കടം
-------
കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത് ഒന്നാം ക്ലാസിലെ
കണക്ക് ടീച്ചറാണ്.
20ൽ നിന്ന് 7 കുറക്കാൻ കണക്കിട്ടു തന്നപ്പോൾ ക്രിയ ചെയ്ത് പൂജ്യത്തിൽ നിന്ന് 7 കുറക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ, എങ്കിൽ അടുത്തുളള രണ്ടിൽനിന്ന് ഒന്ന് കടമെടുക്കാനും ടീച്ചർ തന്നെ പറഞ്ഞുതന്നു.
അഭിമാനിയായ ഒന്നാം ക്ലാസുകാരൻ മനസില്ലാമനസോടെ അന്നാദ്യമായ് കടം എടുത്തു.
പിന്നീടങ്ങോട്ട് ജീവിതത്തിലെന്നും കടമെടുത്തു ജീവിച്ചു. കടം മാത്രം മിച്ചം!!
---------------------------------
(ചെറിയക്ലാസിൽ
തന്നെ കുട്ടികളെ കടമെടുക്കാൻ പഠിപ്പിക്കുന്ന വികലമായ ഈ വിദ്യാഭ്യാസസമ്പ്രദായം ഉടച്ച് വാർക്കണമെന്ന്
ഞാൻ ആവശ്യപ്പെടുകയാണ്.. )
0 comments