അതുൽ കൃഷ്ണവാരിയർ തന്റെ ബൈക്കുമായി ഓസ്ട്രേലിയയിൽ.
7:37 amഅതുൽ കൃഷ്ണവാരിയർ തന്റെ ബൈക്കുമായി ഓസ്ട്രേലിയയിൽ
Nov 19 · Privacy: Public · Get Notifications
അതുൽ കൃഷ്ണവാരിയർ തന്റെ ബൈക്കുമായി ഓസ്ട്രേലിയയിൽ.
ഒരു വർഷത്തെ യാത്ര.... പിന്നിട്ടത് 36000KM സ്വന്തം Bullet ൽ. 20 രാജ്യങ്ങളിലൂടൊരു യാത്ര!!!.
ചിലവായത് 20 ലക്ഷം മാത്രം!!
വീടു വിറ്റു പണം കണ്ടെത്തി....
ഇറാനിൽനിന്നു തുർക്കിയിലേക്കു കടക്കുമ്പോഴേക്കും കാറ്റിനു വേഗം കൂടിയിരുന്നു. ചുറ്റും മരുഭൂമിപോലെ ഭൂമി പരന്നുകിടക്കുന്നു. അപൂർവം ചില കുറ്റിക്കാടുകൾ മാത്രം. ചിലയിടത്തു മണൽമൂടി റോഡ് കാണാനില്ല. ഉച്ചയായപ്പോഴേക്കും ആകാശം കൂടുതൽ തെളിഞ്ഞു. പെട്ടെന്ന്, ആകാശത്തുനിന്ന് അപ്പൂപ്പൻതാടികൾ പറന്നുവരുന്നതുപോലെ മഞ്ഞു തുണ്ടുകൾ പാഞ്ഞുവന്നുതുടങ്ങി. പതുക്കെ പതുക്കെ കാറ്റിനു ശക്തികൂടി. ദൂരെക്കാഴ്ച ഇല്ലാതായിത്തുടങ്ങി. വെളിച്ചവും മങ്ങുകയാണ്. മഞ്ഞുകാറ്റ് ശക്തമായി. അതിനെ പ്രതിരോധിക്കാൻ അതുൽ കൃഷ്ണവാരിയരുടെ ബൈക്കിനു കഴിയില്ലായിരുന്നു. ബൈക്ക് വഴിയോരത്തു നിർത്തി. മഞ്ഞുതുണ്ടുകൾ പെരുമഴയായി ചുറ്റും വീഴുന്നു. കാറ്റിനു വേഗം കുറയുന്നുമില്ല.
ഏകദേശം ഒരു മണിക്കൂറിനു ശേഷം എല്ലാം ശാന്തമായി. ഇറാനിൽനിന്നു തുർക്കിയിലേക്ക് അതുലിനും ബൈക്കിനും പ്രകൃതി നൽകിയ വരവേൽപ്പായിരുന്നു ഇത്. ഓരോ ദേശം കടക്കുമ്പോഴും ഇതുപോലെ അതുലിനെ നാടു വരവേറ്റു.
പൊരിവെയിൽനിന്നു മഴയിലേക്ക്, അവിടെനിന്നു മഞ്ഞിലേക്കും തണുപ്പിലേക്കും. വീണ്ടും വെയിലിലേക്ക്. അങ്ങനെ യാത്ര തുടർന്നു. മരുഭൂമിയിലൂടെയും പുൽമേടിലൂടെയും മലയടിവാരങ്ങളിലൂടെയും നഗരങ്ങളിലൂടെയും യാത്ര തുടർന്നു. ഒരു വർഷം നീണ്ട യാത്ര. ഒടുവിൽ, ൈബക്കിനു കേടുവന്നതോടെ യാത്ര തൽക്കാലം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അപ്പോഴേക്കും കന്യാകുമാരിയിൽനിന്ന് ഓടിത്തുടങ്ങിയ ബുള്ളറ്റ് 36,000 കിലോമീറ്ററുകൾ പിന്നിട്ടിരുന്നു. 20 രാജ്യങ്ങൾ കടന്നുപോയിരുന്നു. ബൈക്കിൽ 10 രാജ്യങ്ങൾകൂടി സഞ്ചരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ബാക്കിവന്ന പത്തു രാജ്യങ്ങൾ അതുൽ മറ്റു വാഹനങ്ങളിലായി കണ്ടുതീർത്തു.
ബെംഗളൂരുവിലെ സ്വന്തം വീടു വിറ്റാണ് അതുൽ യാത്ര പോയത്. സ്പോൺസർ ചെയ്യാൻ ആരുമില്ലെന്നു കണ്ടതോടെ യാത്രയ്ക്കു പണം കണ്ടെത്താനായി ജോലി ചെയ്തു സമ്പാദിച്ച വീടു വിൽക്കുകയായിരുന്നു.
∙ സത്യത്തിൽ ഇതൊരു വട്ടല്ലേ ?
അല്ല എന്നു പറയുന്നില്ല. ജീവിതത്തിൽ ചിലതു കൈവിട്ടുപോകുമ്പോൾ നാം പല വഴികളും തേടും. ഞാൻ യാത്ര ചെയ്യാൻ തീരുമാനിച്ചതു സന്തോഷത്തിനു വേണ്ടിയാണ്. എനിക്കു സന്തോഷത്തിന്റെ വഴി ഇതായിരുന്നു. രണ്ടു തവണ കൂട്ടുകാരുടെ കൂടെ ഉത്തരേന്ത്യയിലേക്കു യാത്രപോയപ്പോൾ തോന്നി തനിയെ കഴിയുന്നത്ര ദൂരത്തേക്കു പോകണമെന്ന്. അങ്ങനെയാണ് ഈ യാത്ര തുടങ്ങിയത്. ചിലയിടത്തു ബൈക്കോടിച്ച് അതിർത്തി കടക്കാനാകില്ല. അപ്പോൾ ബൈക്ക് കപ്പലിൽ കയറ്റി അവിടെ എത്തുകയേ മാർഗമുള്ളു. കപ്പലിൽ നിന്നിറങ്ങിയാൽ വീണ്ടും ഓടിക്കും. തായ്‌ലൻഡ്, വിയറ്റ്നാം, കംബോഡിയ, മലേഷ്യ, സിംഗപ്പൂർ, ഇന്തൊനീഷ്യ, ഓസ്ട്രേലിയ, ഒമാൻ, യുഎഇ, ഇറാൻ, ടർക്കി, ഗ്രീസ്, ഇറ്റലി, ഫ്രാൻസ്, സ്പെയ്ൻ, പോർചുഗൽ തുടങ്ങിയ രാജ്യങ്ങളിലൂടെയെല്ലാം ഞാൻ ബൈക്കോടിച്ചു.
∙ വിവിധ രാജ്യങ്ങളിലെ അനുഭവം.
ഓരോ ദിവസവും ഓരോ സ്വപ്നം പോലെയാണ്. കാണാത്ത ദേശം, അറിയാത്ത ഭാഷ, കാണാത്ത ആളുകൾ, ആചാരങ്ങൾ, മനസ്സിലാകാത്ത നിയമങ്ങൾ. അതിനെല്ലാം അപ്പുറത്തു നിറഞ്ഞുനിൽക്കുന്ന സ്നേഹവും. വഴിയിൽ ഇതുപോലെ രാജ്യം ചുറ്റുന്ന പല ബൈക്ക് യാത്രികരെയും കാണും. അവരുടെ രാജ്യത്ത് എത്തുമ്പോഴേക്കും അവർ നമുക്ക് എല്ലാ സൗകര്യവും ഒരുക്കിയിരിക്കും. അവർ യാത്രയിലാണെങ്കിൽ വീടു തുറന്നു ബന്ധുക്കളോ സുഹൃത്തുക്കളോ കാത്തിരിക്കും.. യാത്രക്കാരുടെ കൂട്ടായ്മ കുടുംബം പോലെയാണ്. കംബോഡിയ അതിർത്തിയിൽ കനത്ത മഴയ്ക്കിടയിൽ എതിരെ വന്ന കാർ നിയന്ത്രണം വിട്ടതോടെ ബൈക്ക് കുഴിയിലേക്കു വീണു. ഒന്നും പറ്റിയില്ലെങ്കിലും ബൈക്കിന് കേടുവന്നു. അതൊരു കുഗ്രാമമാണ്. അവിടെ മെക്കാനിക്കില്ല. അവിടെനിന്നു രണ്ടു ചെറുപ്പക്കാർ രണ്ടു മണിക്കൂർ യാത്ര ചെയ്തു മെക്കാനിക്കിനെ കൊണ്ടുവന്നു. രണ്ടു ദിവസം അവരുടെ വീട്ടിൽ എന്നെ താമസിപ്പിച്ചു. വളരെ ദരിദ്രമായ അവസ്ഥയിൽ ജീവിക്കുന്ന ഗ്രാമീണരാണവർ. അപൂർവം ചിലർക്കുമാത്രം ഇംഗ്ലിഷറിയാം.
വിയറ്റ്നാമിൽവച്ചു ഞാനൊരു സ്ത്രീയെ കണ്ടു. 55 വയസ്സ്. അവർ എട്ടു വർഷമായി സൈക്കിളിൽ യാത്ര ചെയ്യുകയാണ്. 1.5 ലക്ഷം കിലോമീറ്റർ സൈക്കിൾ ചവിട്ടിയിരിക്കുന്നു. അവർ ഋഷികേശിലേക്കുള്ള യാത്രയിലാണ്. അവിടെവച്ചുതന്നെ 70 വയസ്സായ ഒരാളെയും 60 വയസ്സായ ഭാര്യയെയും കണ്ടു. ഹോണ്ട ബൈക്കിൽ അവർ ലോകം ചുറ്റുകയാണ്. ഇന്ത്യക്കാർപോലും അധികം പോകാത്ത കർദുംഗ്‌ല പാസിൽ അവർ പോയിട്ടുണ്ട്. മരണംവരെ യാത്ര എന്നാണവർ പറഞ്ഞത്. പണം സമ്പാദിക്കാനുള്ളതല്ല, യാത്ര ചെയ്യാനുള്ളതാണ് എന്നതാണ് അവരുടെയെല്ലാം രീതി.
∙ പലയിടത്തും കലാപങ്ങളായിരുന്നില്ലേ?
എനിക്കു പ്രശ്നങ്ങൾ ഉണ്ടായില്ല. നാം ഭീതിയോടെ കാണുന്ന ഇറാൻ ശരിക്കുമൊരു അദ്ഭുതമാണ്. അവിടെ ഗ്രാമങ്ങളിലും നഗരങ്ങളിലും യാത്രക്കാരെ....
Worthing stop
0 comments