"Fabulous five" ഇതായിരുന്നു റ്റീം ഇന്ത്യ..

"Fabulous five" ഇതായിരുന്നു റ്റീം ഇന്ത്യ.. ഇല്ല ധോണി.... ദൈവം നീതിമാനാണ്... വീരാടിൻ്റെ ചുമലിലേറി കപ്പുമെടുത്ത് ചുളുവിലങ്ങ് വിരമി...

"Fabulous five"
ഇതായിരുന്നു റ്റീം ഇന്ത്യ..
ഇല്ല ധോണി.... ദൈവം നീതിമാനാണ്... വീരാടിൻ്റെ ചുമലിലേറി കപ്പുമെടുത്ത് ചുളുവിലങ്ങ് വിരമിച്ച് ഇന്ത്യൻ ക്രക്കറ്റിൻ്റെ അജയ്യ നാകാനുളള ആ പൂതിയങ്ങ് മനസ്സിൽ വെച്ചേര്... പടിയിറങ്ങും മുമ്പ് ഒരുപാട് കണ്ണീരുകൾക്കു കൂടി നീ കണക്കു പറയേണ്ടിയിരിക്കുന്നു. തോൽവികൾ ഇന്ത്യയുടെ അക്കൗണ്ടിലും ജയം നിൻ്റെ ക്യാപ്പ്റ്റൻസിയുടെ അക്കൗണ്ടിലും വരുമ്പോൾ ഞങ്ങൾക്കു മൗനിയാകാനാവില്ല. ഒരു കാലത്ത് ഞങ്ങളും സ്നേഹിച്ചിരുന്നു ഈ റാഞ്ചിക്കാരനെ, അന്നു സെവാഗിന്റെ മസ്മരിക പ്രകടനങ്ങൽ ഞങ്ങളെ ആവേശം കൊള്ളിച്ചിരുന്നു.. പിന്നീട് നിൻ്റെ അഹങ്കാരം കൂടുന്നതാണ് കണ്ടത്. നിനക്കു മുമ്പും ഒരിന്ത്യയുണ്ടായിരുന്നു. കങ്കാരുപ്പ ടക്കു മുമ്പിലും പൊരുതി ജയിച്ച ഫാബുലസ് ഫൈവ്സിൻ്റെ ഇന്ത്യ എതിരാളിയുടെ നെഞ്ചിൽ തീ കോരിയിട്ട സഹീറിൻറെയും ഭാജിയുടെയും ഇന്ത്യ. ഇന്ത്യ തോറ്റാലും ജയിക്കാൻ സച്ചിനെന്ന ഇതിഹാസമുണ്ടായിര
ുന്നു അന്ന്, തീയുണ്ടകളെ പ്രതിരോധിച്ച വൻമതിൽ ദ്രാവിഡു ണ്ടായിരുന്നു, കൈ കുഴയിൽ മായാജാലം തീർത്ത വെരി വെരി സ്പെഷ്യൽ ലക്ഷമ ണുണ്ടായിരുന്നു, നിൻ്റെ ഹെലികോപ്റ്ററുകൾക്കും മുമ്പേ റോക്കറ്റ് പായിച്ച വീരുവുണ്ടായിരുന
്നു. അസ്ഹറും സച്ചിനും കൈവിട്ട ക്യാപ്പ്റ്റൻസി ഏറ്റെടുത്ത് ഇന്ത്യയെ നംകൂരമിടീച്ച സൗരവെന്ന ബംഗാളിൻ്റെ ദാദയുണ്ടായിരുന്നു. ദാദ വിതച്ച മൈതാനങ്ങളിൽ കൊയ്താണ് നീയൊക്കെ ക്യാപ്റ്റൻ കൂൽ ആകുന്നത്. സച്ചിനെ പുറത്താക്കാനുള്ള ആയുധങ്ങൾ നിൻ്റെ പക്കലില്ലായിരുന്നു. VVS ൻ്റെ അപ്രതീക്ഷിത വിടവാങ്ങലിൽ നിൻറെ കരങ്ങളുണ്ടായിരുന്നു. രാഹുൽ ഇത്തരമൊരു വിടയല്ല അർഹിച്ചിരുന്നത്. മുന്നിൽ നിന്ന് നയിച്ച യോദ്ധാവിനെ പിൻവാതിലിലൂടെ പറഞ്ഞയച്ചപ്പോൾ കരഞ്ഞത് വിരുവല്ല ഞങ്ങളാണ്. സഹീർ പോയതുപോലുമറിഞ്ഞില്ല. ഗംബീറിനെ നീ പുറത്താക്കി. താൻ കണ്ട ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റൻ സൗരവാണന്ന് പറഞ്ഞതിന് ഇർഫാനെ യും പുരത്താക്കി. നീ വരുന്നതിനു മുന്നെ ഇന്ത്യയെ ഇന്ത്യയാക്കിയത് ഇവരൊക്കെയായി രുന്നു. നീയും നിൻ്റെ ചെന്നെ അണ്ണൻമാരും മാത്രമല്ലായിരുന്നു ഇന്ത്യ ടീം. ഈ പാപങ്ങളുടെ '. കണക്കുകളൊക്കെ ഇവിടെ വെച്ചു തന്നെ തീർക്കേണ്ടേ.. ശ്രീനിവാസൻറെയും നിൻ്റും സാമ്രാജ്യം തകർന്നടിഞ്ഞത് അതിൻ്റെ തുടക്കമായിരുന്നു. ലോധകമ്മിറ്റി റിപ്പോർട്ട് നിനക്കിട്ട കുരുക്കായിരുന്നു, തകർന്നടിഞ്ഞ ചെന്നൈ ടീം നിൻറെ വിധിയായിരുന്നു. ഹെലിക്കോപ്റ്റർ പറത്തിയിരുന്ന നിൻ്റെ ബാറ്റ് തോണി തുഴഞ്ഞതും നിൻ്റെ മാത്രം വിധിയായിരുന്നു. ഇന്നലത്തെ തോൽവിയും ചില ഓർമ്മപ്പെടുത്തല ുകളുടെ തുടർച്ചയായിരുന്നു. ഭാഗ്യവും കൊണ്ട് ഈ തോണി എത്ര ദൂരം തുഴയുമെന്നറിയാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.എല്ലം പോട്ടെ എന്നു വെക്കാം നീ സെവാഗിനൊട ചെയ്ത ക്രുരത ഒരിക്കലും മരക്കാനവില്ല നമുക്ക്..

WhatsApp post

You Might Also Like

0 comments

Flickr Images