അമ്മു__ഒരോർമ്മപ്പെടുത്തൽ

* _ആമുഖം_ * ____________ കുടുംബം എന്നത് ഒരു കൂട്ടായ്മയാണ്. കൂട്ടുകുടുംബങ്ങൾ ഇന്ന് ഇല്ലാതായിരിക്കുന്നു. പണത്തിനു വേണ്ടിയുള്ള നെട്ടോട്ടത്ത...

*_ആമുഖം_*
____________
കുടുംബം എന്നത് ഒരു കൂട്ടായ്മയാണ്. കൂട്ടുകുടുംബങ്ങൾ ഇന്ന് ഇല്ലാതായിരിക്കുന്നു. പണത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ നാം പലതും മറന്നു, പലതും മറന്നതായി ഭാവിച്ചു.
സ്നേഹമെന്നത്   ഒരാൾക്കും വിലകൊടുത്ത്  വാങ്ങാനാവില്ല ; _ഉള്ളു തുറന്ന് പുഞ്ചിരിക്കുന്നവർക്കേ  സ്നേഹത്തിന്റെ  വില മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ._
_ഒന്നിച്ചുള്ള ഒരിത്തിരി നേരം ഉള്ളു തുറന്ന് സംസാരിച്ചാൽ പല പ്രശ്നങ്ങൾക്കും അത് പരിഹാരമാകും._ ഇത് അമ്മുവിന്റെ കഥ, അമ്മുവെന്നത് ഒരു ഓർമ്മപ്പെടുത്തൽ മാത്രം.
✍ *ജോജി പുൽപ്പള്ളി*
______________________

  .. ധനുഷേ ഇന്ന് എങ്ങനെയുണ്ടായിരുന്നു..
ആൽവിച്ചന്റെ പെട്ടെണുള്ള ചോദ്യത്തിനു ധനുഷ ചെറു പുഞ്ചിരിയോടെ പറഞ്ഞു.
അമ്മുക്കുട്ടി എന്നെ പോലെയല്ലേ, അവൾ ക്ലാസ്സിൽ മിടുക്കിയാണ്.
ആ ധനുഷേ നീ അവളുടെ പുതിയ സ്കൂളിൽ ആദ്യമായി അല്ലേ പോയത്.
ഇച്ചായോ ഈ അക്ഷര നഗരിയിലെ ഏറ്റവും മികച്ച സ്കൂളല്ലേ അത്.
ആ എവിടെ എന്റെ അമ്മുക്കുട്ടി,,

അവൾ മുറിയിൽ ഉണ്ടാകും , ഇച്ചായാൻ ഓഫീസിൽ നിന്നും വന്നതല്ലേ ഉള്ളൂ, ഞാൻ ഇപ്പോൾ ചായ ഉണ്ടാക്കി തരാട്ടോ..

ആ പപ്പയുടെ അമ്മുക്കുട്ടി ഇവിടെ ഇരിപ്പുണ്ടായിരുന്നോ.
അമ്മൂ.....
പപ്പയോട് പിണക്കമാണോ ? എന്താ ഒന്നും മിണ്ടാത്തത്.
അതല്ലാ പപ്പ,,,
പപ്പ അടുത്ത പിറ്റിഎ മീറ്റിംഗിങ്ങിന് വരാട്ടോ, ഇന്ന് വിദേശ കമ്പനിയുമായുള്ള മീറ്റിംഗ് ഉള്ളതു കൊണ്ട് അല്ലേ മോളൂ....
" പപ്പാ...  ഇനി പിറ്റിഎ മീറ്റിംഗിന്  അമ്മ വരണ്ടാട്ടോ...

"അതെന്താ അമ്മൂ.. അമ്മ അമ്മുകുട്ടീടെ എന്തേലും കുറ്റം മിസ്സിനോട് പറഞ്ഞോ....
പപ്പയോട് മോള് പറയ്...
ഞാൻ 6ാം ക്ലാസ്സിൽ എത്തിയില്ലേ, ഇനി എന്നെ അമ്മുകുട്ടി എന്നു വിളിക്കണ്ടാ....

ഓ അതാണോ കാര്യം എടീ ധനുഷേ നീ എന്റെ അനുവിനെ എല്ലാവരുടെയും മുമ്പിൽ വെച്ച് അമ്മുക്കുട്ടി എന്നു വിളിച്ചോ ?
അതല്ലാ പപ്പ കാര്യം പപ്പാ..
ആ മനസ്സിലായി ഡീ.. ധനൂ മോൾടെ കുറ്റം പറയാനാണോ നീ പിറ്റിഎ യ്ക്ക് പോയത്?
നമ്മുടെ അമ്മു, അല്ലാ അനു മിടുക്കിയല്ലേ;

ആൽവിച്ചന് ചായ കൊടുത്ത് അടുക്കളയിലേക്ക് പോകുന്നതിനിടയിൽ ധനുഷ സ്വരം താഴ്ത്തി മെല്ലെ പറഞ്ഞു
ഇതായി ഇപ്പോൾ പുകില്
"ഞാനൊന്നും പറഞ്ഞില്ലല്ലോ ന്റെ..കൃഷ്ണാ
രാവിലെ എണീക്കാൻ മടിയാന്ന് പറഞ്ഞു.; അതിനാവും. അവൾ മുഖം വീർപ്പിച്ച് ഇരിക്കുന്നത്.
എന്റെ അനുകുട്ടി മിടുക്കി അല്ലേ..ഇനി അടുത്ത തവണ പപ്പ വരാട്ടോ

അനുവിനെ ആശ്വസിപ്പിക്കാൻ അവൻ പറഞ്ഞു.. പക്ഷേ അപ്പോഴും അനുവിൻെറ മുഖത്ത് തെളിച്ചം വന്നില്ല...

" പപ്പായേ  അതൊന്നുമല്ലാ കാര്യം....പപ്പ കേൾക്കുന്നുണ്ടോ..
പപ്പാ അനുമോളു പറയുന്നത് കേൾക്കുന്നുണ്ടോന്ന്...

ആൽവിച്ചൻ തന്റെ ഫോൺ താഴെ വച്ചിട്ട് പറഞ്ഞു, ആ പപ്പയുടെ മോള് പറയ്

പപ്പാ എന്റെ ക്ലാസ്സിലെ കുട്ട്യോൾടെ അമ്മമാര് കാറിലും സ്കൂട്ടിയിലുമൊക്കെയാ ഇന്ന് വന്നേ...
അവർക്കൊക്കെ നല്ല ജോലിയും ഉണ്ട്,

എന്റെ അമ്മ മാത്രം ഇന്ന് പഴയ സാരിയുടുത്ത് ചന്ദനവും തൊട്ട് സ്കൂളിൽ വന്നത്..

അമ്മ മാത്രം പഴഞ്ചൻ... പപ്പാ അമ്മയ്ക്കെന്താ ജോലി ഇല്ലാത്തെ..

നിയ്ക്ക് നാണക്കേടാ അമ്മ വരണത്..

എനിച്ച് ഇഷ്ട്ടല്ലാ അമ്മ വരുന്നത്, ഇനി അനൂട്ടിയുടെ സ്കൂളിൽ പപ്പ വന്നാൽ മതി..

അനുവിൻെറ മറുപടി കേട്ടപ്പോൾ ആൽവിച്ചൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നു , പിന്നെ ഉറക്കെ പൊട്ടി ചിരിച്ചു..

"അതാണോ മോളെ കാര്യം...
മോള് വിഷമിക്കണ്ട.. 
ഇനി പപ്പ വരാട്ടോ...
രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മുവും ധനുഷയും പരസ്പരം ഒന്നും മിണ്ടിയില്ലാ.
കിടക്കാൻ നേരം ആൽവിൻ ധനുഷയോട് പറഞ്ഞു അമ്മുക്കുട്ടി ചുമ്മാ പറഞ്ഞതാ ഡി നീ അതൊന്നും കാര്യമാക്കണ്ടാട്ടോ.

അതല്ലാ ഇച്ചായാ അവൾ കുറച്ചു കാലമായിട്ട് എന്നോട് എന്തോ ഒരു അകൽച്ച കാണിക്കുന്നുണ്ട്, പക്ഷേ ഞാൻ അതൊന്നും അത്ര കാര്യമാക്കിയിരുന്നില്ലാ.
പക്ഷേ ഇന്നവൾ ഇച്ചായനോട് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എന്റെ ചങ്ക് പിടഞ്ഞു പോയി..

കരഞ്ഞുകലങ്ങിയിരുന്ന അവളുടെ കണ്ണ് തുടച്ചുകൊണ്ട് ആൽവിൻ പറഞ്ഞു. നമ്മുടെ മോൾ നിന്നെ പോലെ മിടുക്കിയല്ലേ.. അവൾ അച്ഛനെ ഹീറോ ആക്കാൻ വേണ്ടി പറഞ്ഞതല്ലേ.

ആൽവിൻ ധനുഷയെ ചേർത്ത് പിടിച്ചു കിടന്നു...
പിന്നീടുള്ള അവരുടെ ജീവിതത്തിൽ പ്രത്യക്ഷായുള്ള അകൽച്ച രൂപപ്പെട്ടതായി ആൽവിന് ബോധ്യമായി.
ധനുഷയോട് അനു സംസാരിക്കാതെയായി. അവൾ പറയുന്ന കാര്യങ്ങളെല്ലാം അമ്മു പുച്ഛത്തോടെയായിരുന്നു കണ്ടിരുന്നത്.

സ്കൂളിലെ വിശേഷങ്ങൾ തന്നോടു മാത്രം പങ്കു വെയ്ക്കാൻ അവൾ ആഗ്രഹിച്ചു.
എന്നാൽ ആൽവിന്റെ ജോലി തിരക്ക് കാരണം പലതും കണ്ടില്ലാ എന്നു നടിച്ചിരുന്നു
ധനുഷയുടെ നിരന്തരമായുള്ള പരിഭവങ്ങൾക്ക് പരിഹാരം കാണന്നമെന്ന് ആൽവിൻ തീരുമാനിച്ചു.

ധനുഷയെ നിർബന്ധിച്ച് 2 ദിവസത്തേക്ക് അവളുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. മനസ്സിലാ മനസ്സോടെ അവൾ വീട്ടിലേക്ക് പോയി..

ധനുഷ വീട്ടിൽ പോയതിനുശേഷം ആൽവിൻ അമ്മുവിനെയും കൂട്ടി പുറത്തു പോകാൻ തീരുമാനിച്ചു. 2 ദിവസത്തേക്ക് കമ്പനിയിൽ നിന്നും ആൽവിൻ ലീവ് എടുത്തിരുന്നു.
അവർ കാറിൽ പോകുന്നതിനിടെ അനു ചോദിച്ചു പപ്പാ അമ്മയ്ക്ക് ജോലി ഇല്ലാഞ്ഞിട്ടും പപ്പയെന്തിനാ കല്ല്യാണം കഴിച്ചേ
പപ്പ എന്തിനാ പഴഞ്ചൻ ആയ അമ്മയെ കല്ല്യാണം കഴിച്ചത്
ആൽവിൻ കാർ റോഡ് സൈഡിൽ നിർത്തിയിട്ട് തന്റെ കണ്ണാടി എടുത്ത് തുടച്ച് കൊണ്ട് പറഞ്ഞു.
മോളൂട്ടിയുടെ അമ്മ ധനു ഇപ്പോൾ ജീവിക്കുന്നത് മോൾക്കും പപ്പയ്ക്കും വേണ്ടിയാ..
പപ്പ ചുമ്മാ നുണ പറയുവ.... അമ്മുവിന്റെ വാക്കുകൾ മുഴുമിപ്പിക്കുന്നതിനു മുമ്പ് ആൽവിൻ പറഞ്ഞു...
മോൾക്ക് അറിയോ ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവരാ...
അവൾ ഹിന്ദുവും പപ്പ ക്രിസ്ത്യാനിയുമാണ്..
പപ്പയും അമ്മയും ഒരുമിച്ചാണ് കോളേജിൽ പഠിച്ചത്.
ധനുഷ അവൾ നന്നായി ഡാൻസ് കളിക്കുമായിരുന്നു.
അതുപോലെ തന്നെ അവൾ പഠിക്കാനും മിടുക്കിയായിരുന്നു..

ആൽവിൻ ഒരു നിമിക്ഷം നിശബ്ദമായി പോയി..
ആ നിശ്ബദതയെ കീറിമുറിച്ച് കൊണ്ട് അമ്മുവിന്റെ ചോദ്യം വന്നു..
പപ്പ അമ്മയെ ആദ്യം എവിടെ വെച്ചാണ് കണ്ടത്.
ഒരു നെടു നിശ്വാസത്തോടെ ആൽവിൻ തന്റെ പ്രണയ കഥ മോളോട് പറയാൻ തീരുമാനിച്ചു.
പപ്പ കലാലയ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു. ത്രിവർണ്ണപതാകയെ നെഞ്ചോട് ചേർത്തിരുന്ന കാലം...
ഒരു ദിവസം പപ്പ ക്ലാസ്സുകളിൽ കയറി സംസാരിക്കുകയായിരുന്നു.
എന്റെ ജൂനിയർ ക്ലാസ്സിൽ എന്നെ തീക്ഷ്ണമായി നോക്കി കൊണ്ടിരുന്ന കണ്ണുകൾ പപ്പയെ വല്ലാതെ ആകർഷിച്ചു.

ആ ചെറു പുഞ്ചിരിയും ആ ഇടംകണ്ണിട്ടു നോക്കുന്നവളെയും  കാണാൻ പപ്പ വല്ലാതെ ആഗ്രഹിച്ചിരുന്നു.
കലോൽത്സവത്തിൽ അവൾ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.
അന്ന് ഞാൻ അവളോട് എന്റെ മനസ്സിൽ ഉള്ളത് തുറന്ന് പറഞ്ഞു.
അവൾക്കും എന്നെ ഇഷ്ടമായിരുന്നു.
പിന്നീട് ആ കലാലയം സാക്ഷ്യം വഹിച്ചത് ഞങ്ങളുടെ പ്രണയത്തെ ആയിരുന്നു.
കത്തുകളിലൂടെയുള്ള സംസാരങ്ങളും ഇടനേരങ്ങളിൽ നീലാകാശം ഒരുക്കിയ തണലിൽ ഒരുക്കിയ ഒത്തുചേരലും വേനലവധിയിൽ ചെന്ന് അവസാനിച്ചു.

പപ്പയ്ക്ക് ജോലി കിട്ടിയതിനു ശേഷം ധനുഷയുടെ വീട്ടിൽ ചെന്നു.
ഞങ്ങൾ രണ്ടു ജാതി ആയതിനാൽ വീട്ടുകാർ വിവാഹത്തിനു എതിർത്തു.
വീട്ടുകാരെക്കാൾ പ്രശ്നം അന്ന് നാട്ടുകാർക്ക് ആയിരുന്നു.
അന്ന് വൈകുന്നേരങ്ങളിൽ കവലകളിൽ ഞങ്ങളുടെ പ്രണയമായിരുന്നു ചർച്ചാ വിഷയം.

പലരുടെയും എരിവും പുളിയും ഉള്ള സംസാരവും മുന വെച്ചുള്ള വാക്കുകളും ഞങ്ങളെ ഏറെ വിഷമിപ്പിച്ചു.
പലരുടെയും ഏഷണികൾ ഞങ്ങളുടെ ജീവിതത്തിനു വിലങ്ങി തടിയാകുമെന്ന് മനസ്സിലായപോൾ

ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കുവാൻ ശ്രമിച്ചതായിരുന്നു അവൾ
മകളെ ജീവനോടെ കാണന്നമെന്നു പറഞ്ഞു കൊണ്ട്  നാട്ടുകാരുടെ പിറുപിറുക്കലിനെ അവഗണിച്ചുകൊണ്ട് ഞങ്ങളുടെ വിവാഹം നടത്തി തന്നതാണ്.

പിന്നെന്താ പപ്പാ അമ്മ ജോലിയ്ക്കു പോകാത്തത്, മോളെ നമ്മുടെ അമ്മ കോളേജിൽ ഒന്നാം റാങ്ക് ആയിരുന്നു.
വിവാഹശേഷം അവൾ ജോലിയ്ക്ക് പോയിരുന്നു.

എന്നാൽ അമ്മുക്കുട്ടി ഉണ്ടായ ശേഷം അമ്മ ജോലിയ്ക്ക് പോയിട്ടില്ലാ. അത് മോൾക്ക് വേണ്ടിയാണ്. മോളെ സ്നേഹിക്കുവാൻ വേണ്ടിയാണ്.

ധനുഷ വീട്ടിൽ പോയ ശേഷം അനു കൂടുതൽ സന്തോഷവതിയായിരുന്നു, കാരണം വഴക്ക് ഉണ്ടാക്കാനോ ശകാരിക്കാനോ ആളില്ലല്ലോ, കൂടുതൽ സ്വാതന്ത്രൃം കിട്ടിയല്ലോ.
എന്നാൽ ആൽവിന്റെ വാക്കുകൾ ആ കണ്ണുകളെ ഈറണ്ണണിയിപ്പിച്ചു.
മുഖത്തെ പുഞ്ചിരി മെല്ലെ മാഞ്ഞിരുന്നു.

പപ്പാ നമ്മുക്ക് അമ്മയുടെ വീട്ടിൽ പോകാം. നമുക്ക് അമ്മയെ തിരിച്ച് വിളിച്ച് കൊണ്ടുവരാം..

ആ മോളൂ നമ്മൾ അമ്മയുടെ വീട്ടിലേക്കു തന്നെയാണ് പോകുന്നത്..

വീട്ടിലേക്ക് കാർ വരുന്ന ശബ്ദം കേട്ട് ധനുഷ പുറത്തേക്ക് ഇറങ്ങി വന്നു..
ധനുഷയെ കണ്ടയുടൻ അമ്മു ഓടിചെന്ന് കെട്ടിപിടിച്ച് കരഞ്ഞു.

ഇച്ചായോ ഞാൻ പറഞ്ഞില്ലേ എന്റെ മോൾക്ക് എന്നെ കാണാതെ ഒരു ദിവസം കഴിയാൻ പറ്റില്ലാ. എന്ന്.
ധനുഷ അമ്മുവിനെ കെട്ടിപിടിച്ച് അവളുടെ കവിളിൽ ഉമ്മ വെച്ച്കൊണ്ട് പറഞ്ഞു..

ഇതൊക്കെ കണ്ടുകൊണ്ട് ആൽവിച്ചൻ ചെറുപുഞ്ചിരിയോടെ നിന്നു...
________________________
_പൂത്തുലഞ്ഞ ഗുൽമോഹറും അതിനു മുകളിലുള്ള നീലാകാശവും എന്നും ഒരേ ശോഭയോടെ നിൽക്കില്ലാ._
കുട്ടികൾ ഒരു പ്രായത്തിൽ മാതാപിതാക്കളിൽ നിന്നും അകലുന്നത് സ്വാഭാവികമാണ്. എന്നാൽ ജോലി തിരക്കുകളെല്ലാം മാറ്റിവെച്ച് ഒരിത്തിരി നേരം അവരോടൊപ്പം ചെലവഴിച്ചില്ലങ്കിൽ അത് കുടുംബതകർച്ചയ്ക്ക് കാരണമാകും..
ജാതിയോ മതമോ അല്ലാ സ്നേഹത്തിൻ അടിസ്ഥാനം. _സ്നേഹത്തെ വെറും കാപട്യത്തോടെ അഭിനയിക്കുന്നവർക്ക് സ്നേഹം വെറും അന്ധതയായ്...._

D posted by :-A/s ക്രീയേഷൻസ്

You Might Also Like

0 comments

Flickr Images