Wonder full love story
11:27 pmA wonderfull one...
Aaro ezuthy pracharipicha athimanoharamaya oru heart touching story...ithoru love story ano ennal alla friendship story ano athum alla....ennenkilum orikkal enkm ninkgalkm sambhavikkan edayekkavunna story...must read...
.
ഭാര്യയുടെ 2 മത്തെ പ്രസവം കഴിഞ്ഞു ഗള്‍ഫിലേക്ക് തിരിച്ചു കയറാന്‍ വേണ്ടി കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇരിക്കെ സാധാരണ നെടുമ്പാശ്ശേരി വഴി ആണ് പോവാറ്, ഇത് പെട്ടന്ന് വന്നത് കാരണം കോഴിക്കോട് വഴി ആയി തിരിച്ചു പോക്ക്.. അവിടെ പോയാല്‍ പെട്ടന്ന് ഭാര്യയെ മക്കളെ കൊണ്ട് പോവുനതിന്നുള്ള പേപ്പര്‍ റെഡി ആക്കണം . ബോഡി പാസ് കിട്ടി അവിടെ ഇരിക്കുന്ന ടൈമിലാ ഞാന്‍ അവളെ വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്നത്.. ഒരു മോളുമായി അവൾ വരുന്നു ... അവൾ എന്നെ വൈറ്റിങ്ങ് റൂമിൽ കണ്ടപ്പോൾ അള്ളാ "ഷഫി" എന്താ ഇവിടെ ? എവിടെ പോകുന്നു ??
വര്‍ഷങ്ങള്‍ക് മുന്‍പ്.......!!!!!
അവളെ ആദ്യമായി കാണുന്നത് തിരുവന്തപുരം KMS എഞ്ചിനീയറിംഗ് കോളേജിൽ വെച്ചാണ് .... വാപടെ കാശും ഉമ്മാടെ വളയും കൂടി ആയപോൾ KMS എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് കിട്ടാൻ വലിയ പ്രയാസം ഉണ്ടായില്ല.. ഒരു നോമ്പ് കാലം ആയിരുന്നു ക്ലാസ് തുടങിയത് , 10-12 ദിവസമായി ക്ലാസ്സ് തുണ്ടങ്ങിട്ടു, ഇലക്ട്രിക്കല്‍ Department ആയത് കൊണ്ടാണോ ക്ലാസ്സിൽ അത്രേ പെൺകുട്ടികളും ഇല്ലാ.. ഉള്ളതാണെ ഒരു ജാതി ജാഡാ ടീമും.. പിനെ ക്ലാസ്സ് തുടങ്ങിയ ദിവസം മുതൽ ഒരു മുസ്ലിം പെണ്കുട്ടിടെ പേര് കേള്ക്കുന്നു, ക്ലാസ്സിൽ ആകെ ഉള്ള മുസ്ലിം നാമധാരി ആയ പെൺകുട്ടി, അറ്റൻഡ്ൻസ് വിളിക്കുമ്പോൾ എന്റെ മുന്നിലെ നമ്പർ ആയത് കൊണ്ട് ഇപ്പൊ അവൾ വന്നില്ലാ എന്ന് പറയുന്നത് എന്റെ ഡ്യൂട്ടിയാ ...
അവളുടെ പേരിൽ എന്റെ ഉമ്മാടെ പേര് ഉള്ളത് കൊണ്ടാണോ ആ പേര് എന്തായാലും പെരുത്ത് ഇഷ്ട്ടായി.. "ആയിഷാ ഫാത്തിമ"... നല്ലാ പേര്... പടച്ചോനെ ഈ ആയിഷാ ഫാത്തിമ ഒരു കിടു ആളായാ മതി, മുസ്ലിമും കാണാൻ വലിയ തെറ്റില്ലാത്ത എനിക്ക് കെട്ടാലെ, എന്നിട്ട് വേണം ഓളുടെ വാപ്പാടെ സ്വത്തും വാങ്ങി നാട്ടിൽ ഒരു ബിസിനസ് ഒകെ തുടങ്ങി, ജിവതം അസോധിക്കാൻ എന്നാ പല സ്വപ്നവും കണ്ടു .. പക്ഷേ ഈ ആയിഷാ ഫാത്തിമ മാത്രം ക്ലാസ്സിൽ വന്നില്ലാ .. ഇപ്പോ പ്രോഫെസർമാർ അറ്റൻഡ്ൻസ് വിളിക്കുമ്പോൾ ആയിഷാ ഫാത്തിമ എന്ന് വിളിക്കലും നിർത്തി..അവളാനെ ഇനി വരും എന്നും തോനുന്നില്ല എന്ന് ഏകദേശം ഉറപ്പായി ..
ഒരു ദിവസം രാവിലെ നേരത്തെ ക്ലാസ്സിൽ കയറിയതാ ദാ അവിടെ ചുവന്നാ തട്ടം ഇട്ട് ഒരു കൊച്ചു സുന്ദരി ഇരിക്കുന്നു, "ദേവി നീ കാത്തു... "!!!
ഇഷ്ട്ടായി പെരുത്ത് ഇഷ്ട്ടായി.. ഒന്നും നോകിയില്ല നേരെ അവളുടെ അടുത്ത് ചെന്നു , എനിട്ട് ചോദിച്ചു "എവിടെ ആയിരുന്നു ആയിഷാ ഫാത്തിമ??? എന്താ ഇത്രേ നേരം വൈകിയത്, ഇത്രേ ദിവസം വരണ്ടായപ്പോ ഞാൻ വിജാരിച്ചു ഇനി വരില്ലാ എന്ന് .. എന്ത് പറ്റി ആയിഷാ ???
എന്റെ ചോദ്യം അവളിൽ ഒരു ഞെട്ടൽ തനെ ആയിരുന്നു.. അവൾ എന്നോട് ചോദിച്ചു "അല്ലാ എന്നെ നേരത്തെ അറിയോ ????"
ഞാൻ പറഞ്ഞു ഇല്ലാ.. അറ്റൻഡ്ൻസ് വിളിക്കുമ്പോൾ എന്റെ മുന്നിലെ നമ്പറാണെ ആയിഷാ ഫാത്തിമ അതോണ്ട എന്നും ഇല്ലാ എന്ന് പറഞ്ഞു മടത്തു .. അല്ലാ വീട് എവിടെ ? എന്താ ലേറ്റ് ആയത് കോളേജിൽ വരാൻ ??
വീട് കൊഴികോട്, വേറെ കോളേജിൽ അഡ്മിഷൻ നോകിയിരുന്നു അവിടെ കിട്ടയില്ല, എന്റെ ഒരു കസിനു അവിടെ കിട്ടിയിരുന്നെ , അപ്പോ അവിടെ നോകിയതാ , അല്ലാ ഇവിടെ സീറ്റ് ഫുൾ ആയോ ? കസിനു ഇവിടെ ഒരു സീറ്റ് നോകിയാല്‍ കൊള്ളാം എന്നുണ്ടെ..
ഞാൻ പറഞ്ഞു അത് അറയില്ലാ ഓഫീസിൽ അനേഷിച്ചാൽ കറക്റ്റ് അറിയാം !!!
ഇങ്ങളെ പേര് എന്താ ??നാട് എവിടെ?
എന്റെ പേര് "ഷഫീഖ്" നാട് തിരൂർ ..
ആയിഷ : ആഹാ അത് എന്തായാലും നന്നായി നാട്ടിൽ പോവുമ്പോൾ കമ്പനിക്ക് ഒരാളായി !! (എന്റെ മനസിൽ ലടു പൊട്ടി തുടങ്ങി !!)
ആയിഷ : ക്ലാസ്സ് കുറെ എടുത്തോ ???
ആാ ...!!(ക്ലാസ്സിൽ ഇന്ന് വരെ എന്താ എടുത്തത് എന്ന് എനിക്ക് അറയില്ല ആ എന്നോടാ ).. അല്ലാ ആ .. കുറെ ആയി 10-12 ദിവസം ആയിലെ !!
ആയിഷ : നോമ്പ് ഇല്ലേ ?? ഇവിടെ ഹോസ്റ്റലിൽ ആണോ ? ഫുഡ് എങ്ങനെ?
നോമ്പ് ഒകെ ഉണ്ട് .. ഫുഡ് പുറത്ത് നിന്ന് അതോണ്ട് വലിയ പ്രോബ്ലം ഒന്നും ഇല്ലാ ? ഇവിടെ ഹോസ്റ്റലിൽ അല്ലെ?
ആയിഷ : അതേ, ഇന്ന് രാവിലെ വന്നത് ഉമ്മാ കൂടെ ഒപ്പം വന്നു, ഉപ്പാക്ക് നാട്ടിൽ ബിസിനസ(പടച്ചോനെ എല്ലാം ഒത്തു,ഇനി ഇങ്ങളുടെ ബിസിനസ് ഞാൻ നോക്കി നടത്തികൊണ്ട് ഉപ്പാ(ഞാൻ മനസ്സിൽ പറഞ്ഞു )) , ഉപ്പാക്ക് ഭയങ്കര തിരക്ക് ..
എനിട്ട് ഉമ്മ എവിടെ ?
ആയിഷ :ഓഫീസിൽ പോയികെ ,ഇപ്പോ വരും ..
പറഞ്ഞു തിർനില്ല ഉമ്മ വന്നു ആയിഷ തനെ എന്നെ പരിജയപെടുതി ഉമ്മാ ഇത് "ഷഫി "(ഷഫിനു എന്നെ ഉമ്മ സ്നേഹം കൂടുമ്പോൾ വിളിക്കുന്നാ പേരാ:പടച്ചോനെ ഇതാണോ നീ എന്നും എനിക്ക് സ്വപ്നത്തിൽ കാണിക്കാറുള്ള ഖൽബ് )
എന്നെ കുറിച്ച് ചോദിച്ചു ,ഉമ്മാടെ കുഞ്ഞിപാടെ മോന്റെ വീട് തിരൂര് ഉണ്ട് ആ സ്ഥലം അറിയോ എന്നോകെ ചോദിച്ചു ?
ഈ സമയത്ത് ഉഗാടാ ആയാലും ഞാൻ അറിയും (ആദ്യം ഉമ്മാനെ കീശയിൽ ആകിയാൽ പിനെ മോൾ തനിയെ വീണോളും )
ഉമ്മാ ഇന്ന് തനെ പോവോ ???
ഉമ്മ പറഞ്ഞു ഇന്ന് പോവും മോനെ ഇവളുടെ താഴെ ഒരാളുണ്ട് അവനു ക്ലാസ്സ് ഉണ്ട് , പിനെ ഉപ്പാ എപ്പളും ബിസി ..
ആയിഷ പറഞ്ഞു ഉമ്മ എന്നാ ഹോസ്റ്റലിൽ എന്റെ റൂമിലേക്ക് പോയിക്കോ ഇന്ന് വൈകീട് പോവനുള്ളത് അല്ലേ !!
അങ്ങനെ ക്ലാസ്സ് തുടങ്ങി , എന്താന്നിലാത്ത ഒരു ആവേശം ക്ലാസ്സിൽ ഇരിക്കാൻ, ആയിഷ എന്റെ പിന്നിലെ ബെഞ്ചിൽ അവൾ ബോർഡിലേക്ക് നോക്കുന്നത് എന്നെ നോക്കുന്ന പോലെ ആയി അതോണ്ട് ക്ലാസ്സ് നന്നായി ശ്രദ്ധിച്ചു ഇരിക്കുന്ന പോലെ നടിച്ചു ..
ക്ലാസ്സ് സമയം പോയത് അറിഞ്ഞില്ല, ഉച്ചാ ആയി എല്ലാരും ചോറ് തിന്നാൻ പോയി നോമ്പ് ഉള്ള ഞങൾ(ആയിഷ പിനെ ഞാനും , പിനെ വേറെ ആൺകുട്ടികൾ ഉണ്ട് നോമ്പ് ഉള്ളവർ ) ക്ലാസ്സിൽ തനെ ഇരുന്നു , ആയിഷ എന്റെ അടുത്ത് വന്നു എനിട്ട് ചോദിച്ചു വൈകീട് എന്തെങ്കിലും പരിവാടി ഉണ്ടോ??
വേറെ പരിവാടി ഒന്നും ഇല്ലെങ്കില്‍ ഉമ്മാനെ റെയില്‍വേ സ്റ്റേഷനിൽ ആകാൻ ഒപ്പം വരുമോ? എനിക്ക് ഇവിടെ അതികം പരിജയം ഒന്നും ഇല്ലെ അതോണ്ടാ!!
ഒന്നും ആലോചിച്ചില്ല അതിന് എന്താ , ഞാൻ വരാം ആയിഷാ എന്ന് മറുപടിയും കൊടുത്തു (പടച്ചോനെ പെട്ടന്ന് ഒന്ന് വൈകീദ് ആയിരുനങ്കിൽ ഒരു പുവാലന്റെ വിഷമം നിനക്ക് നന്നായി അറിയാലോ പടച്ചോനെ )
വൈകീട്ട് ഞങ്ങൾ റെയിൽവേ സ്റ്റേഷൻ പോയി അവിടെ അടുത്ത് കടയിൽ കുറച്ച ഷൊപിങ്ങ് പിനെ അവിടെ ഒരു ഹോട്ടലിൽ നിന്ന് നൂൽ പുട്ട് ചിക്കൻ കറി ഒപ്പം ജ്യൂസ് , അങ്ങനെ നോമ്പ് തുറ സംഭവമാക്കി , പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നുളത് കൊണ്ട് കോഴികോട് എത്തിയാൽ ഉമ്മാ എനിക്ക് വിളിച്ചാൽ മതി ഞാൻ നാളെ ആയിഷനോട് പറയാം, ഞാൻ എന്റെ നമ്പറ കൊടുത്തു , ഉമ്മാനെ യാത്ര അയക്കുമ്പോൾ ഉമ്മ പറഞ്ഞു മോൾക്ക് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ മോനോട് പറയും ,ബുദ്ധിമുട്ട് ഒന്നും ഇല്ലെലോ ??
എന്ത് ഉമ്മ എന്ത് ബുദ്ധിമുട്ട് !! ഒരു ബുദ്ധിമുട്ട് ഇല്ലാ ഉമ്മാ
ഉമ്മ പറഞ്ഞു എനിക്ക് അറിയാ നിങൾ നല്ലാ കുട്ടികളാ!! പെങ്ങമാരെ പോലെ തോന്നുന്നുണ്ടാവില്ലെ ???(മനസ്സിൽ പറഞ്ഞു ഇപ്പൊ പറഞ്ഞത് പള്ളിയിൽ പോയി പറഞ്ഞ മതി , ഇങ്ങളെ ഞാൻ എന്റെ കുട്ടികളെ കൊണ്ട് വെല്ലിമ്മ എന്ന് വിളിപ്പികും എന്റെ ഉമ്മാ..!!)
ഉമ്മാനെ യാത്ര ആക്കി ആയിഷ നെ ഹോസ്റ്റലിൽ ആക്കി, പിറ്റെ ദിവസം ഉമ്മ വിളിച്ചു" ഉറങ്ങാണോ ഞാന്‍ ഇവിടെ വീട്ടില്‍ എത്തിട്ടാ"
കിട്ടുന്നാ ഒരു ചാൻസും വിട്ടില്ലാ കിടക്ക്പായയിൽ അയിഷാടെ ഉമ്മാട് പറഞ്ഞു " ഉറങ്ങല്ലാ ഉമ്മാ സുബഹി നിസ്കരിക്കാൻ വേണ്ടി ഇപ്പൊ എണിറ്റുള്ളോ ...!!!"
പിനെ കോളേജിൽ പോവാ എന്നുള്ളത് പ്രതേക രസമാ വേറെ ഒന്നും കൊണ്ടല്ലാ "ആയിഷാ ...."!!!
അങ്ങനെ ഒരു നാൾ ക്ലാസ്സ് ടൈമിൽ , കണക്കാ വിഷയം , പ്ലസ് ടു പഠിച്ചത് അല്ലാ കണക്ക് എന്ന് മനസിലായി കൊണ്ടിരിക്കുന്നസമയം, കണക്ക് എടുക്കുന്ന മിസ്സ് ആണെ പെട്ടന്ന് പെട്ടന്ന് പറഞ്ഞു കൊണ്ടിരികെ, അതിനു അനുസരിച്ച് എന്‍റെ പിന്നിൽ നിന്ന് ആരോ ഉത്തരങ്ങളും , ചെയുന്ന സ്റ്റെപ്പും വിളിച്ചു പറയുന്നുണ്ട്..
പടച്ചോനെ ഇതാരപ്പാ ഇത്രയും ബുദ്ധി ജീവി ഞാൻ നോക്കി " ഞാൻ ഞെട്ടി വേറെ ആരും അല്ലാ അത് ആയിഷാ ആയിരുന്നു " ഞാൻ വേദനയോടെ ആ സത്യം മനസിലാക്കി ആയിഷാ പഠിക്കാൻ മിടുക്കിയും ഒപ്പം ഇംഗ്ലീഷ് മീഡിയവും ആണ് എന്ന് !!! തിന്നാൻ വെച്ചാ ചിക്കൻ ചില്ലി പൂച്ചാ നക്കിയാൽ ഉണ്ടാവുന്നാ വേദനയാ വന്നത് ..!!!!
പിനെ എന്തോ പൊതുവെ ഞാൻ അവളില നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചത് , എന്തോ എനിക്ക് ട്രൈ ചെയാൻ പോലും യോഗിതാ ഇല്ലാ എന്ന് മനസ്സ് പറയുന്ന പോലെ തോന്നി ,ആയിഷാ പല സാധനവും വാങ്ങിക്കാൻ കാശ് തരും ഞാൻ വാങ്ങിച്ചു കൊടുക്കും , ഹോസ്റ്റലിൽ നിന്ന് ഷൊപിങ്ങ് പോവാൻ ഡെയിലി അനുവാദം കൊടുത്തു എന്നാലും ആയിഷാ ഒരു വീക്ക് എന്തെങ്കിലും വാങ്ങിക്കാൻ എന്റെ കൈയിൽ കാശ് തരുമായിരുന്നു..മൊബൈൽ ഉപയോഗിക്കാൻ ഹോസ്റ്റലിൽ അനുവാദം കിട്ടിയപോൾ പിനെ മൊബൈലി റിച്ചാര്‍ജ കാര്‍ഡ് ആയി...കാശ് തരും, എന്നെ നന്നായി വിശ്വാസം ഉള്ള പോലെ ആയി , എന്റെ അക്കൗണ്ട്‌ലേക്ക് അവളുടെ ഉപ്പാ കാശ് ഇടും ഞാൻ അത് എടുത്ത് കൊടുക്കും..
ഇതിനു ഇടയിൽ കോളേജിൽ ആണ്കുട്ടികളുടെ പെണ്കുട്ടികളുടെഇടയിൽ ഞങ്ങൾ തമമിൽ ലവ് ആണ് എന്ന് ഒരു സംസാരം ഉണ്ടായിരുന്നു ഞാൻ ആയിട്ട് അത് തിരുത്താനും പോയില്ലാ കാരണം അത് തിരുത്തിയാലും കാര്യം ഉണ്ടാവില്ലാ പിനെ സുന്ദരിയയിടുള്ള പെൺകുട്ടി എന്റെ ലൈൻ ആണ് എന്ന് പറയുന്നത് എനിക്ക് ഒരു വെയിറ്റ് അല്ലെ കിടകട്ടെ ...
എന്തായാലും എനിക്ക് ഇത്പോലെ ഉള്ള കുട്ടിയെ വളക്കാൻ പറ്റില്ല എന്നാ പിനെ എനിക്ക് ഇത് ഒരു അലങ്കാരം ആയികൊട്ടേ എന്ന് ഞാനും വിജാരിച്ചും .. ആളുകൾ പറയാൻ ഒരു കാരണവും ഉണ്ട് ആയിഷ വേറെ ആരുമായി ക്ലാസ്സിൽ അത്രെ കമ്പനി ആയിരുന്നില്ല പക്ഷേ എന്നെ എവിടെ വെച്ച് കണ്ടാലും ഒരു ചിരിയും പിനെ പറ്റുമെങ്കിൽ ഒന്ന് സംസരിച്ചേ പോവാറ്!! അത് ചിലപോൾ കാന്റീനിൽ ആവാം അല്ലെങ്കില്‍ കോളേജില്‍ അടി നടകുമ്പോള്‍ ആവാം എന്നോടുള്ള അവളുടെ "പുഞ്ചിരി.."!!അപ്പൊ പിനെ സ്വാഭാവികം അല്ലേ !!!
അങ്ങനെ ആദ്യ സെമസ്റ്റര്‍ എക്സാം തീര്‍ന്നു റിസള്‍ട്ട് വരുകയും ചെയ്തു.. 8 നിലയില ഞാനും പൊട്ടി.. ക്ലാസ്സ് ടോപേർ പട്ടം ആയിഷയെ തേണ്ടി വന്നു !!! ഞാൻ മേലെ ക്ലാസ്സിലെ ലാസ്റ്റ് ബെഞ്ച് സേഫ് സോണിൽ ആയി ഇരുത്തം.. ഒപ്പം രാഷ്ട്രിയ പ്രവർത്തനം സജീവമാവുകയും ചെയ്തു ..
ആ ഇടയിൽ കോളേജിൽ യുണിയന്‍ ഉദ്ഘാടനംചെയ്യാന്‍ കുഞ്ചാക്കോ ബോബൻ വരുന്നത്, പരിപാടി നടക്കുന്ന തലേ ദിവസം വൈകീട് ആയിഷ റെയിൽവേ സ്റ്റേഷനിൽ നിന്ന് എന്നെ വിളിച്ചത് .
ഉമ്മാടെ ഉമ്മാക്ക് എന്തോ സീരിയസ് ആണ് അതോണ്ട് നാട്ടിൽ പോവാണ് എന്ന് പറഞ്ഞു ,ഒറ്റക്കാണോ എന്ന് ചോദിച്ചപ്പോ അതേ എന്ന് പറഞ്ഞു ,നാളെ കുഞ്ചാക്കോ ബോബൻ പരിവാടി ആയത് കൊണ്ട് പെണ്കുട്ടികളെ ഒരാളെ ഒപ്പം കിട്ടയില്ലാ എന്നും പറഞ്ഞു . കോളേജ് തുടങ്ങി ഒരു വർഷം ആവുന്നെ ഉള്ളോ ആയിഷ ഇന്നുവരെ ഒറ്റയ്ക്ക് പോയിട്ടും ഇല്ലാ മിക്കവാറും അവരുടെ ഫ്രണ്ട്സ് ഉണ്ടാവും ഇടക്ക് ഒപ്പം ഞാനും അവരുടെ ഒപ്പം ഉണ്ടാവർ ഉണ്ട്... എന്നോട് ആണെ പല കാര്യം ചെയാൻ ഏൽപിച്ചു ഇരിക്കെ .. എന്നാലും വെറുതെ ചോദിച്ചു ഞാൻ വരണോ ?? വരാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒപ്പം വരാൻ പറ്റുമോ ??
എനിക്ക് വേറെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ലാ.. ഞാൻ ഹോസ്റ്റലിൽ നിന്ന് ബാഗ് എടുത്ത് മുങ്ങി..ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോളെക്കും ആയിഷാ 2 ടിക്കറ്റ് എടുത്ത് എന്നെ കാത്ത് നിലക്കായിരുന്നു .. ട്രെയിനില്‍ കയറി ...ട്രെയിനിൽ ആണെ നല്ല തിരക്കും..
എന്നോട് ചോദിച്ചു ബുധിമുട്ടായോ എന്ന് ??
ഞാൻ പറഞ്ഞു നല്ല ബുദ്ധിമുട്ട് തനെ ആയത് പക്ഷേ നീ ഒറ്റക്ക് പോവാണ് എന്ന് പറഞ്ഞപ്പോള്‍ വന്നു എന്ന് ഉള്ളോ...(നാളത്തെ പരിവാടി എനെ ഏല്പിച്ചത് കൊളാവോ എന്നായിരുന്നു എന്റെ പേടി)
ആയിഷ പറഞ്ഞു അത്രയ്ക്ക് ബുദ്ധിമുട്ട് ആയി എന്റെ കൂടെ വരണം എന്നില്ലാ...
അടുത്ത് സ്റ്റേഷനിൽ വേണെ ഇറങ്ങാ ഈ "ബുദ്ധിമുട്ടള്ളവർക്ക്" എന്ന് ദേഷ്യത്തോടെ പറഞ്ഞു ..
പിനെ ഞാൻ ഒന്നും മിണ്ടയില്ല.. 2-3 സ്റ്റേഷൻ കഴിഞ്ഞ പോൾ ഞങ്ങള്‍ക്ക് ഇരിക്കാന്‍ സ്ഥലം കിട്ടി, അവള്‍ എന്റെ എതിരെ ഉള്ള വിന്‍ഡോ സീറ്റില്‍ ഇരുന്നു..
തണുത് കാറ്റ് അവളുടെ തടത്തില്‍ തട്ടി പോയി കൊണ്ടിരുന്നു ... എനിക്ക് ആണെ നല്ല ഉറക്കം വരുന്നു.. ഇന്ന് കോളേജില്‍ ഫുള്‍ ഓട്ടം ആയിരുന്നു കുഞ്ചാക്കോ ബോബൻ പരിവാടിക്ക് വേണ്ടി..
എപ്പോളോ ഞങ്ങള്‍ കണ്ണിൽ കണ്ണിൽ നോക്കി ...
ആയിഷ എന്നോട് ചോദിച്ചു അല്ലാ ..!! ബുദ്ധിമുട്ടുള്ള ആള് പോവുനില്ലെ???
ഞാന്‍ പറഞ്ഞു ചിലര്‍ക്ക് വേണ്ടി നമ്മള്‍ കുറച്ചു ബുദ്ധിമുട്ടുനത്ത് നമുക്ക് പ്രതേകം ത്രില്ലാ...
ആയിഷ : ഓ അങ്ങനെ....അല്ല നീ എന്താ ഇപ്പൊ എന്നോട് മിണ്ടാത്തത് ?? എന്തിനാ ഇപ്പൊ എന്നെ കാണുമ്പോൾ മുങ്ങുന്നത്
ഞാൻ പറഞ്ഞു: ഞാനോ ??? എപ്പോ ?? ഞാൻ എന്നും കാണുമ്പോൾ ചിരിക്കാർ ഉണ്ടെല്ലോ ??
ആയിഷാ: ചിരി നിന്റെ കേട്ടിയവൾക്ക് കൊടുക്ക്(ദേഷ്യത്തോടെ പറഞ്ഞു ) ... ആർക്ക് വേണം നിന്റെ ചിരി
ഞാൻ ഒന്നും മിണ്ടയില്ല ...!!
ആയിഷാ വിടാൻ ഒരുക്കം ആയിരുന്നില്ലാ..അല്ലാ നീ ഇവിടെ എഞ്ചിനീയറിംഗ് പഠിക്കാൻ വന്നതോ അതോ രാഷ്ട്രിയകാര്ൻ ആവാൻ വന്നതോ ?? സപ്ലൈി പേപ്പർ എഴുതി എടുക്കാന്‍ മോന് പ്ലാന്‍ ഒന്നും ഇല്ലെ? എന്താ നിന്‍റെ പ്രശ്നം ??? നിനെ ഒന്ന് ഒറ്റക്ക് കിട്ടാന്‍ വേണ്ടിയാ ഞാന്‍ ഇന്ന് നിനോട് ഒപ്പം വരാന്‍ പറഞ്ഞത്? എന്താ ഷഫി നിനക്ക് പറ്റിയത് ???
(ഒന്നാം ഭാഗാം)
(രണ്ടാം ഭാഗാം)
ഞാൻ ഒന്നും മിണ്ടയില്ല ...!! അവളുടെ ചോദ്യത്തിനു എനിക്ക് ഒരു ഉത്തരവും ഉണ്ടായിരുനില്ലാ!!
അവളുടെ കണ്ണുകൾ ചുവന്നിരുന്നു അത് മെലെ കലങ്ങി തുടങ്ങി .. കണ്ണ് നീർ തുള്ളികൾ വരി വരിയായി വിഴാൻ തുടങ്ങി..!!!!
അത് കണ്ടപോൾ ഞാൻ പറഞ്ഞു ഇതിനു മാത്രം ഇപ്പോ എന്താ ഉണ്ടായത് ? എക്സാം സപ്ലൈി ..?? അത് ഞാൻ എഴുതി എടുക്കും , പിനെ സപ്ലൈി ഇല്ലാതെ ആരാ ഇവിടെ എഞ്ചിനീയർ ആയിട്ടുളത്.. ചില ബുദ്ധിജീവികൾക്ക് പറ്റി എന്ന് വരും നമ്മൾ ആ ടൈപ്പ് അല്ലേ!!! നമ്മുക്ക് ഇച്ചിരി ബുദ്ധി കുറവാ, അപ്പോ സപ്ലൈി സ്വാഭാവികം (ഞാനും വിട്ടില്ലാ)..
പിനെ സംസാരിക്കാൻ എനിക്ക് എവിടെ ടൈം.. നിനെ എന്നെങ്കിലും ഒറ്റയ്ക്ക് കിട്ടയിട്ടു വേണ്ടെ ??? അല്ലെങ്കിലെ പിള്ളേര് ഓരോന്ന് പറഞ്ഞു തുടങ്ങി!!
ആയിഷാ: പിള്ളര് അല്ലേ !! അത് പറഞ്ഞോട്ടെ ... അവർ പറയുന്നതിനു നിനക്ക് എന്താ ?? നിനക്ക് എന്നോടെ അങ്ങനെ എന്തെങ്കിലും ഉണ്ടോ ????
ഞാൻ വെയിറ്റ് ഒട്ടും വിട്ടില്ലാ ... എനിക്ക് എന്ത് നിനോട് ??? നിനക്ക് ചീത്തപേര് ആവേണ്ട എന്ന് വിജാരിചെട്ടാ !!!
ആയിഷാ: ഓ .. പിനെ ചീത്തപേര് തരാൻ പറ്റിയ ഒരാളും !! (അതും പറഞ്ഞു അവൾ പുറത്തോട്ട് നോക്കിരുന്നു )
അത് കേട്ടപോള്‍ അത് വരെ ഇട്ടിരുന്നു എന്‍റെ എല്ലാ വെയിറ്റും പോയി ഞാൻ ചിരിച്ചു..!!! പിനെ കല്ലങ്ങിയരുന്ന കണ്ണുകളോടെ അവളുടെ ചുണ്ടിൽ ചിരി വന്നു, കണ്ണ് തുടച്ചു അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ,
"റൌഡി......."!!!! റൌഡിതരാം എന്റെ അടുക്കല്‍ വേണ്ടാ അത് പിളരുടെ അടുത്ത് കാണിച്ചാൽ മതിട്ടാ .....!!
ഞാന്‍ എല്ലാം ചിരിച്ചു കൊണ്ട് സ്വീകരിച്ചു!!
(ആയിഷയുടെ അടുത്ത് എന്തോ എനിക്ക് ഒന്നും അഭിനയിക്കാൻ പറ്റുകയില്ല.. അവളുടെ മുന്നിൽ ഞാൻ വെറും ഉമ്മാടെ പാവം ഷഫി ആയി മാറി, എന്നെ ഉപദേശിക്കാനും ഒപ്പം എന്നോട് എന്തും പറയാനുള്ള സ്വതന്ത്രവും അവൾക് മാത്രമെ കോളേജ് കാലത്ത് ഉണ്ടായിരുനെള്ളോ... !!! )
പിനെ ട്രെയിന്‍ യാത്രയില്‍ ഞങ്ങള്‍ പല കാര്യങ്ങളും സംസാരിച്ചു, അവളുടെ കൈയില്‍ ഉണ്ടായിരുന്ന സകല കുടുംബക്കാരെ പരിജയപെടുത്തി... അവസാനം ഒരു സിംഗിള്‍ ഫോട്ടോ എന്റെ നേരെ നീട്ടി..
ആയിഷാ: ഞാന്‍ നിനോട് കോളേജില്‍ ചേര്‍ന്നാ ദിവസം പറഞ്ഞിരുന്നിലെ എന്റെ ഒരു കസിനെ കുറിച്ച്.. അവനാ ഇത്... "ഷമീർ "!!!
ഞാൻ ചോദിച്ചു കസിൻ എന്ന് പറയുമ്പോൾ ???
ആയിഷാ: എന്റെ മാമന്റെ മകൻ,കൊല്ലം ആണ് വീട്, ഇപ്പൊ കൊല്ലം മുസ്ലിയാർ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്നു.. അവന്റെ ഒപ്പം ചേരാൻ പ്ലാൻ ഉണ്ടായിരുന്നു , അതോണ്ടാ ഞൻ ഇവിടെ ചേരാൻ ലേറ്റ് ആയത്
ഞാൻ പറഞു , അന്ന് പറഞ്ഞിരുന്നു ഓർമയുണ്ട് !!
ആയിഷാ: ചെറുപ്പം മുതൽ ഞങ്ങൾ ഒരുമിച്ചു കളിച്ചു വളർന്നവരാ.... "പിനെ ഞാനും അവനും ........."!!!
അപോളെക്കും ട്രെയിന കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു .. അത് കൊണ്ട് തനെ പറഞ്ഞ കാര്യം മുഴുവൻ ആകാൻ പറ്റിയില്ല!!
പുറത്ത് നേരം വെളുത് വരുന്നത് കൊണ്ടുള്ള തിരക്ക് , ഒപ്പം സ്റ്റേഷനിൽ ചായ ,കാപി ,പേപ്പർ എന്നുള്ള നിലവിളി ....!! ട്രെയിനിൽ വീണ്ടും നല്ല തിരക്കായി..!! അവൾ പറയാൻ വന്നത് പിനെ ഞാൻ ചോദിച്ചില്ല!! അവൾ അത് പറഞ്ഞും ഇല്ലാ !!!
ഞാൻ ആയിഷയോട് ചോദിച്ചു ചായ വേണോ ..? അതും കുടിച്ചു ഞങ്ങൾ വീണ്ടും യാത്ര തുടര്ന്നു .....!!!!
കാലം കടന്നു പോയി .... ഒപ്പം എഞ്ചിനീയറിംഗ് കോളേജിലെ വർഷവും.....ഇപ്പൊ പണ്ടത്തെ പോലെ അല്ലാ!!ആയിഷയെ കുറിച്ചും എന്നെ കുറിച്ചും പണ്ട് ആളുകൾ പറഞ്ഞിരുന്നത് ഇപ്പൊ കേവലം ഒരു പഴയെ കഥ മാത്രമായി തീർനിരിക്കുന്നു .. ഇപ്പോ പുതിയ കഥ പ്രകാരം ഞാൻ ഒരു നിരാശാ കാമുകനും ആയിഷാ മുറചെറുക്കൻ "ഷമീർുമായി " കല്യാണം ഉറപിച്ചാ പെൺകുട്ടിയും , അവളെ ഹോസ്റ്റലിൽ നിന്ന്കൊണ്ട് പോകുന്നതും വീട്ടിൽ നിന്ന് കൊണ്ട് വരുന്നതും ഇപ്പൊ ഷമീർ ആണത്രെ , ഞാൻ ഇന്ന് വരെ ഷമീറിനെ കണ്ടട്ടില്ലാ ഞാൻ ഷമീറിനെ കുറിച്ച് ആയിഷയോട് ചോദികാർും ഇല്ലാ ...
ഇപ്പൊ രാഷ്ട്രിയം തലക്ക് പിടിച്ചത് കൊണ്ട് ആയിഷയെ ആയി സംസാരിക്കുന്നത്കുറവാ.... എന്നാലും ഞങ്ങൾ സാധാരണ കാണാറുള്ള വരാന്തയിലും മറ്റും എനിക്ക് എല്ലാ ദിവസവും പുഞ്ചിരി തരുന്നതിനു ഒരു മുടക്കവും ഉണ്ടായില്ലാ ..!!!!
അങ്ങനെ മുന്നാം വർഷം 5 മത്തെ സെമ്സ്റെർ എക്സാം നടന്നു കൊണ്ടിരിക്കുന്നു... സപ്ലൈിയുടെ കൊട്ടാരത്തിൽ പകച്ചു നിന്നിരുന്ന നേരം..
ഒരു സപ്ലൈി എക്സാം എഴുതാൻ ഹാളിൽ ചെന്നതാ നോകുമ്പോൾ അവിടെ ദാ ആയിഷാ!!!
എന്താ ആയിഷാ നിനക്ക് ഈ വിഷയം സപ്ലൈി ഉണ്ടോ ??? ഇത് അതികം ആരും തോല്കാത്ത വിഷയം അല്ലെ? നീ ഇതിൽ പൊട്ടി ?
അയിഷ : സപ്ലൈി ഇല്ലാതെ എഞ്ചിനീയർ ആവാൻ പറ്റില്ല എന്ന് എന്റെ ഒരു വേണ്ടപെട്ടാ ഒരാൾ പണ്ട് പറഞ്ഞിരുന്നെ...അപ്പോ പിനെ എളുപ്പം ഉള്ള പേപ്പർ നോക്കി ഒന്ന് പൊട്ടി!!!! ബുദ്ധിജീവികളും പൊട്ടും എക്സാംമിൽ എന്ന് ചിലർക്ക് കാണിച്ചു കൊടുക്കാൻ വന്നതാ!!!!(പടച്ചോനെ ഞാൻ ഇത് പണ്ട് ഇവളോട് പറഞ്ഞത് അല്ലേ???)
അയിഷ : അല്ലാ ഷഫി നിനക്ക് അറയില്ല എനിക്ക് ഈ വിഷയം സപ്ലൈി ഉള്ളത്??
ഞാന്‍ പറഞ്ഞു ഇല്ല ഞാന്‍ അറിഞില്ലാ
അയിഷ : എങ്ങനെ അറിയാനാ 15 പേപ്പര്‍ നിലവിൽ സപ്ലൈി ഉണ്ടാവുന്നാ ആൾക്ക് ?? അല്ലെ ? അതും ഒരു "ബുദ്ധിജീവിടെ" സപ്ലൈിയെ കുറിച്????
എക്സാം കഴിഞ്ഞു ഒന്ന് കാണാൻ പറ്റുമോ "സഖാവിനെ" ??
ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ലാ ... എക്സാം കഴിഞ്ഞു അവൾക്ക് വേണ്ടി കാത്ത് നിന്നു !!
അയിഷ : അവൾ വന്നു നമുക്ക് ഒന്ന് നട്നാലോ ??
എവിടേക്ക് ???
അയിഷ : ചുമ്മാ ഒന്ന് നടക്കാനേ.. വാ സഖാവെ !!!
മനുഷ്യനെ കളിയാകാണോ സഖാവേ എന്ന് വിളിച്ച് ???
അയിഷ : ഇല്ലാനെ .. എനിക്ക് ഇഷ്ട്ടാണ് ഇയാളെ അങ്ങനെ വിളിക്കുനത്ത് .. അല്ലാ പഠിക്കാനുള്ള പരിപാടി ഒന്നും ഇല്ലെ ?? ഇത്രേ സപ്ലൈി എപ്പോ എഴുതി എടുക്കും ??
ഞാൻ പറഞ്ഞു ....എഴുതി എടുക്കണം..
അയിഷ : ടാ നമുക്ക് ഒന്ന് ശ്രമിച്ചാലോ ?? ഞാൻ നിന്റെ ഒപ്പം ഉണ്ടാവും.. എല്ലാ ദിവസം ക്ലാസ്സ് കഴിഞ്ഞു 1 മണിക്കൂർ നീ പഠിക്കാൻ വേണ്ടി മാറ്റി വെക്ക്.. എനിക്ക് വേണ്ടി , കണക്ക് ഞാൻ പറഞ്ഞു തരാം പിനെ ബാക്കി വിഷയവും..
ഞാന്‍ നോകാം എന്ന് പറഞ്ഞു ..
ആയിഷ പറഞ്ഞു നോക്കിയാപോര ..എന്നോട് ആത്മാര്‍ത്ഥ ഉണ്ടെങ്കിൽ വാ ... നാളെ ക്ലാസ്സ് കഴിഞ്ഞാൽ 1 മണിക്കൂര് ലൈബ്രറിയിൽ ഞാന്‍ ഉണ്ടാവും , നിനക്ക് പഠിക്കാന്‍ താല്പര്യം ഉണ്ടെങ്ക്കില്‍ നീ വാ!! അല്ലെങ്കില്‍ നീ സപ്ലൈി എഴുതി ചാവ്!!!!(ദേഷ്യതോടെ അതും പറഞ്ഞു അവൾ പോയി)
പിറ്റെ ദിവസം ഞാൻ അവളുടെ ഒപ്പം ലൈബ്രറിയിൽ, അവൾ ടെക്സ്റ്റ് ബുക്കിൽ മെയിൻ ആയിട്ടുള്ള ഭാഗം മാത്രം അടിയിൽ വരച്ചു.. ഓരോ ദിവസം പറഞ്ഞു തന്നത് പിറ്റെ ദിവസം രാവിലെ എണിറ്റു നോക്കാൻ പറഞ്ഞു .. രാവിലെ നന്നായി ഉറങ്ങാൻ ആഗ്രഹിചിരുന്നാ എനിക്ക് 5 മണിക്ക് ഉള്ള അലാറം ആയി അവളുടെ ഫോൺ വിളി !! പിനെ എക്സാം എങ്ങനെ എഴുതണം!! എന്തോകെ ടോപിക്സ് എഴുതണം , എങ്ങനെ വിവരിക്കണം അങ്ങനെ പലതും എനിക്ക് അവൾ പറഞ്ഞു തന്നു .. എക്സാം ദിവസം രാവിലെ തനെ എന്റെ അടുത്ത വരും സിലബസ് എടുത്ത് അതിലെ മെയിൻ കാര്യം മാത്രം ഒന്ന് കൂടി എനിക്ക് പറഞ്ഞു തരും!!!!
എക്സാം തീർന്നു കോളേജ് ഡേക്ക് വേണ്ടി പ്രാക്ടീസ് നടക്കുന്ന സമയം . ഞങ്ങളുടെ Department നു വേണ്ടി ഞാനും ആയിഷയും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഒപ്പനാ പഠിപിച്ചു കൊണ്ടിരിക്കുന്ന സമയം . അപോലാണ് ഞാൻ അറിഞ്ഞത് റിസൾട്ട് വന്നു .. സപ്ലൈികളിൽ ചിലത് പാസ് ആവുകയും പിനെ 5 മത്തെ സെമസ്റ്റർ അതായത് കറന്റ് സെമസ്റ്റർ ഫുൾ പാസ് ആയിരിക്കുന്നു എന്ന് !!!
ഞാൻ നേരെ ആയിഷയുടെ അടുത്തേക്ക് ഓടി എനിട്ട് പറഞ്ഞു ആ കൈയ ഒന്ന് നീട്ടിയെ മാഷെ ..എനിട്ട് ഷേക്ക് ഹാൻഡ് കൊടുത്ത് അവളോട് പറഞ്ഞു എനിക്ക് ഒരു congrtaz കൊണ്ടാ !!
ആയിഷ ചോദിച്ചു എന്ത് പറ്റി ഷഫി.. ??
റിസൾട്ട് വന്നു ...ഞാൻ ലാസ്റ്റ് സെമസ്റ്റർ ഫുൾ പാസ് ആണ് .. താനാ അതിനു കാരണം ...
അവൾ നേരെ എന്റെ നെഞ്ചിലെക്ക് വിരലുകള മടക്കി ഒരു ഇടി തന്നു... (ആദ്യമായിട്ട് ഇടി സുഘമുള്ള ഒരു നോവായി തോനിയത് അപ്പളാ )
ആയിഷ ചോദിച്ചു അല്ലാ എനിക്ക് ചിലവ് ഇല്ലേ ???
ഞാന്‍ പറഞ്ഞു പറാ ആയിഷ പറ .. എന്താ വേണ്ടത് എന്ന് ??
ആയിഷ : എനിക്ക് ഒരു "Teddy-bear" വാങ്ങിച്ചു തരുമോ ???
ഞാന്‍ ചോദിച്ചു "TeddyBearoo അതെന്താ ????? തിന്നുന്ന വലതും ആണോ ??
പിനെ ബുദുസെ എന്ന് ഒരു വിളിയും നെഞ്ചിലെക്ക് ഒരു ശക്തമായ ഇടിയും തന്നപ്പോ എനിക്ക് ആദ്യമായി മനസിലായി Teddy-bear എന്താ എന്ന്...!!!!
(മുന്നാം ഭാഗാം)
കോളേജ് ഡേക്ക് അൻവർ സിനിമയിലെ ശ്രേയ ഘോഷൽ പാടിയ മനോഹരമായ പാട്ട് ആയിരുന്നു ഞങ്ങളുടെ സിനിമാറ്റിക്ക് ഒപ്പനയുടെ പാട്ട്
"കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍
തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞുവന്നൊരു തോഴന്‍..."
സിനിമാറ്റിക്ക് ഒപ്പനയുടെ ഓരോ സ്റ്റെപ് കളിക്കുന്ന എന്റെ ശ്രദ്ധ ഒപ്പം കളിക്കുന്നാ ആയിഷയിൽ മാത്രമായിരുന്നു...
ശരിക്കും ആ പാട്ടിലെ വരികള്‍ പോലെ അവൾ എന്‍റെ..
"ഖല്‍ബിലെത്തി ഖല്‍ബിലെത്തി
ഖല്‍ബിലെത്തി ഖല്‍ബിലെത്തി ഖല്‍ബിലെത്തി...." എന്ന് എനിക്ക് തോനി
ഒപ്പനാ പ്രോഗ്രാം കഴിഞ്ഞു ഞാൻ ആയിഷയുടെ അടുത്ത് പോയി
ആയിഷ : ഷഫി എല്ലാർക്കും പരിപാടി നന്നായി ഇഷ്ടായി, നമ്മുടെ പരിപാടി തകർത്തു എന്നാ എല്ലാരും പറഞ്ഞത്...!!!
ഞാൻ അവളുടെ കൈയിൽ അറിയാണ്ട് പിടിച്ചു എനിട്ട് പറഞ്ഞു "ശരിക്കും തകർത്തത് നീയാ "!!!! ഒപ്പനയിലെ മണവാട്ടിയെക്കാളും സുന്ദരിയായത് നീയാ ..!!! ശരിക്കും നീ എന്‍റെ "ഖല്‍ബിലെത്തിയിട്ടാ" !!!!
പെട്ടന്ന് ആരോ വന്ന് എന്നെ അടുത്ത് പരിവാടിക്ക് വേണ്ടി വലിച്ചു കൊണ്ട് പൊക്കുമ്പോളും ഞങ്ങളുടെ കണ്ണുകൾ കണ്ണ് വെട്ടാതെ പരസ്പരം നോക്കിനിൽക്കായിരുന്നു!!!!
ഞങ്ങൾ 4 ാം വർഷം കോളേജിൽ ,
അപോളെക്കും തിരുവന്തപുരം ജിലയിലെ ഞങ്ങളുടെ കോളേജ് ചുവന്നാ കോട്ടയായി അറിയപെട്ടിരുന്നു.. പല സമര മുഖത്ത് ഞാന്‍ ഉള്‍പെടെ ഉള്ള സഖാക്കൾ ആയിരുന്നു മുൻപിൽ , അത് കൊണ്ട് തനെ കോളേജിൽ പല പരിവാടികളും പാർട്ടിയുടെ നിർദേശം അനുസരിച്ച് നടത്തി ഒപ്പം ഒരുപാട് പുതിയ കുട്ടികൾ ഞങ്ങളുടെ വിദ്യാർഥി സംഘടനയുടെ ഒപ്പം കൂടി,
സംഘടനയുടെ തലവന്മാര്‍ ഞങ്ങൾ 4 ാം വർഷം പിള്ളര് ആയത് കൊണ്ട് പലപോലും ശരിയല്ലാത്ത കാര്യത്തിന്നു വേണ്ടി ഞങ്ങൾ ഞങ്ങളുടെ ജുനിയർ പിള്ളരുടെ ഒപ്പം നിന്നു..അത് കൊണ്ട് തനെ 2-3 പ്രാവിശ്യം കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ലെറ്റര്‍ ഈ കാലയളവില്‍ എനിക്ക് കിട്ടി ബോധിച്ചിരുന്നു!! ഇത് ഒന്നും ഞങ്ങളെ തളര്‍ത്തിയില്ലാ !!! ഞങ്ങൾ കോളേജ് രാഷ്ട്രിയ പ്രവർത്തനമായി മുന്നോട്ട് പോവുകയും ചെയ്തു!!!
ഒരിക്കൽ കോളേജ് ഇന്റർ കോമ്പിറ്റെഷെൻ ഭാഗമായി ഞങ്ങളുടെ ജുനിയർ കുട്ടികൾ കൊല്ലം മുസ്ലിയാർ എഞ്ചിനീയറിംഗ് കോളേജിൽ പോയിരുന്നു.. അന്ന് ഇവടത്തെ പാർട്ടി പിള്ളര് അവിടെ എതിർ പാർട്ടി പിള്ളരുമായി തമ്മിൽ എന്തോ കഷപിശാ നടന്നു ..
അത് എല്ലാ കോളേജിലും നടക്കുന്ന സർവ്വ സാധാരണ പ്രോബ്ലം ആണെങ്കിലും ഈ പ്രോബ്ലം അങ്ങനെ പിള്ളര് വിടാന്‍ ഒരുക്കമായിരുന്നില്ലാ കാരണം മറ്റൊന്നും അല്ലാ
ആ പ്രോബ്ലം ഉണ്ടാക്കിയതില്‍ മുന്നിൽ നിന്നിരുന്നത് "ഷമീർ" ആയിരുന്നു .. അതായത് ആയിഷയുടെ മുറചെറുക്കെൻ എന്ന് കോളേജിൽ പറഞ്ഞിരുന്ന "ഷമീർ" .. അത് കൊണ്ട് തനെ അവൻ കോളേജിൽ വരുംബോൾ അതിനെ കുറിച്ച് അവനോട് ചോദിക്കണം അല്ലെങ്കിൽ അവനെ തല്ലും എന്ന് വിദ്യാർഥി സംഘടനയിലെ ചില ജുനിയർ കുട്ടികൾ തിരുമാനിച്ചിരുന്നു..
അവൻ കോളേജിൽ വരുംബോൾ ആയിഷ ഒപ്പം ഉണ്ടാവുന്നത് കൊണ്ടോ ആയിഷയെ ആയിട്ടുള്ള എന്റെ അടുപം കാരണമോ പല അവസരം ജുനിയർ കുട്ടികൾ ബോധാപുരവം ഒഴിവാക്കി , പക്ഷേ അവർക്ക് അതിന്റെ അമർഷം എന്നോട് ഉണ്ടായിരുന്നു , കാരണം അവരെ തല്ലിയവൻ അവരുടെ കോളേജിൽ വന്നു വിലസുന്നത് ഒരിക്കലും അങ്ങികരികാൻ ആവില്ലലോ അവർക്ക്...!!
അവർ അത് എന്നോട് ഡയറക്റ്റ് ആയി പറയുകയും ചെയ്തു എന്നെ ആലോചിച്ച് മാത്രമാ അവനെ ഇത്രയും കാലം ഒന്ന് ചെയാതെ വിട്ടത്.. അത് കൊണ്ട് തനെ ഞാൻ പറഞ്ഞു നിങൾക്ക് വേണെ അവനോട് ചോദിക്കാം !!
കൊല്ലം മുസ്ലിയാർ എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് പെരുമാറിയത് ശരിയാണോ ? എന്ന്‍ , പക്ഷേ ആയിഷയുടെ ഒപ്പം ഉള്ളപ്പോൾ പറ്റില്ലാ ഒപ്പം അവനെ ഒരാളും തൊടാനും പാടില്ലാ!!!
മനസില്ലാ മനസോടെ ജുനിയർ പിള്ളര് അത് സമ്തിച്ചു ,
എന്നാലും ഒരു മനസമാധനത്തിനു ഞാൻ ജുനിയർ പിള്ളരിൽ എന്റെ അടുപ്പം ഉള്ള ചില കുട്ടികളോട് പറഞ്ഞു നിങൾ ഷമീർനോട് ചോദിക്കാൻ അങ്ങനെ വല്ല പ്ലാൻ എന്തെങ്കിലും ഉണ്ടെന് അറിഞ്ഞാല്‍ ആ സമയത്ത് എന്നെ വിവരം അറിയെക്ക്ണം(കാരണം എനിക്ക് പേടിയായിരുന്നു അവര്‍ അവനെ ഉപദ്രവിക്കുമോ എന്നുള്ള പേടി !!!)
7 മത്തെ സെമ്സ്റെർ പ്രാക്ടിക്കല്‍ എക്സാം നടക്കുനതിനു കുറച്ചു ദിവസങ്ങള്‍ക് മുന്‍പ് എല്ലാരും റെക്കോര്‍ഡ് പ്രിന്റ്റിങ് എടുക്കുന്ന തിരക്കില്‍ ആയിരുന്നു . അന്ന് ഒരു ഞായര്‍ ദിവസം ആയിരുന്നു ഒരു 4 മണി ആയിട്ടുണ്ടാവും എനിക്ക് ഒരു കാൾ വന്നു എന്റെ ജുനിയറിൽ നിന്ന് ഷമീറും കോളേജിൽ വന്ന്ട്ടുണ്ട് അവനും ആയിഷയും പുറത്ത് റെക്കോര്‍ഡ് പ്രിന്റ്റിങ് എടുക്കാൻ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിട്ടുണ്ട് , ജുനിയർ പിള്ളര് കലിപ്പിലാ അവർ ഇന്ന് അടിക്കും എന്ന് പറഞ്ഞാ നില്ലക്കുന്നത്.. ഇക്ക പെട്ടന്ന് വാ അല്ലെന്ക്കിൽ അവര് അവനെ പഞ്ഞിക്ക് ഇടും !!!!
ഉടനെ തനെ ഞാൻ ബൈക്ക് എടുത്ത് റോഡിലേക്ക് വിട്ടു , മെയിൻ റോഡിൽ നിന്ന് ആയിഷയും പിനെ ഷമീറും ഒരു സൈഡിൽ വരുനുണ്ട് , ആയിഷാ എന്നെ കണ്ടപോൾ പറഞ്ഞു അതാ ഷഫി എന്ന് എനെ കാണിച്ചു കൊടുത്തു ഷമീറന്,
ഞാൻ രണ്ട് പേർക്കും ഒരു ചെറിയ പുഞ്ചിരി കൊടുത്തു...എനീട്ട് ഞാൻ ഇപ്പോ വരാം ചെറിയ തിരക്ക് ഉണ്ട് എന്നാ രീതയിൽ പെട്ടന്ന് അവിടെ നിന്ന് പോയി . എന്നോട് എന്നും ചോദിക്കാറുള്ള സിഗ്നൽ തന്നു എവിടേക്ക ? എന്ത് ഇത്രേ തിരക്ക് ? എന്നുള്ള സിഗ്നൽ ?
എനിക്ക് നിർത്താൻ പറ്റിയില്ലാ കാരണം എന്റെ പേടി ഷമീർനെ ആരെങ്കിലും എന്തെങ്കിലും ചെയ്താലോ എന്നായിരുന്നു ??
ഞാൻ കോളേജ് ഹോസ്റ്റലിൽ അടുത്ത് പോയി അവിടെ കുറച്ച് ആളുകൾ കൂടി നിലക്കുന്നു ഞാൻ അവരോട് പറഞ്ഞു ചോദ്യം ഒകെ ആയിഷാ ഹോസ്റ്റലിൽ പോയതിനു ശേഷം. ഞാൻ അവിടെ നിന്ന് മാറി നിന്നു.. ഷമീർ ഹോസ്റ്റലിൽ ആയിഷനെ ആക്കി തിരിച്ച് വന്നു ജുനിയർ പിളര് ഷമീർനെ വളഞ്ഞു
കാര്യം ചോദിക്കുമ്പോളെ അവൻ ഒപ്പം ഉണ്ടായിരുന്നാ 1-2 ജുനിയർ പിളരെ തള്ളി ... ഒരു അടിക്ക് ഉള്ള എല്ലാ സാധ്യതയും അവിടെ ഉണ്ടായി....!!
ഞാൻ ഒന്നും നോകിയില്ലാ നേരെ ചെന്ന് ഷമീർന്റെ അടുത്ത് പോയ്യി കൈ വിശി അവന്റെ കവിളിൽ ഒരു കിടിലൻ അടി കൊടുത്തു എനിട്ട് പറഞ്ഞു "ഇങ്ങോട്ട് മാറി നില്കെടാ... ഞങ്ങളുടെ കോളേജിൽ വന്നിട്ട് ഞങ്ങളുടെ പിള്ളരെ മേൽ കൈ വെക്കാൻ നീ ആയോടാ ??? അതും പറഞ്ഞു അവന്റെ ഷർട്ട് കോളറിൽ പിടിച്ച് ഒരു മാസ്സ് സീൻ ഇട്ട് നിൽക്കുമ്പോലാണ് ദാ ആയിഷാ എന്റെ മുന്നിൽ നിൽക്കുന്നു..
"ഷഫി... എന്നൊരു ഉറക്കെ ഉച്ചത്തിൽ ഒരു വിളി ആയിരുന്നു ഞാൻ കേട്ടത്
എനിക്ക് തല കറങ്ങുന്ന പോലെയാ തോനിയത്..കാരണം ഞാൻ ഉദേശിച്ചത് 2 മാസ്സ് വർത്തമാനം ഷമീർനോട് പറയാ... അല്ലെങ്കിൽ അവർ ഷമീർനെ പഞ്ഞിക്ക് ഇടും എന്നുളത് എനിക്ക് ഉറപ്പായിരുന്നു ... ആ ഒരു ഷോ ഓഫ് ജുനിയർ പിളരുടെ മുന്നിൽ കാണിച്ച് അവനെ അതിൽ നിന്ന് രക്ഷിക്കാ അതായിരുന്നു
എന്റെ ഉദ്ദേശം , അവിടെ എനിക്ക് അത് മാത്രെ ചെയ്യാൻ പറ്റുമായിരുനെളൊ ..!!! എന്റെ എല്ലാ പ്ലാനും പൊളിഞ്ഞു ആയിഷ വന്നിരിക്കുന്നു, അവളുടെ മുന്നിൽ ഞാൻ ....????
അപ്ലോളെക്കും ഹോസ്റ്റൽ വാച്ച് മാൻ ഓടി വന്നു , മൊത്തം സീൻ ആകെ മാറി നിരാശ കാമുകൻ ആയാ ഞാൻ അവളുടെ കാമുകനെ തല്ലി എന്നായി കോളേജ് കുട്ടികൾക്ക് ഇടയിൽ , കോളേജിലോ അവളുടെ ലോക്കൽ ഗാര്ഡിയൻ ആയാ ഷമീർനെ തല്ലി(ലോക്കൽ ഗാര്ഡിയൻ ഷമീർ ആയിരുന്നു ഹോസ്റ്റലിൽ ) എന്നായി കേസ് ഒപ്പം ഒരു പ്രാവിശ്യം കൂടി എനിക്ക് ലാസ്റ്റ് വാണിംഗ് കൊണ്ടുള്ള ഒരു സസ്‌പെന്‍ഡ് ലെറ്റര്‍!! അത് വേറെ ഒന്നും കൊണ്ടല്ലാ ആയിഷയുടെ എനിക്ക് എതിരെ ഉള്ള ആ പരാതി അത്രത്തോളം ആയിരുന്നു ,
ഞാൻ ഒന്നും തിരുത്താൻ പോയില്ലാ കാരണം തിരുത്തിട്ടു കാര്യമില്ലാ എന്ന് എനിക്ക് മനസില്ലായി . ആയിഷ അത്രത്തോളം എന്നെ വെറുത്തിരുന്നു എന്ന് ഞാൻ വേറെ പലരിൽ നിന്ന് അറിഞ്ഞു .. ആയിഷയുടെ മുന്നിൽ ഞാൻ വെറുക്കപെട്ടവൻ ആയി അന്ന് മുതൽ
. (നാലാം ഭാഗാം അതായത് അവസാനഭാഗം ..)
കോളേജിൽ നിന്ന് 15 ദിവസത്തെ സസ്‌പെന്‍ഡ് കഴിഞ്ഞു നേരെ വന്നത് 7 മത്തെ സെമ്സ്റെർ എക്സാം എഴുതാൻ , അതും തീർന്നു അവസാന സെമ്സ്റെർ ക്ലാസ്സ് തുടങ്ങി , ആകെ 3 വിഷയം മാത്രമേ അവസാന സെമ്സ്റെറിൽ ഉണ്ടായത് കൊണ്ട് ഒന്നരാ മാസം ക്ലാസ്സ് പിനെ പ്രൊജക്റ്റ് ചെയാൻ വേണ്ടി ഉള്ള ലീവ് ആയിരുന്നു ഞങ്ങൾക്ക്.. ഇതിനു ഇടയിൽ ഞാനും ആയിഷയും പലവട്ടം നേർക്ക് നേർ വന്നെങ്കിലും ഞങൾ പരസ്പരം അറിയാത്തവർ മാത്രമായി തീർന്നിരുന്നു അപോളെക്കും.
കോളേജിൽ ഉള്ളാ ഓരോ ദിവസം ഞാൻ തനിച്ചായ പോലെ എനിക്ക് തോന്നി!! അത് കൊണ്ട് തനെ ഞാൻ കോളേജിലെ എല്ലാ കാര്യത്തിൽ നിന്ന് വിട്ടു നിന്നു. എനിക്ക് ആണെ ഈ ക്ലാസും കോളേജും പെട്ടന്ന് തീർന്ന് കിട്ടിയാൽ മതി എന്നായി.
ഒപ്പം കോളേജ് രാഷ്ട്രിയ്തോട് വിടയും!! ആരെയും കുറ്റപെടുതയിൽ കാരണം എല്ലാം എന്റെ തെറ്റ്!! അത് കൊണ്ട് മാത്രമാണ് ഇതോകെ സംഭവിച്ചത് എന്ന് എനിക്ക് 100% ബോധ്യം ഉണ്ടായിരുന്നു ....!!!
ഞാനും ആയിഷയും ദിവസവും സംസരികുകയും കാണാറുള്ള പല സ്ഥലങ്ങള ഉണ്ടായിരുന്നു കോളേജിൽ , അത് ഞങ്ങൾ തമ്മിൽ പറഞ്ഞിട്ട് ഒന്നും അല്ലാ പക്ഷേ ആ സമയത്ത് ഞാനും അവളും അവിടെ എത്തിചേരും അത് എന്ത് തിരക്ക് ഉണ്ടായാലും . ഫസ്റ്റ് ഇന്ട്രെവെൽ ഞങ്ങളുടെ ക്ലാസിന്റെ വരാന്തയിൽ 2 മിനിറ്റ് !! ഉച്ചക്ക് ഭക്ഷണം കഴിഞാൽ ലൈബറി വരാന്തയിൽ 5 മിനിറ്റ് പിനെ അവസാനതെ ഇന്ട്രെവെൽ തണുത്ത് വെള്ളം കിട്ടുന്നാ വാട്ടർ ഫിൽറ്റർനു അടുത്ത് 2 മിനിറ്റ് , കോളേജ് കഴിഞ്ഞു ഹോസ്റ്റലിൽ പോകുന്നാ വഴയിൽ 4 മിനിറ്റ് . ക്ലാസ്സിൽ കാണുന്നതിനേക്കാൾ ഞങ്ങൾക്ക് ഏറ്റവും മനോഹര നിമിഷങ്ങൾ ആയിരുന്നു ആ 13 മിനിറ്റ് എന്നും..!!!
ഞാനും അവളും വരാണ്ടായി ഇപ്പോ ഈ സ്ഥലങ്ങളിൽ!! ഞങ്ങൾക്ക് ഒപ്പം ഏകാന്തത മാത്രമായി ഇപ്പോ ആകെ ഉള്ള കൂട്ട് !!! കൂടെനിൽക്കുന്ന സുഹൃത്തിനെ പോലെ ...!
എക്സാം എഴുതി തീർന്നു കോളേജ് farewell ഡേ പോലും പങ്കെടുകാതെ ഞങ്ങൾ കോളേജ് ജീവിതത്തിൽ നിന്ന് GoodBye പറഞ്ഞു ..!!
പിനെ റിസൾട്ട് വരുനതിനു വേണ്ടി ഉള്ള കാത്തിരിപ്പ് 3 മാസം കഴിഞപോൾ അതും തിരുമാനമായി പ്രതക്ഷിച്ചാ പോലെ തനെ എല്ലാം പാസ് ആയി. അത് എനിക്ക് വലിയ അതിശയും ഒന്നും അല്ലാണ്ടായിതീർനിരുന്നു അപോളെക്കും കാരണം മുന്നാം വർഷം 5 മത്തെ സെമ്സ്റെർ എക്സാം മുതൽ പിനെ സപ്ലൈി എൻറെ അടുത്ത് വന്നിരുന്നില്ലാ!!! അത് വരാൻ ആയിഷയും ഇഷ്ടെപെടാനിട്ടു ആണോ എന്തോ പിനെ സപ്ലൈി ഒരിക്കലും എന്നെ തേടി വന്നില്ല അല്ലെങ്കിൽ സപ്ലൈി വരാൻ ആയിഷ അനുവദിച്ചില്ല എന്ന് പറയുന്നത് ആയിരിക്കും ശരി..!!!!
കോളേജിൽ convocation ഡേക്ക് ഉള്ള invitation വന്നു, പോവാൻ താൽപര്യം ഇല്ലെങ്കിലും ആയിഷയെ ഒന്ന് കാണാൻ പറ്റിയാലോ ? അല്ലെങ്കിൽ സംസാരിക്കാൻ?
അത് കൊണ്ട് തനെ ഡിഗ്രി അവാർഡ് ദാനം പ്രോഗ്രാം എന്റെ അവസാൻ ഹോപ്പ് മാത്രമായിരുന്നു !!
പ്രതിക്ഷ എല്ലാം തെറ്റിച്ചു അന്ന് ഒന്നും സംഭവിച്ചില്ല, എന്നെ അവൾ അത്രക്ക് വെറുത്ത് എന്ന് എനിക്ക് ബോധ്യമായി.
പരിവാടി കഴിഞ്ഞു അവൾ എന്നോട് ഒഴിച്ച് ബാക്കി എല്ലാരോടും യാത്ര പറഞ്ഞു.. കോളേജിൽ നിന്ന് കോളേജ് ഗേറ്റ് വരെ ഉള്ള റോഡിലുടെ നടന്നു നീങ്ങി.. ഒരു ചുവന്നാ ചുരിദാർ ആയിരുന്നു വേഷം എനിക്ക് ഒരു നേരിയ പ്രതിക്ഷ ഉണ്ടായിരുന്നു പോവും നേരം ഒന്ന് എന്നെ അവൾ തിരിഞ്ഞു നോക്കിയെങ്കിലൊ എന്നുള്ള ചെറിയ പ്രതിക്ഷാ ..!! എന്താവാനാ മനസിനു ഉണ്ടായ മുറിവ് അല്ലെ അത് എപോളും അവിടെ തനെ ഉണ്ടാവും !!!
അവൾ മെലെ എൻ വിളി കേൾകാതെ എന്നിൽ നിന്ന് എന്നെനെക്കുമായി മാഞ്ഞു !!!!!!!!!!
"പെട്ടന്നാണ് ആയിഷയുടെ ചോദ്യം കെട്ട് ഞാൻ ഞെട്ടിയത്"
അല്ലാ ഷഫി നീ എന്താ ഇവിടെ ? ഭാര്യയുടെ പ്രസവം കഴിഞ്ഞു ഇത്രേ പെട്ടന്ന് മടങ്ങുകയാണോ ???
ലീവ് ഇല്ലേ , അതോണ്ട് പെട്ടന്ന് പോണം..
ആയിഷ: ഷബാന എന്ത് പറയുന്നു ? ഷബാനക്കും കുഞ്ഞിനും സുഖം ?
എല്ലാരും സുഖമായി പോകുന്നു
"പെട്ടനാണ് എനിക്ക് ഓർമ വന്നത്": അല്ലാ ഞാൻ വന്നത് അറിയോ ? ഷബാനനെ എങ്ങനെ അറിയും ??
ആയിഷ : അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ബുദുസെ "വർഷയും ഞാനും നല്ലാ ഫ്രണ്ട്സ് ആണ് "
ഓ .......!! പിനെ ഒന്നും എനിക്ക് ആലോചികേണ്ടി വന്നില്ലാ കാരണം വർഷ എന്റെ ഇപ്പളും കോളേജില്‍ Contact ഉള്ള ഫ്രണ്ട്‌സില്‍ ഒരാളാ..!! ഒരുമിച്ച് പഠിച്ചില്ലെങ്കിലും ഞാന്‍ ആയിഷയുടെ കാര്യം പണ്ട് എപോളോ ബംഗ്ലുര് ജോലി ഉള്ളപോൾ ഷെയർ ചെയ്തട്ടുണ്ട് !!
ഞാൻ ചോദിച്ചു അല്ലാ എനിട്ട് അവൾ ഇത് വരെ ഒന്നും എന്നോട് പറഞ്ഞിട്ടിലെല്ലോ ???
ആയിഷ : ഹാ ഹാ .... അത് കൊള്ളാം ... നിനക്ക് ഒരു മാറ്റവും ഇല്ലെലോ ഷഫി ?? നിനോട് പറയേണ്ടാ എന്ന് ഞാൻ പറഞ്ഞാൽ അവൾ പിനെ അത് നിനോട് എങ്ങനെ പറയും ???
അല്ലാ ..!! ഇതോകെ വർഷാ നിനോട് എപ്പോ പറഞ്ഞു ??
ആയിഷ : നിത്യയുടെ കല്യാണത്തിന്നു ഞങ്ങൾ കൂടിയപോൾ അവൾ "എല്ലാം" എന്നോട് പറഞ്ഞിരുന്നു.. പക്ഷേ....
ഞാൻ ചിരിച്ച് കൊണ്ട് അവളുടെ കൂടെ ഇരുന്നു ...!!!
ഞാൻ ചോദിച്ചു ഒറ്റക്കാണോ ?? "ഷമീർ" ഇല്ലെ ??മോന് എവിടെ ?
ആയിഷ : മോന് ഷമീർക്കാടെ അടുത്ത ഉണ്ട്, എന്റെ ഉമ്മാക്ക് ഒരു ചെറിയ operation അതോണ്ട് 5 ദിവസത്തിന്നു വന്നതാ ... ഗൾഫിൽ മോനെ നോക്കാൻ അവന്റെ ഉപ്പയും പിനെ ഇക്കാടെ ഉമ്മയും ഉണ്ടെലോ.. അവനു അത് മതി !!!
ഞങ്ങൾ ദുരെക്ക് നോക്കി ഇരുന്നു ... പെട്ടന്ന്
ആയിഷ ചോദിച്ചു ഷഫി ...
ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ ??
ഞാൻ ചോദിച്ചു എന്താ ആയിഷാ ..???
ആയിഷ : അല്ലാ നീ അന്ന് ഷമീർക്കാനെ തല്ലിയത് ഇക്കാനെ രക്ഷിക്കാൻ വേണ്ടി മാത്രമാണോ ???
ഞാൻ പറഞ്ഞു "അല്ലാ ...!!"
ആയിഷ : ഞാൻ ഉഹിച്ചിരുന്നു....!!!
എന്ത് ????
ആയിഷ : അത് നീ അറിയേണ്ടാ .. തൽകാലം ഒന്ന് അറിയാണ്ടും പോട്ടെ..!!
ഞാൻ ചോദിച്ചു അല്ലാ കോളേജ് കഴിഞ പോൾ തനെ കല്യാണം ,പിനെ ജോലിക്ക് ഒന്നും ശ്രമിച്ചില്ല ???
ആയിഷ : എളുപ്പല്ലാ ഷഫി മക്കൾ ഒകെ ആയാൽ !!!! അല്ലാ...
എന്താ നിന്റെ വിശേഷം ?വീട്ടിലെ വിശേഷം ??
എല്ലാർക്കും സുഖം !!!
ഞാന്‍ മോളെ എന്‍റെ കൈയിൽ എടുത്ത്.. മോളുടെ മുടയിൽ തലോടി കവിളിൽ ഒരു ഉമ്മ കൊടുത്തു..
ആയിഷ ചോദിച്ചു ഷഫി ഷബാനനെ ഇഷ്ടായോടാ ??
ഞാൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു
"എനിക്ക് "ഇഷ്ട്ടാണ്ടാ ..."
എന്നോട് നല്ല സ്നേഹമാണ്ടാ!!!!
അവൾ എന്റെ ഉമ്മാനെ ഉപ്പാനെ നന്നായി നോക്കുനുണ്ട് അതിൽ പരം എനിക്ക് എന്താ വേണ്ടത് ...!!
എനിക്ക് ഒരുപാട് ഇഷ്ടാണ് ...
ഞാൻ ആയിഷയുടെ കണ്ണിലേക്ക് നോക്കിട്ടു പറഞ്ഞു പിനെ.. നിനക്ക് ഒരുകാര്യം അറിയോ ആയിഷാ... നിൻറെ അതേ കണ്ണാ ഷബാനക്ക് ... .!! "
(ഇത് പറയുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു , പിനെ എനിക്ക് അവിടെ ഇരിക്കാൻ തോനിയില്ലാ !!)
ഞാൻ അവിടെ നിന്നില്ലാ!!! ഞാൻ മെലേ അവിടെ നിന്ന് എണിറ്റു.. മോളെ ആയിഷാക്ക് കൊടുത്തു...
ഫ്ലൈറ്റിൽ കയറാൻ വേണ്ടി നടന്നു നിങ്ങി...!!
അപ്പോ ആയിഷ എന്നെ വിളിച്ചു
"ഷഫി ........." മോൾക്ക് പേര് ഇട്ടോ ?? മോൾക്ക് എന്റെ പേര് ഇടോ ????
ഞാനും ഒന്നും മിണ്ടയില്ല ഒരു ചെറു പുഞ്ചിരി കൊടത്തു അവിടെ നിന്ന് ഞാൻ വീണ്ടും നടന്നു നിങ്ങി .....!!!
"ഞാൻ തിരിഞ്ഞു നോകിയില്ലാ അല്ലെങ്കിൽ നോക്കാൻ തോനിയില്ലാ...!! ഒരുപക്ഷേ അവൾ അന്ന് ഞാൻ കോളേജിൽ convocation ഡേക്ക് നോക്കി നിന്നപോലെ എന്നെ നോക്കി നില്‍ക്കുന്നണ്ടാവാം...!! പക്ഷേ .....!!
ഇത് ഒരു പ്രതികാരം അല്ലാ!!! കാലം പോവും തോറും പലരേയും നമ്മള്‍ മറക്കണം , എന്നാൽ മാത്രമെ ഭുമയിലെ ശരിക്കുള്ള ജീവിതമാവുകയെളൊ...!!! "
അത് കൊണ്ട് തനെ ഞാൻ എനിക്കുള്ള വഴിയിലുടെ നടന്നു നിങ്ങി...!!!
പണ്ട് ഒരു സിനിമയിൽ പറഞ്ഞ പോലെ
"അനുഭവിക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ പിന്നീട് ഓർക്കുമ്പോൾ വെറും കഥകളാ ഒരു കാര്യവും ഇല്ലാത്ത "കഥകൾ ...!!" ആർക്കും വേണ്ടാതെ "കഥകൾ .."!!!
*-END- *
0 comments