HISTORY OF || Yamaha Rd350

HISTORY OF || Yamaha Rd350 ഇരട്ടച്ചങ്കുള്ള # ആര്ഡി350 വര്ഷം 1972. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ബൈക്ക് റേസ് എന്ന് അറിയപ്പെടുന്ന ഡേറ്റോ...

HISTORY OF || Yamaha Rd350
ഇരട്ടച്ചങ്കുള്ള # ആര്ഡി350
വര്ഷം 1972. അമേരിക്കയിലെ ഏറ്റവും
പ്രശസ്തമായ ബൈക്ക് റേസ് എന്ന്
അറിയപ്പെടുന്ന ഡേറ്റോണ 200 ന്റെ
വേദി. കാവാസാക്കി, സുസുക്കി, ഹാര്ലി
ഡേവിഡ്സണ്, ബിഎസ്എ തുടങ്ങിയ എല്ലാ
പ്രമുഖ ടീമുകളും മത്സരരംഗത്തുണ്ട്. മിക്ക
ബൈക്കുകളും 500 സിസി - 750 സിസി
കപ്പാസിറ്റിയുള്ളവ. ഇതിനിടയിലേക്കാണ്
ചെറിയ 350 സിസി ടു സ്ട്രോക്ക്
ബൈക്കുമായി ഒരു ജാപ്പനീസ് കമ്പനി
വന്നത്. കൂട്ടത്തില് ചെറിയവനായ
ബൈക്കിനെ പലരും സഹതാപത്തോടെ
നോക്കി. പക്ഷേ ഏവരേയും
അമ്പരിപ്പിക്കുന്ന മുന്നേറ്റമായിരു
ന്നു 350
സിസി ബൈക്ക് റേസ്ട്രാക്കില്
കാഴ്ചവെച്ചത്. എന്ജിന് ശേഷിയും
വിലയും ഇരട്ടിയിലേറെയുള്ള ബൈക്കുകളെ
തോല്പ്പിച്ച് ഒന്നാം സ്ഥാനം ആ
ചെറുബൈക്ക് കൈപ്പിടിയിലാക്ക
ി.
ടൂ സ്ട്രോക്ക് ബൈക്കുകള്ക്ക് ഇങ്ങനെയൊരു
ചരിത്രനേട്ടം ഉണ്ടാക്കിക്കൊടുത്ത
നിര്മാതാവ് യമഹ ആയിരുന്നു.
പിന്നീടങ്ങോട്ട് തുടര്ച്ചയായി 13 വര്ഷം
യമഹയാണ് ഡേറ്റോണ 200 വിജയിച്ചത്.
ആദ്യ ഡേറ്റോണ 200 വിജയിച്ച ടിആര്
350 ബൈക്കിന്റെ അതേ രൂപകല്പ്പനയിലുള്ള
ഫ്രെയിമും എന്ജിനുമായി ഒരു റോഡ്
ബൈക്കിറക്കിയാണ് കമ്പനി വിജയം
ആഘോഷിച്ചത്. ഈ ബൈക്കാണ് 1973 ല്
യൂറോപ്പിലും 1983 ല് ഇന്ത്യയിലും യമഹ
അവതരിപ്പിച്ച ഇരട്ടച്ചങ്കുള്ള ആര്ഡി
350.
അത്യാധുനിക നിര്മിതി
റേസ് ബൈക്കുകള്ക്ക് സമാനമായ പ്രകടനവും
എന്നാല് ദൈനംദിന ഉപയോഗത്തിനു
പറ്റിയതും അറ്റകുറ്റപ്പണി കുറവുള്ളതുമായ
ബൈക്ക് യൂറോപ്പിലും അമേരിക്കയിലും
തരംഗം സൃഷ്ടിക്കാന് അധികം
താമസമുണ്ടായില്ല. ഇരട്ടിയിലധികം
വിലയും എന്ജിന് ശേഷിയുമുള്ള മറ്റു
ബൈക്കുകളെ നാണിപ്പിക്കുന്നത്ര മികച്ച
പെര്ഫോമന്സായിരുന്നു ആര്ഡി 350 ന്റെ
പ്രത്യേകത. റീഡ് വാല്വുകള്
ഉപയോഗിക്കുന്ന 350 സിസി ഇരട്ട സിലണ്ടര്
ടൂ സ്ട്രോക്ക് എന്ജിനാണ് ഇതിന്
ഉപയോഗിച്ചത്. 28 എംഎമ്മിന്റെ രണ്ട്
കാര്ബറേറ്റര് വഴി രണ്ട് സിലിണ്ടറിലേക്ക്
ഇന്ധന-വായു മിശ്രിതം എത്തിക്കുന്ന
സംവിധാനമുള്ള ബൈക്ക്, ഫുള് ത്രോട്ടിലില്
ഓടിക്കുന്നവരുടെ ഉള്ളില് ഭയം ഉളവാക്കാന്
പോകുന്ന പ്രകടനം കാഴ്ചവച്ചു.
യമഹയുടെ പ്രശസ്തമായ ടോര്ക്ക് ഇന്ഡക്ഷന് ‍,
ഓട്ടോലൂബ് ലൂബ്രിക്കേഷന് ‍, മുന് ഡിസ്ക്ക്
ബ്രേക്ക്, ആറ് സ്പീഡ് ഗീയര് ബോക്സ്
എന്നിവയുണ്ടായിരുന്ന ആര്ഡി 350
അക്കാലത്തെ ഏറ്റവും ആധുനികമായ
ബൈക്കുകളിലൊന്നായിരുന്നു.
അന്നുണ്ടായിരുന്ന മറ്റ് പിസ്റ്റണ്
നിയന്ത്രിത എന്ജിനില്നിന്നു
വ്യത്യസ്തമായി, എന്ജിനിലേക്കുള്ള വായു
സഞ്ചാരം നിയന്ത്രിക്കുന്ന റീഡ്
വാല്വുകളുടെ ഉപയോഗത്തിലൂടെ
ഹൈഎന്ഡില് എന്നപോലെ
മിഡ്റേഞ്ചിലും നല്ല പ്രകടനം
കാഴ്ചവെക്കാന് എന്ജിനു കഴിഞ്ഞു. 39
ബിഎച്ച്പി ആയിരുന്നു പരമാവധി കരുത്ത്.
ആദ്യ മോഡല് ഇറക്കി ഒരു
വര്ഷത്തിനുശേഷം രൂപകല്പ്പനയില് ചെറിയ
മാറ്റങ്ങളോടെ ആര്ഡി 350 ബി എന്ന
മോഡല് 1974 അവസാനത്തോടെ കമ്പനി
പുറത്തിറക്കി. ഈ മോഡലാണ് പിന്നീട്
1983ല് രാജദൂത് 350 എന്ന പേരില്
ഇന്ത്യയിലെത്തിയത്.
ബൈക്ക് രാജാവ് ഇന്ത്യയിലേക്ക്
എസ്കോര്ട്സ് - യമഹ കൂട്ടുകെട്ടില് രാജദൂത്
ബ്രാന്ഡിലാണ് ആര്ഡി 350
ഇന്ത്യയിലിറക്കുന്നത്. ഇന്ത്യയിലെ
ആര്ഡി-350 കളെ പ്രധാനമായും രണ്ടു
മോഡലുകളായി
തിരിച്ചിരിക്കുന്നു.1983-1985
കാലയളവിലുള്ളവയെ എച്ച്ടി അഥവാ ഹൈ
ടോര്ക്ക് എന്നും 1985-1990 വരെയുള്ളവ
എല്ടി അഥവാ ലോ ടോര്ക്ക് എന്നുമാണ്
അറിയപ്പെടുന്നത്.
ഇന്ത്യന് സാഹചര്യങ്ങള്ക്കുവേണ്ടി ചില്ലറ
മാറ്റങ്ങള് നടത്തിയാണ് ഇന്ത്യയില് 350
വിപണിയിലിറക്കിയത്.വില
കുറയ്ക്കാനായി മുന് ഡിസ്ക് ബ്രേക്ക്
ഒഴിവാക്കി ഡ്രം ബ്രേക്ക് കയറ്റിയത്
പ്രധാന മാറ്റം.
വാഹനത്തിനു കൂടുതല് നിയന്ത്രണം നല്കാനും
ഇന്ധനക്ഷമത ഉയര്ത്താനും പോര്ട്ടുകളുടെയും
കാര്ബറേറ്റര് ജെറ്റിന്റെയും വലുപ്പം
കുറച്ചിരുന്നു. ഇത് വിദേശ ആര്ഡി 350യിലെ
39 ബിഎച്ച്പി എന്നത് എച്ച്ടിയില് 30.5
ബിഎച്ച്പി ആയി ചുരുങ്ങാന് ഇടയാക്കി.
വിദേശ മോഡലിനെ അപേക്ഷിച്ച് 8.5
ബിഎച്ച്പി കുറവായിരുന്നെങ്കിലും
രാജദൂത് 350 ഇന്ത്യയിലെ കരുത്തുറ്റ
ബൈക്കായിരുന്നു. 8.5 സെക്കന്ഡുകൊണ്ട്
100 കിമീ വേഗമെടുക്കാന് ശേഷിയുള്ള
ബൈക്കിന് മണിക്കൂറില് 160 കിലോമീറ്റര്
വരെ വേഗമെടുക്കാനാവും.
എച്ച്ടി മോഡലിന്റെ പ്രധാന ഘടകങ്ങള്
ആദ്യകാലത്ത് വിദേശത്തുനിന്നു
ം ഇറക്കുമതി
ചെയ്തിരുന്നവയാണ്. രണ്ട്
സൈലന്സറുകളില്നിന്നുള്ള വന്യമായ മുരള്ച്ച
എച്ച്ടിയുടെ മാത്രം പ്രത്യേകത.
എച്ച്ടി മോഡല് 1985-ല് വില്പ്പന
ആരംഭിച്ചതോടെ പാര്ട്സുകളുടെ
നിര്മാണം ഏറെക്കുറെ
ഇവിടെത്തന്നെയാക്കാന് എസ്കോട്സിനു
സാധിച്ചു. ഇന്ധനക്ഷമത ഉയര്ത്താനും
നിയന്ത്രണം കൂട്ടാനുമായി പോര്ട്ടുകളുടെ
വ്യാസം പിന്നെയും കുറച്ചതിനാല്
എല്ടിയില് കരുത്ത് 27 ബിഎച്ച്പിയായി
വീണ്ടും ചുരുങ്ങി. എല്ടി മോഡലിന്
എച്ച്ടിയെ അപേക്ഷിച്ച് ശബ്ദവും
കുറവാണ്. 1988 ല് എല്ടി മോഡല്
പരിഷ്കരിച്ച് ഇലക്ട്രോണിക് ഇഗ്നീഷനുള്ള
മോഡലും കമ്പനി ഇറക്കി.
എല്ലാം തികഞ്ഞവന്
ഇന്ത്യന് ബൈക്കുകളില് അന്നേവരെ
കാണാതിരുന്ന പല ഫീച്ചറുകളും
ആദ്യമായി അവതരിപ്പിച്ചത് ആര്ഡി 350
ആയിരുന്നു.

save 2Stroke enginz

You Might Also Like

0 comments

Flickr Images