രഘുറാം രാജിനെ ഇന്ത്യയ്ക്ക്

രഘുറാം രാജിനെ ഇന്ത്യയ്ക്ക് വേണ്ടെങ്കില്‍ സ്വന്തമാക്കുവാന്‍ ലോകരാജ്യങ്ങള്‍; മോദിയുടെ മണ്ടത്തരം Jun 20, 2016 National, News ന്യൂഡല്‍ഹി: റിസര...

രഘുറാം രാജിനെ ഇന്ത്യയ്ക്ക് വേണ്ടെങ്കില്‍ സ്വന്തമാക്കുവാന്‍ ലോകരാജ്യങ്ങള്‍; മോദിയുടെ മണ്ടത്തരം
Jun 20, 2016 National, News
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുവാന്‍ തയ്യറായി നില്‍ക്കുന്ന രഘുറാം രാജ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ഏറ്റവും വലിയ മണ്ടത്തരമാണെന്ന് നിസംശയം പറയുവാന്‍ സാധിക്കും. കേന്ദ്രത്തില്‍ ബിജെപി ഭരണം ഏറ്റെടുത്തതുമുതല്‍ സര്‍ക്കാരിനെറ പദ്ധതികളെ എതിര്‍ത്തതാണ് ബിജെപിക്ക് രഘുറാമിനെ പിടിക്കാതിരുന്നത്. പ്രധാനമന്ത്രി മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ നഖശിഖാന്തം എതിര്‍ത്ത രഘുറാം രാജന്‍ മേക്ക് ഇന്‍ ഇന്ത്യയല്ല; മേക്ക് ഫോര്‍ ഇന്ത്യയാണ് വേണ്ടതെന്ന് തുറന്നു പറഞ്ഞു. ഈ അവസരത്തിലാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ സ്ഥാനത്ത് നിന്ന് രാജിനെ മാറ്റുവാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി ബിജെപി രംഗത്തിറങ്ങിയത്.
എംപിയായി രാജ്യസഭയിലെത്തിയ സുബ്രഹ്മണ്യന്‍ സ്വാമിയെ കൂട്ട്പിടിച്ചാണ് ബിജെപി നേതൃത്വം രഘുറാമിനെതിരെ തിരിഞ്ഞത്. രഘുറാമിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യണ്‍ സ്വാമി മോദിക്ക് കത്തയക്കുന്നത് വരെയായി കാര്യങ്ങള്‍. ഇനി തല്‍സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന തിരിച്ചറിവിലാണ് രഘുറാം രാജ് പടിയിറങ്ങുന്നത്.
രഘുറാം രാജ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ചതോടെ സൗദിയടക്കമുളള രാജ്യങ്ങള്‍ രഘുറാമിന്റെ സേവനം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. വെറും രാഷ്ട്രീയവൈര്യം മറയാക്കി ബിജെപി കളിച്ച കളിയില്‍ രാജ്യത്തിന് നഷ്ടമാകുന്നത് മികച്ച ഭരകര്‍ത്താവിനെയാണ്.

You Might Also Like

0 comments

Flickr Images