എന്റെ ഉമ്മ മാത്രം

പെരുന്നാൾ നിസ്കാരം കഴിഞ്ഞ് റൂമിലെത്തിയ അവൻ ഫോണെടുത്ത് നാട്ടിലേക്ക് വിളിച്ചു. മറുതലക്കൽ ആദ്യമെത്തിയത് ഭാര്യയാണ്. "ഹലോ. ഈദ് മുബാറക്ക്...

പെരുന്നാൾ നിസ്കാരം കഴിഞ്ഞ് റൂമിലെത്തിയ
അവൻ ഫോണെടുത്ത് നാട്ടിലേക്ക് വിളിച്ചു.
മറുതലക്കൽ ആദ്യമെത്തിയത് ഭാര്യയാണ്.
"ഹലോ. ഈദ് മുബാറക്ക്"
"ഈദ് മുബാറക് ഇക്കാ"
" എന്താ അവിടത്തെ പെരുന്നാൾ വിശേഷങ്ങൾ "
" പെരുന്നാൾ സ്പെഷ്യൽ മട്ടൻ ബിരിയാണി
,കടായി ചിക്കൻ, ബീഫ് വരട്ടിയത് പിന്നെ പത്ത്
പന്ത്രണ്ട് തരം കറികളും ഒക്കെ ഉണ്ടാക്കുന്ന
തിരക്കിലാ ഞാനിപ്പോ "
"എന്തിനാ ഇപ്പോ ഇത്യേം. ഇത്
അനാവശ്യമല്ലെ "
"ആഹാ. ഇത് കുറഞ്ഞ് പോയോന്നാണ് എന്റെ
പേടി ഒരു ഗൽഫുകാരന്റെ വീട്ടിൽ ഇത്യേം
ഇല്ലെങ്കിൽ നാണകേടല്ലെ !
ആ പിന്നെ ഇക്കാ ഞാൻ ഒരു സാരി കൂടുതൽ
എടുതിട്ടുണ്ടേ . അടുത്ത മാസം ഒരു
കല്യാണമുണ്ട്. പിന്നെ 2 പർദ്ദയും വീട്ടിലിടാൻ
കുറച്ച് ഡ്രസ്സുകൾ എക്സ്ട്രായും മൊത്തം ഒരു
10000 രൂപ ചെലവായി. പൈസ തി
കയാത്തോണ്ട് നിങ്ങടെ ഉമ്മാക്ക് ഒന്നും
എടുതില്ലാട്ടാ"
ഞാൻ ദേ മോൾക്ക് കൊടുക്കാം.
"ഹലോ ഉപ്പാ ഈദ് മുബാറക്ക് "
"ഈദ് ......"
"ഞങ്ങളിവിടെ ഈദ് സെൽഫിയെടുക്കുന്ന
തിരക്കിലാ വൈകീട്ട് ബീച്ച് ,രാത്രി ഈദ്
പ്രോഗ്രാംസ് ,ഇവിടെ ഫുൾ അടിച്ച് പൊളി
തന്നെ ഉപ്പാ. ഞാൻ ഈ പെരുന്നാളിന്
അനാർക്കലിയും ലെഹൻകയുമാണ് എടുതത് "
"ചെറു പെരുനാളിന് അല്ലെ മോെള നീ ചോളിയും
സാരീലാച്ചയും ജീൻസ് കുർത്തയുമൊക്കെ
എടുതത്. അത് മതിയാർനില്ലെ"
" അതോക്കെ എല്ലാവരും ഇട്ട് കണ്ടില്ലെ
ഇനീം അതിടാൻ നാണക്കേടാ .... ഞാൻ ദേ ഫോൺ
അവൻ കൊടുക്കാം
"ഉപ്പാ ഞാൻ നിസ്കാരത്തിൻ പളളിയിലേക്ക്
ഇറങ്ങാണ്. പിന്നെ നാളെ ഞാൻ പെരുന്നാൾ ടൂർ
പോകാണ്. അടുത്ത മാസം പൈസ
അയക്കുമ്പോൾ 3000 രൂപ കൂടുതൽ അയക്കണം.
ഇപ്രാവശ്യം ഞാൻ പള്ളിയിലേക്കിടാൻ വൈറ്റ്
ഷർട്ടും വെറ്റ് മുണ്ടുമാണ് എടുതത്.പിന്നെ ഇടാൻ
3 ബ്ലാക്ക് ഷർട്ടും "
"അതെന്താ മോനെ എല്ലാം ബ്ലാക്ക് ഷർട്ട് "
" ഇപ്പോ എല്ലാ ദിവസോം ബ്ലാക്ക്
ഷർട്ടാണ് ഞാൻ ഇടാറ്. ഉള്ളതൊക്കെ ഇട്ട്
നരച്ചു അതോണ്ടാ. പൈസ മറക്കല്ലെ.
ഞാൻ ദേ വല്യുമ്മാക്ക് കൊടുക്കാ
"ഹലോ ഈദ് മുബാറക്ക് ഉമ്മാ"
"ഈദ് ...... ന്റെ മോൻ സുഖാണോ "
"അൽഹംദുലില്ലാ സുഖം "
"ന്റെ കുട്ടി വല്ലതും കഴിച്ചോ
പെരുന്നാളായിട്ട്"
"ആ ഉമ്മാ. ഞാൻ ഇവിടെ പള്ളി പോയി വന്ന്
കുറച്ച് ചോറ് കഴിച്ചു "
"എന്താ നിന്റെ ശബ്ദം വല്ലാണ്ടിരിക്കുന്നത് "
" എയ് ഇല്ല. ഉമ്മാക്ക് തോന്നിയതാ.... "
" അല്ല. ന്റെ കുട്ടീടെ ശബ്ദം ചെറുതായൊന്ന്
മാറിയ എനിക്കറിയില്ലെ"
"അതല്ല ഉമ്മ അവിടെ എല്ലർക്കും എന്റെ
പണം മാത്രം മതി എന്നെ കുറിച്ചോ എന്റെ
വിശേഷങ്ങളൊ ആർക്കും അറിയണ്ട ആരും
ഒന്നും ചോദിക്കാറില്ല. എല്ലാവരും
അവരവരു ടെ വിശേഷങ്ങൾ പറയുന്നു. പക്ഷേ
എന്റെ ഉമ്മ മാത്രം ..........
ഉമ്മാ നിങ്ങൾ മാത്രമാണ് ഇപ്പോ എന്റെ
വിശേഷങ്ങൾ തിരക്കാറ് എന്നോട് കുറച്ച്
സ്നേഹത്തോടെ സംസാരിക്കുന്നത് പോലും
ഉമ്മ മാത്രമാണ്. എന്നിട്ടും ഞാൻ ഉമ്മാക്ക്
ഒന്നും തിരിച്ച് തന്നില്ലല്ലോ .....?"
"നിനക്ക് അവിടെ സുഖമാണോന്ന് അരിഞ്ഞാ
മതി അതിൽ കൂടുതൽ ഒന്നും വേണ്ടാ ഉമ്മാക്ക് "
"പിന്നെ എന്തൊക്കെയാണ് അവിടത്തെ
വിശേഷങ്ങളും ആഘോങ്ങളും "
" നീ ഇല്ലാതെ ഇവിടെ എനിക്ക് എന്ത്
ആഘോഷം മോനെ. ലീവ് കിട്ടിയാ ന്റെ കുട്ടി
പെട്ടെന്ന് ഇങ്ങോട്ട് വായോട്ടാ "
" പിന്നെ ഉമ്മാക്ക് പെരുന്നാൾ ഡ്രസ്സ്
എടുക്കാൻ പൈസ അയച്ചിരുന്നു അവൾക്ക് ,
ഇപ്പോ അവൾ പറയാ പൈസ
തികഞ്ഞില്ലാന്ന്. ഉമ്മാക്ക് ഞാൻ വരുമ്പോ
കൊണ്ടരാട്ടാ"
" അത് സാരമില്ല മോനെ . നിന്റെ വാപ്പാന്റെ
ബീവിയായി കടന്ന് വന്നപ്പോ എനിക്ക്
അന്ന് വാപ്പ സമ്മാനമായി തന്ന ആ " കസവു
തട്ട"മുണ്ട്. ഉമ്മാക്ക് അത് മതി . അത് തന്നെ
ധാരാളം."
" പിന്നെ എന്തൊക്കെയാ എന്റെ ഉമ്മാടെ
വിശേഷങ്ങൾ "
" സുഖം തന്നെ "
" അസുഖങ്ങൾ ഒന്നും ഇല്ലല്ലോ?"
" ഇല്ല മോനെ പിന്നെ അടുത്തയാഴ്ച്ച നമ്മടെ
ജമാൽ അങ്ങട്ട് വരുന്നു ണ്ട് ഓന്റെൽ നിനക്ക്
ഇഷ്ടുളള കറികളും പലഹാരങ്ങളും ഞാൻ
കൊട്ത്തയക്കാം "
" ആ.
ഞാൻ വരുമ്പോ ഉമ്മാക്ക് എന്താ
കൊണ്ടരണ്ടെ"
" ഒന്നും വേണ്ട മോെന . ന്റെ കുട്ടി പൂർണ്ണ ആരോഗ്യത്തോടെ ഇങ്ങട്ട്
തിരിച്ചെത്തിയാ മതി ".

കടപ്പാട്: എന്റ മാഷ്

You Might Also Like

0 comments

Flickr Images