കേസ് ഡയറി

ഒരു കേസ് ഡയറിയുടെ ബാക്കിപത്രം...! കുറച്ചു വർഷങ്ങൾക്കു മുന്നേ കേരളത്തിൽ നടന്നയൊരു ദാരുണ കൊലപാതകത്തിൻ ബാക്കി കഥയാണു ഇതു . പരസ്പരം വളരെയേറെ സ...

ഒരു കേസ് ഡയറിയുടെ ബാക്കിപത്രം...!
കുറച്ചു വർഷങ്ങൾക്കു മുന്നേ കേരളത്തിൽ നടന്നയൊരു ദാരുണ കൊലപാതകത്തിൻ ബാക്കി കഥയാണു ഇതു .
പരസ്പരം വളരെയേറെ സ്നേഹിച്ചു ജീവിച്ച ഒരു കുടുംബത്തിലെ ഗൃഹനാഥയെ  ഗൃഹനാഥൻ കൊലപ്പെടുത്തിയ സംഭവം .  പ്രതിയായ ഗൃഹനാഥൻ ആജീവാനന്ത തടവിനു ശിക്ഷിക്കപ്പെട്ടു വിയൂർ ജയിലിൽ ആണു ഇപ്പോഴെങ്കിലും ,  ഈ കേസ് അനേഷിച്ച ഉദ്യോഗസ്ഥർ മുതൽ വിധി പ്രസ്താവിച്ച ജഡ്ജിയ്ക്കോ , ആ ദമ്പതികളെ അറിയാവുന്ന ആർക്കും ഒരെത്തും പിടിയും ഇതു വരെ കിട്ടിയിട്ടില്ല ഈ കേസിന്റെ യഥാർഥ ചിത്രം.
അതിനാൽ തന്നെയാണ് കോടതി ഈ  കേസ് വിധിക്കും നേരം ഇപ്രകാരം അഭിപ്രായപ്പെട്ടതു - " അപൂർവങ്ങളിൽ അപൂർവവും , യുക്തിയ്ക്കും ബുദ്ധിക്കും മേലെ ഉള്ളതും  , മറ്റേതോ അദൃശ്യശക്തി ഇതിനിടയിൽ പ്രവര്ത്തിച്ചുവോ എന്നതും ഇന്നേരം മനസിലാക്കാൻ സാധിക്കുന്നില്ല "  എന്നായിരുന്നു  വിധിന്യായ പ്രസ്താവന .

രണ്ടു രണ്ടര വർഷങ്ങൾക്കു മുന്നേ , കൊല്ലത്തിനു അടുത്തുള്ളൊരു പ്രദേശത്തു ആണു ഒരു അവധി ദിവസം സന്ധ്യാ നേരം  ഈ  കൊലപാതകം നടക്കുന്നതു . ഭാര്യയെ ഭർത്താവ് വെട്ടുകത്തി കൊണ്ടു കഴുത്ത് വെട്ടി  കൊന്നു. കുളിമുറിയിൽ ചോരയിൽ കുളിച്ചായിരുനു മൃതദേഹം കിടന്നിരുന്നത്, എന്നു മാത്രമല്ല ആ  സ്ത്രീയുടെ തുടയുടെ ഒരു ഭാഗം മുറിച്ചു മാറ്റപ്പെട്ട നിലയിലുമായിരുന്നു . സാഹചര്യതെളിവുകൾ ഒക്കെയും ആ  സ്ത്രീയുടെ ഭർത്താവിനു പ്രതികൂലം ആയിരുന്നു എന്നതു കാരണവും കുറ്റം സ്വമേധയാ ആൾ  ഏറ്റെടുക്കുകയും ചെയ്തതു കാരണവും പ്രതി ശിക്ഷിക്കപ്പെടുകയായിരുന്നു.  എന്നാൽ അന്വേഷണസംഘത്തിനു പൂർണമായി അത് വിശ്വസിക്കാൻ സാധിച്ചില്ലാ . കാരണം സമയം പിന്നോട്ടു കറങ്ങി  എങ്കിൽ മാത്രമേ ഈ  പറയുന്ന  കേസ്  നു  ആസ്പദമായ കാര്യങ്ങളൊക്കെ നടക്കുമായിരുന്നുള്ളൂ !

ഈ  കേസ് ലെ പ്രതി , ജയിലിൽ വന്നതിനു  ശേഷം ആരോടും മിണ്ടിയിട്ടില്ല,  പക്ഷെ രാത്രി ചില നേരമൊക്കെ ആൾ  വളരെ ഉച്ചത്തിൽ നിലവിളിക്കുമെന്നും, അന്തരീക്ഷത്തിനെ നോക്കി ധാരാളം നേരം എന്തൊക്കെയോ അവ്യക്തമായി സംസാരിക്കുന്നു എന്നൊക്കെ  ആളുടെ സഹതടവുകാർ പല വട്ടം ജയിൽ അധികൃതരെ മുന്നേ  അറിയിച്ചിരുന്നു .  ഇതൊക്കെ  മാനസിക വിഭ്രാന്തി എന്നൊക്കെ  വേണേൽ  കൂട്ടാം എങ്കിലും , മറ്റുള്ള ജയിൽ പുള്ളികൾക്ക് ഒക്കെ  ആളെ വാസ്തവത്തിൽ പേടിയായിരുന്നു . രാത്രിയാകും നേരം  ആൾ  മറ്റെവിടെയോ നോക്കി ആരോടോ സംസാരിക്കും നേരം ..  കൊടും ചൂടിലും ആ  ജയിൽ മുറിയ്ക്കു ഉള്ളിൽ നിറയുന്ന കൊടിയ തണുപ്പ് എന്തായെന്നു അവർക്കു മനസിലാക്കാൻ സാധിച്ചില്ലാ .  സ്വയം വിധിച്ച ഏകാന്തതയിൽ ആൾ   അങ്ങിനെ  ജീവിക്കും നേരമാണ് സർക്കാർ  സോഷ്യൽ welfare ഭാഗമായി ക്രിമിനൽ മനസ്സുകളെ പഠിക്കുന്നയൊരു പദ്ധതിയിൽ ഈ  പ്രതിയുടെ പേരും കൂടി ജയിൽ അധികൃതർ ചേർക്കുന്നത്.  

അങ്ങിനെ എട്ടോളം ഡോക്റ്റർമാരുടെ / സൈക്കോളോജിസ്റ്റ്കളുടെ ഒരു  സംഘം കേരളത്തിലെ മറ്റു പല ജയിലുകളിലെ തിരഞ്ഞെടുക്കപ്പെട്ട ചില  കൊലയാളികളുടെ ക്രിമിനൽ മനസ്സുകൾ പഠിച്ചതിനു ശേഷം എത്തിയത് വിയൂരിൽ ഈ  പ്രതിയുടെ അടുത്താണ് . എന്നാൽ , എത്രെയൊക്കെ അവർ കിണഞ്ഞു ശ്രമിച്ചിട്ടും പ്രതി സംസാരിക്കാൻ കൂട്ടാക്കിയില്ല.  ദിവസം അങ്ങിനെ  പലതും കടന്നു പോയി എന്നിട്ടും പ്രതി മൌനം വെടിഞ്ഞില്ല. 
അവസാനം , സംഘത്തിൽ ഉണ്ടായിരുന്ന കേരളത്തിലെയൊരു പ്രശസ്ഥ വനിതാ സൈക്കോളോജിസ്റ്റ് ഒരു അവസാന ശ്രമമെന്ന  രീതിയിൽ ആളോടു ഒരീസം സംസാരിക്കാൻ ശ്രമിച്ചു .... 
"ഞാൻ  അല്ലാ, ഞാൻ അല്ലാ  എന്റെ മാധവിയെ കൊന്നതു"  എന്നു മാത്രമേ പ്രതി അവരോടു പറഞ്ഞുള്ളൂ .
ആയിരക്കണക്കിനു മനോരോഗികളെ ചികില്സിച്ചയാ സൈക്കോളോജിസ്സ്റ്റിനു പ്രതിയുടെ  കണ്ണിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞൂ .. ആൾ  പറയുന്നതു തികച്ചും  വാസ്തവമാണ് എന്നു .

വൈരുധ്യങ്ങളും വെല്ലുവിളികളും നിറഞ്ഞൊരു അവസ്ഥയാണ് എന്നു തോന്നിയത് കാരണം മെഡിക്കൽ സംഘം ഈ  പ്രതിയ്ക്കു പ്രതേകപരിഗണന നൽകുവാനും, സത്യം എങ്ങിനെയെങ്കിലും അറിയുവാനും  തീരുമാനിച്ചു.
അങ്ങിനെ , സർക്കാരിൽ നിന്നും വാങ്ങിയ പ്രതേക അനുമതിയാൽ അവർ പ്രതിയെ പൊളിഗ്രാഫ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള  ഹിപ്പ്നോട്ടയിസ്സിനു വിധേയമാക്കി.
പൂർണമായും സത്യമെന്നു പൊളിഗ്രാഫ് യന്ത്രങ്ങൾ സാക്ഷ്യപ്പെടുത്തിയ, മെഡിക്കൽ സംഘത്തിനും പോലീസ് ഉദ്യോഗസ്ധർക്കും  അവിസ്വനീയമായി തോന്നിയ കൊലപാതകത്തെകുറിച്ചുള്ള , ആ  ദിനം എന്താ സംഭവിച്ചതെന്നുള്ള പ്രതിയുടെ വിവരണം ഇങ്ങിനെയായിരുന്നു ......

ഏതൊരു വീട്ടിലുമുള്ളപോലുള്ള ചില്ലറ സൌന്ദര്യപിണക്കങ്ങൾ മാത്രമേ പ്രതിയും ഭാര്യയും തമ്മിൽ ഉണ്ടായിരുന്നുള്ളൂ .അടുത്തുള്ള സർക്കാർ സ്കൂളിൽ  ചെറ്യേ ക്ലാസ്സുകളിൽ പഠിക്കുന്ന രണ്ടു പെൺക്കുട്ടിക്കൾ അടങ്ങുന്ന  കുടുംബം , കൂലിപ്പണിക്കാരനായ പ്രതിയുടെ കുഞ്ഞു വരുമാനത്തിലാണെങ്കിലും വളരെയേറെ സന്തോഷമായി തന്നെയാണു ജീവിച്ചിരുന്നതു . 
അവധി ദിവസം  ആയതിനാൽ ചന്തയിൽ മീൻ വാങ്ങാൻ പോയ പ്രതി ,  നല്ലേ  മീൻ ഒന്നും കിട്ടാണ്ട്‌ പച്ചക്കറിയും  വാങ്ങി വരികെ ,  വഴിയിൽ നിന്ന  ഒരാളുടെ കയ്യിൽ നിന്നും ഒരു പൊതി ഇറച്ചി വാങ്ങുകയും ഉണ്ടായി .
( കേസ് ഡയറി ദൃക്സാക്ഷികളുടെ വാക്കുകളാൽ  ഇത്  ശരി വയ്ക്കുന്നുണ്ട് )
ശേഷം വീട്ടിലെത്തിയ പ്രതി , അല്പം മദ്യപിക്കുകയും ശേഷം കുടുംബത്തോടൊപ്പം ഊണു കഴിക്കുകയും, ശേഷം ഉച്ചയുറക്കം ആരംഭിക്കുകയും ചെയ്തു അത്രേ . 
അവധി ദിനം  ആയതിനാൽ അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കളിക്കുവാൻ പ്രതിയുടെ  രണ്ടു കുട്ടിക്കൾ പോകുകയും , അന്നേരം വീട്ടിൽ  പാചകം ചെയ്ത ഇറച്ചി ഒരൽപം അയൽവീട്ടിലേയ്ക്കു അവരുടെ കയ്യിൽ  ഭാര്യ കൊടുത്തു  വിടുകയും ചെയ്തു .  അതു രുചി  നോക്കിയേ നേരം  വല്ലാത്തയൊരു ചുവ തോന്നിയ കാരണം  അയൽവാസികൾ  അത് കഴിക്കാണ്ട് ഫ്രിഡ്ജ്‌ൽ വയ്ക്കുകയുണ്ടായി . 

ഹിപ്പ്നോട്ടയിസ്സിനു  നേരം , പ്രതി  പറഞ്ഞ മറ്റൊരു കൂട്ടം  ഇതാണു , ശേഷം  ആൾക്ക് ഓർമ്മയും ബോധവും ഉള്ളതു കുളിമുറിയിൽ ഇടതു കയ്യു കൊണ്ട് ഒരു  സ്ത്രീയുടെ തല ബലമായി നിലത്തു കുത്തിപിടിച്ചിരിക്കുന്നത് ആണു ! നിലം നിറയെ ചോരയുടെ കൊഴുപ്പു കാരണം കാൽ തെന്നുന്നതും ആൾക്ക് ഒര്‍മ്മയുണ്ട് .
അപ്പോഴേയ്ക്കും , വീടിനു കതകു തല്ലിതകർത്തു അയൽവാസികൾ അകത്തു കയറുകയും പ്രതിയെ കീഴടക്കുകയും ചെയ്തൂവത്രേ . സ്ത്രീ  അപ്പോഴേയ്ക്കും മരിച്ചിരുന്നു .
എല്ലാ  പത്രങ്ങളിലും മുൻപേജ്ൽ  തന്നെ  ഈ  വാർത്ത വന്നിരുന്നു .
ഭാര്യയുടെ മൃതദേഹത്തിൽ നിന്നും  തുടയുടെ ഒരു  ഭാഗം ഇല്ലായിരുന്നു എന്നു പറഞ്ഞല്ലോ . എന്നാൽ  ഇതിലെ  അതിശയം എന്താച്ചാൽ, സംശയത്തിനു പേരിൽ DNA ടെസ്റ്റ്‌  നടത്തിയ  അനേഷണ സംഘം കണ്ടെത്തിയതു .... അന്നു  ഉച്ചയ്ക്കു ആ  വീട്ടില്  പാകം  ചെയ്തെ  ഇറച്ചി , അടുത്ത  വീട്ടില്  ഫ്രിഡ്ജ്‌ൽ വച്ചിരുന്ന കൂട്ടം , ഇതു മരിച്ച ആ  സ്ത്രീയുടെ ശരീരത്തിൽ നിന്നുള്ളതു ആയിരുന്നു എന്നതാണു  !
അനേഷണ സംഘം ശരിക്കും  കുഴങ്ങി , കാരണം ഇതു പാചകം  ചെയ്യും  നേരവും , ഉച്ചയ്ക്കു ശേഷവും , കൊല്ലപ്പെട്ട സ്ത്രീയെ  പലരും വീടിനു  അരികെ  കണ്ടിരുന്നു !
ചന്തയുടെ അരികെ  നിന്നും  പ്രതിയ്ക്കു  ഇറച്ചി പൊതി നൽകിയ  ആളെ അവിടെ പലരും  കണ്ടൂ  എങ്കിലും  ആൾ  മുഖം  മറച്ചിരുന്നത് കാരണം ആരാണ് എന്ന്  തിരിച്ചറിയാനും  സാധിച്ചില്ലാ .
ഇതായിരുന്നു പ്രതി പറഞ്ഞ കൊലപാതക കഥാ , ആ  ഇറച്ചി കഴിച്ചതിനു  ശേഷം എന്താണു  സംഭവിച്ചതു എന്നു വാസ്തവത്തിൽ ആള്ക്ക് യാതൊരു  ഓർമ്മയും ഇല്ലാ. 

പ്രതിയെ  വീണ്ടും  പല വട്ടം  പൊളിഗ്രാഫ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള  ഹിപ്പ്നോട്ടയിസ്സിനു അതി പ്രസസ്തരായ പല സൈക്കോളോജിസ്സ്റ്റുകളുടെ നേതൃത്വത്തിൽ  വിധേയം  ആക്കിയെങ്കിലും  ഇതേ  കാര്യം തന്നെയായിരുന്നു ആളുടെ  ഉത്തരം .
ഇത്രയേറെ ഡോക്റ്റർമാർ ഉൾപ്പെട്ടെ കൊണ്ടാകാം , കേസ് വീണ്ടും  സര്ക്കാർ  റീ ഒപ്പെൺ  ചെയ്തു  .
അനേഷണ ഭാഗമായി , ദഹിപ്പിക്കാതെ സംസ്കരിച്ച ആ  സ്ത്രീയുടെ ( പ്രതിയുടെ  ഭാര്യയുടെ ) കുഴിമാടം വീണ്ടും  അവർ ഇളക്കി പരിശോധിച്ചു .
അന്നേരമാണ് മറ്റൊരു കൂട്ടം അവർക്കു ബോധ്യമാകുന്നതു ... കുഴിമാടത്തിൽ ഉള്ള സ്ത്രീയുടെ  ശവശരീരം മരിച്ച സ്ത്രീയുടെ ശരീരവുമായി മാച്ച് ചെയ്യുന്നില്ലാ ! DNA ടെസ്റ്റ്‌ അതിനു ആധികാരികതയും നൽകി . പള്ളിയിലെ ആ  കുഴിമാടത്തിലെ ശരീരം മരിച്ച ആളുടെ ആയിരുന്നില്ലാ  !

എഴുത്യെ കൂടിപ്പോയി എന്നറിയാം , എന്നാലും  ഇത്രടം വായിച്ചുവെങ്കിൽ  വളരെ  നന്ദി  കേട്ടോ  ,  അതേയ്,  ഇങ്ങിനെ  ഒരു  കഥാ  ഇല്ലാ , നുമ്മ   വെറുതെ അടിച്ച പുളു കഥയാ  ഇത് . പക്ഷെ എന്നേലുമൊരിക്കല്‍ നമ്മ  സിവില്‍ സര്‍വ്വിസ് പരീക്ഷ പാസ്സായി IPS എടുത്താല്‍ , ഇതു പോലൊരു ദുരൂഹത നിറഞ്ഞ കേസ് അനേഷിച്ചു തെളിയിച്ചു മെടല്‍ ഒക്കെ  വാങ്ങണം  എന്നാ മോഹം .. അതാ  ഈ  കഥയുടെ  മോറല്‍ .
ദാറ്റ്‌സ്സ് ഓള്‍ യുവര്‍  ഓണര്‍ 

You Might Also Like

0 comments

Flickr Images