പുതിയൊരു സിം
8:31 am
ഇന്നൊരു സംഭവംണ്ടായീ...
പുതിയൊരു സിം എടുത്ത് ആ നമ്പരിൽ വാട്സാപ്പ് ആക്ടിവേറ്റ് ചെയ്തു.. വാട്‌സാപ് ഓപ്പണായി വന്ന കൂട്ടത്തിൽ ഒരു കുഞ്ഞു ഗ്രൂപ്പും കേറിവന്നു ......നോക്കീപ്പോ . ഇത്രനാളും പെന്റിംഗിൽ കിടന്ന മെസ്സേജ് എല്ലാം കൂടി ചറപറാന്ന് വരാൻ തുടങ്ങി..!!!
അതൊന്നു നിന്നപ്പൊ ഞാൻ പതിയെ ഓടാമ്പലു പൊക്കി ആ ഗ്രൂപ്പിനുള്ളിലേക്ക് എത്തിനോക്കി... ന്റെ പടച്ചോനെ... പറഞ്ഞാ ങളു വിശ്വസിക്കില്ല... പത്തിരുപത് സുന്ദരി പെൺപിള്ളാരുള്ള "Sweety Sparrows" എന്നൊരു കിടിലൻ ഗ്രൂപ്പ് :)
ഏതോ കോളെജിലെയൊ ഹോസ്റ്റലിലെയോ ഗേൾസിന്റെ വകയാ.ഗ്രൂപ് നിറയെ മ്യാരക സെൽഫീസും കാമുകന്മാരെക്കുറിച്ചും കെട്യോന്മാരെക്കുറിച്ചും ഒക്കെ വിശേഷങ്ങളും കുശുമ്പും കുന്നായ്മയും പിന്നെ കൊറെ ക്ലിപ്പുകളും.
ഹായ്... രാവിലത്തെ കണി എന്തായാലും മോശമായില്ല... പക്ഷെ അവരറിയാതെ അവരുടെ ഗ്രൂപ്പിൽ നിൽക്കുന്നത് മോശമല്ലെ.. അതും എന്നെപോലെ ഒരു അന്യപുരുഷൻ..
അതൊണ്ട് ഞാൻ ഇടിച്ച് കേറി ചെന്ന് 'ഹായ് ഗേൾസ്' ....എന്നൊരു മെസ്സേജങ്ങട് ചാർത്തി...
മെസ്സേജ് കണ്ടതും " ഹായ് അനുമോളേ.., എവിടാരുന്നെടീ നീ" എന്നും പറഞ്ഞു കാക്കക്കൂട്ടിൽ കല്ലിട്ട പോലെ അലച്ച് വിളിച്ച് കൊറെയെണ്ണം... ആ കുഞ്ഞുങ്ങളുടെ സന്തോഷവും ഉത്സാഹവുമൊക്കെ കണ്ടപ്പൊ ഈ അനുജൻറെ കണ്ണു നിറഞ്ഞു... :-/ :-/
അൽപം കഴിഞ്ഞു കാര്യങ്ങൾ പതിയെ മനസിലായി ..ഈ ഗ്രൂപിൽ ഉണ്ടായിരുന്ന ഏതൊ ഒരു പെങ്കൊച്ചിന്റെ ആയിരുന്നു ഈ നമ്പർ. അവളു കല്യാണം കഴിഞ്ഞു കെട്യോന്റെ കൂടെ വിദേശത്ത് പൊറുതിക്ക് പോയീ.. കുറെ നാള്‍ ആക്റ്റീവ് അല്ലാതെ കിടന്നോണ്ട് ആരും ശ്രദ്ധിച്ചുമില്ല.. വാട്സാപ്പ് ഗ്രൂപിൽ നിന്നും കളഞ്ഞതുമില്ല . ആ നമ്പരു കുറച്ച് നാൾ ഉപയോഗിക്കതിരുന്നപ്പൊ കട്ടായി.. ഇപ്പം എനിക്ക് കിട്ടി.
ഞാൻ പണ്ടേ മാന്യനും സൽസ്വഭാവിയും ആണെന്നു നിങ്ങാൾക്കറിയാല്ലൊ , അത് ഇടയ്ക്കിടയ്ക്ക് എനിക്കും തോന്നാറുണ്ട് .അതോണ്ട് ഒന്നും മിണ്ടാതെ ലീവ് ചെയ്ത് പോരാം എന്നു കരുതി (സത്യം ) :p :p
ഇനിയും സത്യം മറച്ചു വയ്ക്കുന്നത് ശരിയല്ല എന്നെനിക്ക് തോന്നി.. ഞാൻ പറഞ്ഞു " പെങ്ങമ്മാരേ ഞാൻ നിങ്ങൾ കരുതുന്ന പോലെ അനുമോളൊന്നുമല്ല ,അതിന്റെ നമ്പരു കട്ടായിക്കാണും , ഇത് ഇന്നു ഞാൻ പുതിയതായി എടുത്ത നമ്പരാ..ഗ്രൂപ്പിൽ ആക്ടിവ് അല്ലാത്ത ആൾക്കാരെ ഒഴിവാക്കി നോക്കീം കണ്ടും മെസ്സേജ് അയക്ക് മക്കളേ " എന്നൊരു ഉപദേശവും വച്ചു കൊടുത്തു..
എല്ലാവരും ഒന്നു ഞെട്ടീന്ന് തോന്നുന്നു.. കുറച്ച് നേരത്തേക്ക് മെസ്സെജ് ഒന്നൂല്ല.. ഒടുവിൽ ഒരുത്തി വന്നിട്ട് ഈ വിധം ചോദിച്ചു...
"അല്ലയോ മഹാനുഭാവാ... ....നിങ്ങളാരാണ് ?!!"
ഞാൻ വളരേ സൗമ്യനായി മൊഴിഞ്ഞു..
" പെങ്ങമ്മാരേ ഞാൻ നിങ്ങൾ കരുതുന്ന അൾ അല്ല എന്റെ പേര് HABEEB Rahman എല്ലാവരും എന്നെ "Habi" എന്ന് വിളിക്കും കാണാനൊരു ലുക്കില്ലേലും തങ്കപ്പെട്ട മനസ്സാ . ഇതാ പ്രൊഫൈൽ ലിങ്ക്"
ഇത്രേം പറഞ്ഞു എന്റെ ഫേസ്ബുക്ക് ലിങ്കും കൊടുത്ത് ഞാന്‍ ഗ്രൂപ്പ് ലീവ് ചെയ്തു...
കുറച്ച് കഴിഞ്ഞ് എഫ് ബി ലോഗിൻ ചെയ്ത ഞാൻ പകച്ചു പോയി...
22 ഫ്രണ്ട് റിക്വസ്റ്റുകൾ...!!!
നാൻസി.....സൂസി...ശ്രീലക്ഷ്മി...ഫാത്തിമ...
എനിക്ക് വയ്യ... ഇതാണ് പറയുന്നത് സത്യസന്ധരായവർക്ക് അർഹമായ പ്രതിഫലം കിട്ടുമെന്ന്..
0 comments