പലരും വിചാരിച്ചിരിക്കുന്നത് "ഐ സി എ സ്" ആണ് യഥാർത്ഥ മുസ്ലിമീങ്ങൾ എന്നാണ്... ഈ കഥ ഒന്ന് വായിച്ചു നോക്കു, അപ്പോൾ എല്ല തെറ്റിദ്ധാരണകളും മാറി കോളും
4:29 am Digital Madrassa
*പലരും വിചാരിച്ചിരിക്കുന്നത് "ഐ സി എ സ്" ആണ് യഥാർത്ഥ മുസ്ലിമീങ്ങൾ എന്നാണ്... ഈ കഥ ഒന്ന് വായിച്ചു നോക്കു, അപ്പോൾ എല്ല തെറ്റിദ്ധാരണകളും മാറി കോളും..*
*തമാശ രൂപത്തിൽ ആണെങ്കിലും ഒരു പാട് കാര്യങ്ങൾ അതിൽ നിന്ന് ഉൾകൊള്ളുവാനുണ്ട്, കാര്യങ്ങൾ മനസിലാക്കുവാൻ നാഥാൻ തൗഫീഖ് നൽകട്ടെ*
➖➖➖➖➖➖➖➖➖
*അസർപ്പ് ഐസീസിൽ ചേരാനായി രാവിലത്തെ വെള്ളപ്പോം ചായയും ☕ കഴിച്ചു പുറപ്പെടാൻ നിക്കുമ്പോ ഉമ്മ ചോദിച്ചു:❓*
*"അസർപ്പേ ഇജ്ജെങ്ങട്ടേക്കാ രാവിലെതന്നെ ""ഉമ്മാ ഞാൻ ഐസീസിൽ ചേരാൻ പോവാ " "മര്യാദക്ക് ഉസ്കൂളിൽ പോവാത്ത ഇയ്യാ ഐസീസിൽ ചേരാൻ പോണേ..അല്ലാ ആരാ അന്റെ മാഷ് അവിടത്തെ " "മാഷോ,ഉമ്മ എന്തക്കാ പറയണെ,ഇത് ഉസ്കൂളല്ലതാടി വെച്ച കൊറേ ബല്യ മൻസ്യന്മാർ ഉള്ള സ്ഥലാ,ഓരു പറയണ പോലെ അവിടേം ഇവിടേം പോയി ബോമ്പ് പൊട്ടിക്കാൻ " "അല്ലാഹുമ്മസെല്ലി ഇയ്യ് ആൾക്കാരായിട്ട് അടിണ്ടാക്കാനാ പോണേ,അനക്ക്കെന്ത് കിട്ടാനാ അതോണ്ട് " "ഉമ്മ സ്വർഗ്ഗം കിട്ടും.." "പ്പ്പാ എരപ്പെ സ്വർഗ്ഗം ഓരാണോ ഉണ്ടാക്ക്യേ,അതൊക്കെ പടച്ചോന്റെ വല്യ ഹിക്‌മത്തുള്ള സ്ഥലാ "*
*"ഞാൻ പോവും എനിക്ക് പോണം,അതിനു വേണ്ടിയാ ഈ താടി വളർത്തിയത് തന്നെ"*
*"മോനേ നബി തങ്ങൾ താടി വളർത്താൻ പറഞ്ഞത് സുന്നത്ത്* *ആയിട്ടാ,അല്ലാണ്ട് ഇയ്യിപ്പൊ പറഞ്ഞ ആ സാധനത്തിൽ ചേരാനല്ല "*
*"അപ്പോ ഉമ്മാന്റെ മോനു സ്വർഗ്ഗം കിട്ടണ്ടാന്നണോ "*
*"കിട്ടണം മോനെ,അതന്നാ ഓരോ ഉമ്മാമാരുടേം ഖൽബിൽ,അതിനു അൾക്കാരെ കോന്നിട്ടല്ല കിട്ടാ "*
*"പിന്നെ "*
*"കുഞ്ഞോനെ നിനക്കറിയോ മോനെ യുദ്ധം ചെയ്യാൻ പോകുമ്പോ നബി തങ്ങൾ പറഞ്ഞതൊക്കെ..*
*സ്ത്രീകളേം കുട്ടികളേം വയസ്സായവരേം പിന്നെ അവിടത്തെ മരങ്ങളും ഒന്നും നശിപ്പിക്കരുത് എന്നൊക്കെ,*
*എന്നിട്ട് എന്റെ കുട്ടി എന്താ ചെയ്യാൻ പോണേ.."*
*"ഉമ്മ അത് പിന്നെ ഞാൻ "*
*"മോനെ അന്ന് യുദ്ധം എന്നൊക്കെ പറഞ്ഞാൽ അത്രയും ഗതി ഇല്ലാത്ത സമയത്ത് നടത്തിയതാ നബി തങ്ങൾ,ഇന്നെന്റെ മോനു എന്താ കുറവ് ..?*
*നല്ല ഭക്ഷണമില്ലേ,വസ്ത്രമില്ലേ... എല്ലാം ഇണ്ടായിട്ടിം ഇയ്യ് ആരൊക്കെയോ കൊല്ലാൻ പോവാ...പടച്ചോൻ പൊറുക്കൂല കുട്ടീ.."*
*അസർപ്പ് ഒന്നിരുന്നു..ഉമ്മ ഖുർ ആൻ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു:"മോനേ ഇതിലെ 5⃣അഞ്ചാമത്തെ അധ്യായം എടുത്തിട്ട് 32 മത്തെ ആയത്തൊന്ന് വായിച്ച് നോക്ക്..*
*തന്റെ മകൻ ഉമ്മയുടെ വാക്കുകൾ അനുസരിച്ചു കൊണ്ട് അതു വായിച്ചു:*
*"❌❌❌നിരപരാതികളായ ഏതെങ്കിലുമൊരു മനുഷ്യനെ കൊന്നാൽ,അയാൾ ഏതു വിഭാഗക്കാരനാകട്ടെ അത് മനുഷ്യ കുലത്തെ മുഴുവൻ കൊല്ലുന്നതിനു തുല്യമാണു..അത് വിലക്കിയിരിക്കുന്നു. ❌❌❌."*
*വായിച്ച ശേഷം ഉമ്മനെ സ്നേഹത്തോടെനോക്കിയ അസർപ്പിനെ നോക്കി ഉമ്മ പറഞ്ഞു:*
*"മോനെ ഈ ഉമ്മാന്റെ കാൽ കീീഴിലാ സ്വർഗ്ഗം എന്ന് മുത്തു നബി പറഞ്ഞത് ഓർമ്മയില്ലേ,അപ്പോ ഈ കാലിൽ ചിവിട്ടി എന്റെ മോൻ എങ്ങോട്ടും പോകരുത്.."*
➖➖➖➖➖➖➖➖➖
❌❌❌❌❌❌❌ *ദയവ് ചെയ്ത് ഈ ഐസീസ് നോക്കി അവരാണു ഇസ്ലാമിന്റെ വാക്താക്കൾ എന്ന് പറയരുതേ.. അവരാണ് ഇസ്ലാമിന്റെ ഏറ്റവും ഏറ്റവും വലിയ ശത്രുക്കൾ ഈ ദുനിയാവിൽ...*
➖➖➖➖➖➖➖➖
0 comments