*എന്നെ മനസിലായില്ലേ,?* *ഞാനാണ് കേരളം,*

*എന്നെ മനസിലായില്ലേ,?* *ഞാനാണ്  കേരളം,* മലബാറിന്റെയും തിരുകൊച്ചിയുടേയും  ഏകമകൾ, 1956 ലാണ് ജനനം,  എന്റെ ഭർത്താവ്   *തിരുവനന്തപുര* പുള്ള...

*എന്നെ മനസിലായില്ലേ,?*
*ഞാനാണ്  കേരളം,*

മലബാറിന്റെയും തിരുകൊച്ചിയുടേയും  ഏകമകൾ,
1956 ലാണ് ജനനം,  എന്റെ ഭർത്താവ്  
*തിരുവനന്തപുര*
പുള്ളിക്കാരൻ പണ്ടേ മിടുക്കനാ. ഒരുപാട് സ്വത്ത് നിലവറയിൽ സൂക്ഷിച്ചിട്ടുണ്ട്. എല്ലാം നിയന്ത്രിക്കുന്നത് അദേഹമാണ്.

ഞങ്ങൾക്ക്  പതിമൂന്ന് മക്കളാണ്,
മൂത്തവൻ
*കൊല്ല* നാ,   ചിന്നക്കടയിൽ കശുവണ്ടി വ്യവസായമാണ് മൂപ്പർക്ക്,

രണ്ടാമത്തെ സുന്ദരി പെണ്ണാ,
*ആലപ്പി മോൾ*,
അവളെ കാണാൻ  ദിവസവും എത്രമാത്രം ജനങ്ങളാ വരുന്നത്, അവളുടെ ഉയർച്ചയിൽ ഞങ്ങൾക്ക് ഒരു പാട് സന്തോഷമുണ്ട്ട്ടോ,

മൂന്നാമത്തെ  മകൻ *പത്തനംതിട്ട* _  കക്ഷി ഭയങ്കര  ആത്മീയ ക്കാരനാ ,കാനന ക്ഷേത്രവും ,ഒരുപാട് സഭകളും  പുരോഹിതന്മാരും, പാസ്റ്റർമാരും  ഒക്കെയാണ്  അയാളുടെ കൂട്ട്,

നാലാമത്തെ ആൾ
*കോട്ടയം* അക്ഷരനഗരി' എന്നും അവൻ അറിയപ്പെടുന്നു  അയാൾക്ക്   പേപ്പറും മാസികകളുമെല്ലാം അച്ചടിച്ച് വില്ക്കുന്ന പണിയാ,

ഇനിയുളളവൻ
*ഇടുക്കി* പുളളിക്കാരനാണ് തറവാടിന്റെ വെളിച്ചം, ചുറ്റും ഡാമുകളുളള സ്ഥലത്താ അവന്റെ വീട് ' കരണ്ടുത്പാദനമാണ് അവന് ജോലി,

പിന്നെ യുളളത് '' ഒരു ഫാഷൻകാരിയാ,
*എറണാകുളം* സിനിമാക്കാരൊക്കൊയായി  നല്ല സൗഹ്യദമാണ് അവൾക്ക്,! മെട്രോ ഉണ്ടന്ന അഹങ്കാരവുമുണ്ട്.

അതിന്റെ ഇളയത്
*തൃശൂർ*'  അവന് വെടിക്കെട്ടും പൂരവും ഒക്കെയായി  കഴിയുന്നു, എല്ലാം വടക്കുംനാഥന്റെ പുണ്യമാണെന്നാ അവൻ പറയണെ, ! സംസ്കാരം കൂടുതലാണന്നാണ് അവകാശപ്പെടുന്നത്‌.

പിന്നെ യുളള മകൻ '
*പാലക്കാടാ*, സത്യത്തിൽ ഇവൻ ഞങ്ങളുടെ  ദത്ത് പുത്രനാ  കാരണം   ഇവൻ  തമിഴനായിരുന്നു,
കന്യാകുമാരി എന്ന  എന്റെ മകളെ തമിഴന്  കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന മകനാ എനിക്ക് ഈ പാലക്കാടൻ,    നെൽ ക്യഷിയാണ് അവന്റെ പണി

*മലപ്പുറം* കാരനെ അറിയാലോ അല്ലേ,  ഗൾഫുകാരനാ കക്ഷി, മക്കളിൽ പലതു കൊണ്ട് വേറിട്ട് നിൽക്കുന്നു. കോണിയില്ലാതെ അവർക്കൊരു ജീവിതമില്ല.

ഇനിയുളളത്
*കോഴിക്കോടാ,* അലുവാ കച്ചോടമാണ് പുളളിക്ക് , കോഴിക്കോടൻ അലുവാ ഭയങ്കര പ്രശസ്തിയല്ലേ,!

'ചുരം സ്വന്തമായുളള ഒരു പാവം പയ്യനാ എന്റെ
*വയനാടൻ മോൻ* ആദിവാസികളാ അവന്റെ കൂട്ടുകാരിലധികവും, അവനെ കാണാൻ ധാരാളം പേർ എത്താറുണ്ട്.

ഇനിയുളള വനെ ഓർത്താണ് ഏറെ വിഷമം,
*കണ്ണൂര്,* എന്ത് ചെയ്യാം അവന് പണി കൊട്ടേഷനാ, എന്നും വെട്ടും കുത്തും, കേസും, കോടതിയുമായി നടക്കുകയാ അവൻ ,അവൻ നന്നാവൂലാ !

എന്റെ അവസാനത്തെ പയ്യനാ  *കാസർഗോഡുകാരൻ,* ഈ അടുത്ത കാലത്ത് അവന്റെ കൂട്ട്കെട്ടെല്ലാം മോശമായി പോയി, ചില തീവ്രവാദികളുമായി  അവന് ബന്ധമുണ്ടെന്ന് പറയുന്നു,  അതോർത്ത് ഞങ്ങളാകെ തകർന്നു പോയി
ഇപ്പം മനസിലായില്ലേ  എന്നെ കുറിച്ചും എന്റെ ഫാമിലിയെ പറ്റീയും........

You Might Also Like

0 comments

Flickr Images