Real anymi
9:59 amഉറി ഭീകര ആക്രമണവും അതിനോട് അനുബന്ധ ചാനൽ, സോഷ്യൽ മീഡിയ ചർച്ചകളും പാകിസ്താനെ ലോക രാജ്യങ്ങൾക്ക് മുന്നി ൽ ഒറ്റപ്പെടുത്തുമെന്നുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ പ്രസംഗവും ഒക്കെയായി കഴിഞ്ഞു പോയി ഒരാഴ്‌ച. പാകിസ്ഥാൻ ഒരിക്കലും നന്നാകില്ല, ഒറ്റപ്പെടുകയും ഇല്ല. അവർക്കു ചൈനയുടെ full support ഉണ്ട്. ഇന്ത്യയുടെ വളർച്ച ഒരു കാരണവശാലും അനുവദിക്കില്ല എന്ന പ്രതിജ്ഞയോടെ ചൈനയാണ് പാകിസ്താനെ കൊണ്ടു ഇതെല്ലാം ചെയ്യിക്കുന്നത് എന്ന് അൽപ്പം ബുദ്ധിയുള്ള ആർക്കും ചിന്തിച്ചാൽ മനസ്സിലാകും. പാകിസ്ഥാന് സാമ്പത്തിക സൈനിക നയതന്ത്ര സഹായം ചെയ്യുക വഴി ചൈനയെ ആണ് നമ്മൾ മുഖ്യ ശത്രുക്കളായി കാണേണ്ടത്. അരുണാചലിലും ലേയിലും ഹിമാചൽ പ്രദേശിലും അവകാശവാദം ഉന്നയിക്കുകയും, കൊടും ഭീകരരെ UN ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള നമ്മുടെ ശ്രമങ്ങൾക്ക് തടയിടുകയും, നമ്മുടെ NSG അംഗത്വം നിഷേധിക്കാൻ വരെ ചുക്കാൻ പിടിച്ചവരാണ് ചൈന. ഇപ്പോൾ പറയുന്നു *"പാകിസ്താനെ അയൽ രാജ്യം ആക്രമിച്ചാൽ അവർ കൈയും കെട്ടി നോക്കിനിൽക്കില്ലെന്നു."*
ഉറിയിൽ ജീവത്യാഗം ചെയ്‌ത നമ്മുടെ സൈനികർക്ക് ആദരം അർപ്പിക്കേണ്ടേ? അവരുടെ അറും കൊലയ്ക്ക് പകരം ചോദിക്കേണ്ടേ? ചൈനയെയും അതുവഴി പാകിസ്താനെയും ഒരു പാഠം പഠിപ്പിക്കേണ്ടെ? തീർച്ചയായും വേണം, നയതന്ത്ര/സൈനിക നടപടികൾ വഴി ഗവൺമെൻറ് ശക്തമായ നടപടികൾ ഉചിതമായ സമയത്തു എടുക്കുമെന്നു വിശ്വസിക്കാം...... പ്രത്യാശിക്കാം.....
അതിലുപരി, ചൈന ഇന്ത്യൻ കമ്പോളങ്ങളിൽ നിന്നും പ്രതിവർഷം വാരിക്കൂട്ടുന്നത് എത്ര രൂപ ആണെന്ന് അറിയാമോ? *62 ലക്ഷം കോടി രൂപ. ഇത് നമ്മൾ വാങ്ങുന്ന നിലവാരം തീരെ കുറഞ്ഞതും, കാൻസർ പോലുള്ള മാരകങ്ങളായ രോഗങ്ങൾക്കിടയാക്കുന്നതുമായ ചൈനീസ് സാധനങ്ങളിൽ നിന്ന്, മനുഷ്യർക്കും പരിസ്ഥിതിക്കും ഒരുപോലെ ദോഷം ചെയ്യുന്ന ചൈനീസ് പടക്കങ്ങൾ, വർണ ഡെക്കറേഷൻ ബൾബുകൾ റെന്റകൾ, ടൈൽസ്, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ ഇവ വാങ്ങുന്നത് വഴി.... അങ്ങനെ നമ്മളും അറിഞ്ഞു കൊണ്ടല്ലെങ്കിലും ചൈനയെയും അതുവഴി പാകിസ്താന്റെ ഭീകരപ്രവർത്തനത്തെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇതുവരെ.
നമുക്ക് ഇന്ന് ഇപ്പോൾ ഒരു പ്രതിജ്‌ഞ എടുക്കാം. *ഇനി ഒരിക്കലും ചൈനയുടെ ഒരു സാധനവും, അത് എത്ര നല്ലതായാലും, എത്ര വിലക്കുറവിൽ കിട്ടിയാലും വാങ്ങില്ല എന്ന്* (ആ സാധനങ്ങൾക്ക് നമ്മുടെ പട്ടാളക്കാരുടെ ചോരയുടെ ഗന്ധമുണ്ട്)
സാധനങ്ങൾ വാങ്ങുമ്പോൾ made in India നോക്കി വാങ്ങാം. കച്ചവടക്കാരെ പ്രബുദ്ധരാക്കുക..... ചൈനീസ് സാധനങ്ങൾ വിൽക്കുന്ന കടകൾ ബഹിഷ്‌ക്കരിക്കുക.... സുഹൃത്തുക്കളെയും ബന്ധുക്കളേയും ബോധവാന്മാർ ആക്കുക... ഇന്ത്യൻ സൈന്യത്തിന് നല്കാവുന്നതിന്റെ നാലിരട്ടി പ്രഹരം ചൈനയുടെ സമ്പദ്‌ഘടനയ്‌ക്ക് ഏൽപ്പിക്കാൻ നമുക്ക് സാധിക്കും. ഒരു തുള്ളി ചോര വീഴ്‌ത്താതെ.... (ഇന്ത്യൻ സമ്പദ്‌ഘടന കൂടുതൽ ശക്തിപ്പെടുകയും ചെയ്യും) ഈ മെസേജ് എല്ലാവർക്കും പല ആവർത്തി അയയ്‌ക്കുക...
```*Jai Hind *```
0 comments