുവനങ്ങോട്ടായി.
ഈ വയസന്‍റെ തുണി ഇടക്കിടക്ക് ഇളകി പ്പോകുന്നു.
ആളുകളത് കണ്ട് ചിരിക്കുന്നു.
പെണ്‍കുട്ടി അതൊന്നും ശ്രദ്ധിക്കാതെ തുണി അയാള്‍ക്ക് മുറുക്കി ഉടുത്ത് കൊടുക്കുന്നു.
ഭ്രാന്തന്‍ കെെകൊണ്ടും തലകൊണ്ടും പല വിക്രിയകളും കാണിക്കുന്നു.
താളവെട്ടം സിനിമയ കണ്ട കോമഡി പ്രതീതിയിലങ്ങാടി മുഴുവന്‍ ചിരിക്കുന്നു.
ഭ്രാന്തന് ഹരമേറുന്നു. വിക്രിയകള്‍ കൂടുന്നു.
പെണ്‍കുട്ടി ജനാരവത്തെ അവരുടെ പരിഹാസത്തെ ഗൗനിക്കാതെ ഒര് പിഞ്ച് കുഞ്ഞിനെ എന്ന പോലെ കരുതലോടെ മുറുക്കിപ്പിടിച്ച് റോഡിനക്കരെയെത്തിക്കുന്നു.
ബാര്‍ബര്‍ഷോപ്പിലേക്കാണ്.
എന്താണ്. ???!!
അന്തം വിട്ട ബാര്‍ബര്‍.
''ഇതെന്‍റെ വാപ്പയാണ്.
ഇദ്ദേഹത്തെ ഇന്ന് രാവിലെ ശാരീരികാസ്വസ്ത്തതമൂലം ഡോക്ടറെ കാണിക്കാന്‍ കൊണ്ട് പോയി.
ഇയാളെ നോക്കണേല്‍ ആ താടിയും മുടിയുമൊക്കെ കളഞ്ഞ് ഒന്ന് വൃത്തിയാക്കി കൊണ്ട് വാ എന്ന് പറഞ്ഞു.
അതോണ്ട് ദയവ് ചെയ്ത് എന്‍റെ വാപ്പിച്ചിയുടെ മുടിയൊക്കെ ഒന്ന് വെട്ടി ഷേവ് ചെയ്ത് തരണം.''
''
ഒന്ന് പോ പെണ്ണേ..എന്നിട്ട് വേണം ഒര് മനുഷ്യന്‍ എന്‍റെ ഷോപ്പില്‍ കേറാതിരിക്കാന്‍...''
അയാളുടെ വാക്ക് കേട്ട് പകച്ച് നിന്നില്ല ആ പെണ്‍കുട്ടി.
സ്വന്തം പിതാവിന്‍റെ കയ്യും പിടിച്ച് ആള്‍ക്കൂട്ടത്തിന്‍റെ മാറില്‍ ചവിട്ടി അവള്‍ നടന്നു.
ഒരനുസ്ണയുള്ള കുട്ടിയെപ്പോലെ വാപ്പിച്ചി പിന്നാലെയും.
വീട്ടിലെത്തി.
ഉപ്പയുടെ മുടി കത്രികഎടുത്തവള്‍ വെട്ടി. മനോഹരമായി..
ഷേവും ചെയ്തു.
കുട്ടപ്പനായി കുളിപ്പിച്ചു.
ഡ്രസുടുപ്പിച്ചു.
തിരികെ തേ ഡോക്ടറുടെ അടുത്തെത്തി.
''
ഓ ഇപ്പം ഇയാളെക്കണ്ടാല്‍ ഭ്രാന്തനാണെന്ന് തോന്നുകേ ഇല്ലാട്ടോ...''
ഡോക്ടറിളിച്ചോണ്ട് പറഞ്ഞു.
മരുന്നെഴുതിക്കൊടുത്ത ശേഷം പെണ്‍കുട്ടി യോഡ്ഡോക്ടറ് ഇങ്ങനെ ചോദിച്ചു.
''How can..
ഇത്തരം ഒര് ഭ്രാന്തനെ എങ്ങനെ മാനേജ് ചെയ്യുന്നു...എന്തിന്.......കളഞ്ഞൂടേ...''
''
ഏയ് മിസ്റ്റര്‍ വാക്കുകള്‍ സൂക്ഷിക്കണം......
നിങ്ങള്‍ക്ക് പലതിന്‍റെയും മൂല്ല്യമറിയാമായിരിക്കാം..
അറിയാത്ത പലമൂല്ല്യങ്ങളുമുണ്ടാകും....
അത് പോലെ ഒന്നാണിത്........
.ഒര് ഭാര്യ പോയാലടുത്തത് എന്ന ടെക്നിക്കലായ ഈ ലോകത്ത് സ്വന്തം ഭാര്യ രക്താര്‍ബുദം വന്ന് മരിച്ചപ്പോള്‍ എന്‍റെ പെണ്ണേ നീ എന്നെ തനിച്ചാക്കി പ്പോയേ എന്നെന്‍റെ ഉമ്മയുടെ ചലനമറ്റ ശരീരം കെട്ടിപ്പിടിച്ച് ഇരുന്ന ഇരിപ്പാണ്.
ബന്ധുക്കളെല്ലാം ബലമുപയോഗിച്ച് പിടിവിടീച്ചപ്പോള്‍ അവസ്ഥകള്‍ മാറിമറിയുകയായിരുന്നു..ഇന്നീ അവസ്ഥയിലായി.........
എന്‍റുമ്മച്ചിയെ ഇത്ര ആഴത്തില്‍ ഇത്രഭ്രാന്തമായി സ്നേഹിക്കുന്ന സ്നേഹത്തിന്‍റെ ഈ നിറകുടത്തെ നിങ്ങക്കൊന്നും മനസിലാവൂല്‌ലാ........
നിങ്ങളെന്ത് ഭ്രാന്തനെന്നെന്‍റെ വാപ്പയെ വിളിച്ചാലും വിടൂല്‌ലാ ഞാനീക്കെകള്‍......
എന്‍റെ ഉപ്പച്ചിയുടെ പാവനമായ കെെകള്‍ ......''
Credits
0 comments