First salary ഏതാ സാധനം വേണ്ടത്??❓
7:37 amഏതാ സാധനം വേണ്ടത്??❓
ബീവറേജിന്റെ ക്യൂവിൽ നിന്നും അവൻ
കൂട്ടുകാരനോട് ഫോൺ ചെയ്തു ചോദിച്ചു..
ജോലിക്ക് കയറിയിട്ട് കിട്ടിയ ആദ്യ
ശമ്പളമാണ്..കൂട്ടുകാർ ചെലവു വേണമെന്ന്
പറഞ്ഞപ്പോൾ 2 ഫുള്ളും കുറച്ചു
ചിക്കനും വാങ്ങി പാർട്ടി ഉണ്ടാക്കാം എന്ന് വച്ചു ..
ബാർ അടച്ചത് കാരണം നീണ്ട ക്യൂവാണ്..
പെട്ടെന്നാണ് അവൻ ആ കാഴ്ച കണ്ടത്..
ആറേഴു വയസ്സ് മാത്രം പ്രായമുള്ള ഒരു
ബാലനെ രണ്ടു മൂന്നു പേര് ചേർന്ന്
ക്രൂരമായി മർദ്ധിക്കുന്നു..
കൂടുതൽ നേരം അവനു
ആ കാഴ്ച കണ്ടു നില്ക്കാൻ കഴിഞ്ഞില്ല.
അവൻ വരിയിൽ നിന്നിറങ്ങി അവിടേക്ക്
ചെന്ന് അവരോടു ചോദിച്ചു..
എന്താ ചേട്ടാ പ്രശ്നം❓
""ഈ നായിന്റെ മോൻ കടയിൽ
നിന്നും ഭക്ഷണം മോഷ്ടിച്ചു ഓടാൻ
നോക്കിയതാ""
പറഞ്ഞു തീർന്നതും അയാൾ
ആ ബാലന്റെ കരണത് ഒരു തവണ
കൂടി ആഞ്ഞടിച്ചു...
സഹതാപം തോന്നിയ അവൻ
അവരെ തടഞ്ഞു ..പൊറോട്ടയുടെ കാശ് അയാൾക്ക്ഠ
കൊടുത്തിട്ട് അവൻ ആ ബാലനെ പിടിച്ചു
എഴുന്നേല്പ്പിച്ചു..
അപ്പോഴും അവൻ മോഷ്ടിച്ച
ആ പൊറോട്ട അവന്റെ നെഞ്ചോടു ചേർത്ത്
പിടിച്ചിരുന്നു..
കണ്ണീരൊലിപ്പിച്ചു നടന്നു നീങ്ങുന്ന ആ
ബാലനെ അവൻ പിന്തുടർന്നു..
അടച്ചിട്ട ഒരു
വർക്ക്ഷോപ്പിന്റെ പിറകിലാണ് ആ യാത്ര
അവസാനിച്ചത്..
അവിടെ ആ ബാലനെ കാത്ത്
അവന്റെ അനിയത്തി കുട്ടിയും, വൃദ്ധയായ
മുത്തശ്ശിയും ഉണ്ടായിരുന്നു...
ആ ബാലൻ നീട്ടിയ
പൊറോട്ട രണ്ടു
പേരും ആവേശത്തോടെ വലിച്ചു
വാരി തിന്നുന്നത് കണ്ടപ്പോൾ ആ
ബാലന്റെ ദൈന്യത നിറഞ്ഞ കണ്ണുകൾ
നിറയുന്നത് അത്ഭുതത്തോടെയാണ് അവൻ
നോക്കിയത്...
ഒത്തിരി വിശപ്പുണ്ടായിട്ടും ഒന്നും കഴിക്കാതെ തന്റെ മുത്തശ്ശിയേയും പെങ്ങളേയും കഴിപ്പിച്ച
ആ ബാലന്റെ വലിയ മനസ്സ്...
'അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...
ആവശ്യത്തിൽ കൂടുതൽ കഴിക്കാൻ ഉണ്ടായത്
കൊണ്ടും കഴിപ്പിക്കാൻ പിറകെ അച്ചനും അമ്മയും ഉള്ളതു കൊണ്ടും തന്നെ, പട്ടിണി എന്താണെന്ന് താൻ
അറിഞ്ഞിട്ടില്ല..
ബാക്കി വരുന്ന ഭക്ഷണം താൻ എന്നും മറ്റൊന്നും ചിന്തിക്കാതെ കളഞ്ഞിട്ടെ ഉള്ളു..
പക്ഷേ...
ഒരു നിമിഷം കുറ്റബോധത്താൽ അവൻ തല താഴ്ത്തി...
ആ നിമിഷം..
തന്റെ ആദ്യ ശമ്പളം കൂട്ടുകാർക്ക്
മദ്യം വാങ്ങിച്ചു കൊടുത്ത് പാർട്ടി നടത്താൻ ഉള്ളതല്ല എന്നവൻ
തിരിച്ചറിഞ്ഞു..
മദ്യം വാങ്ങാൻ വച്ചിരുന്ന പണം കൊണ്ട് അവൻ
ഒരു കുടുംബത്തിന്റെ ഒരു
ദിവസത്തെ പട്ടിണി മാറ്റാൻ
തീരുമാനിച്ചു..
പണം അനാവശ്യമായി ധൂർത്തടിക്കുമ്പോൾ..
ആഹാരം അനാവശൃമായി പാഴാക്കുമ്പോൾ ഒരു നിമിഷം ഓർക്കുക!
ഒരു നേരത്തെ ഭക്ഷണത്തിന്
വകയില്ലാത്ത ഒരു പാട് പേർ നമ്മുടെ നാട്ടില്
ഉണ്ടെന്നു..
Try to 4ward to others it may open some closed eyes... [ പകർപ്പ് ]
0 comments